Headlines

സിദ്ദീഖ് കാപ്പൻ്റെ ജീവൻ രക്ഷിക്കാൻ ഇടപെടണം: യു.പി മുഖ്യമന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്

  മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പൻ്റെ ജീവൻ രക്ഷിക്കുന്നതിന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. അദ്ദേഹത്തെ അടിയന്തരമായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. യു.എ.പി.എ പ്രകാരം തടവിലാക്കപ്പെട്ട കാപ്പൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണ്. ഹൃദ്രോഗവും പ്രമേഹവും അലട്ടുന്ന കാപ്പന് കോവിഡ് ബാധിച്ചതിനെ തുടർന്ന് മഥുരയിലെ കെ.വി.എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ആരോഗ്യനില മോശമായ കാപ്പനെ ആശുപത്രിയിൽ ചങ്ങലക്കിട്ട് കിടത്തിയിരിക്കയാണെന്ന റിപ്പോർട്ടുകളുണ്ടന്നും മുഖ്യമന്ത്രി…

Read More

കെ ആർ ഗൗരിയമ്മയുടെ ആരോഗ്യനില അതീവ ഗുരുതരം

മുൻ മന്ത്രിയും ജെ എസ് എസ് സ്ഥാപക നേതാവുമായ കെ ആർ ഗൗരിയമ്മയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ.പനിയും ശ്വാസംമുട്ടലും മൂലം കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.    

Read More

സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം 1209, പത്തനംതിട്ട 871, ഇടുക്കി 848, കാസര്‍ഗോഡ് 771, വയനാട് 659 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ…

Read More

കോഴിക്കോട് പുതിയ സ്റ്റാൻ്റ് പരിസരത്ത് നിർത്തിയിട്ട ഹീറോഹോണ്ട സ്പെൻഡർ ബൈക്ക് മോഷണം പോയി

കോഴിക്കോട് പുതിയ സ്റ്റാൻ്റ് പരിസരത്ത് നിർത്തിയിട്ട ഹീറോഹോണ്ട സ്പെൻഡർ ബൈക്ക് മോഷണം പോയി മീഞ്ചന്ത വട്ടകിണർ ആയിരണം വീട്ടിൽ മുഹമ്മദ് റഹീസിൻ്റ കെ എൽ 11L – 3835 ബൈക്കാണ് മോഷണം പോയത്. പുതിയ സ്റ്റാൻ്റിൽ ബിസിനസ് നടത്തുന്ന റഈസിൻ്റെ ബൈക്ക് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാണാതായത്. ബൈക്ക് കാണാനില്ലെന്ന് കാണിച്ച് റഈസ് കസബ പോലീസിൽ പരാതി നൽകി. ബൈക്കിനെക്കുറിച്ചു വിവരം ലഭിക്കുന്നവർ 9633158333 എന്ന നമ്പറിൽ ബന്ധപ്പെടുക

Read More

കൊച്ചിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ 11 പേരെ കടലിൽ കാണാതായി

  കൊച്ചിയിൽ നിന്ന് മീൻ പിടിക്കാൻ പോയ പതിനൊന്ന് പേരെ കാണതായതായി പരാതി. മേഴ്‌സിഡസ് എന്ന ബോട്ടിൽ മത്സ്യബന്ധനത്തിന് പോയവരെയാണ് കാണാതായത്. ബോട്ടിന്റെ അവശിഷ്ടം ആഴക്കടലിൽ കണ്ടതായി മറ്റ് മത്സ്യത്തൊഴിലാളികൾ പറയുന്നു കാർവാറിലും ഗോവയ്ക്കും ഇടയിലെ ആഴക്കടലിലാണ് ബോട്ടിന്റെ ക്യാബിൻ കണ്ടതായി പറയുന്നത്. സംഭവത്തിൽ കോസ്റ്റൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

തിരുവനന്തപുരം മെഡിക്കൽ കോളജ് കൊവിഡ് ചികിത്സക്ക് സജ്ജമാകുന്നു: 130 വെന്റിലേറ്റർ, 1400 കിടക്കകൾ

  തിരുവനന്തപുരം മെഡിക്കൽ കോളജിലെ കൊവിഡ് ചികിത്സക്ക് പൂർണ സജ്ജമാക്കാൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിർദേശം. ഇതുപ്രകാരം യോഗം ചേർന്ന് വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് തീരുമാനമായി. 486 കൊവിഡ് കിടക്കകളുള്ള മെഡിക്കൽ കോളജിനെ ചികിത്സക്കായി വിപുലീകരിച്ച് 1400 കിടക്കകളാക്കും മെഡിക്കൽ കോളജ് ആശുപത്രിയിൽ 1100 കിടക്കകളും എസ്എടി ആശുപത്രിയിൽ 300 കിടക്കകളുമാണ് സജ്ജമാക്കുന്നത്. ഈ മാസം 30നകം ഈ കിടക്കകൾ സജ്ജമാക്കും. 115 ഐസിയു കിടക്കകൾ 200 ആക്കി വർധിപ്പിക്കും. ഇതിൽ 130 എണ്ണം വെന്റിലേറ്റർ…

Read More

പാലക്കാട് കുതിരയോട്ടം: 18 കമ്മിറ്റിക്കാരും 16 കുതിരക്കാരും അറസ്റ്റിൽ

  കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പാലക്കാട് തത്തമംഗലത്ത് കുതിരയോട്ടം നടത്തിയ സംഭവത്തിൽ കൂടുതൽ അറസ്റ്റ്. 18 കമ്മിറ്റിക്കാരെയും 16 കുതിരക്കാരെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പാലക്കാട് ചിറ്റൂർ പോലീസ് അറിയിച്ചു കടുത്ത നിയന്ത്രണമേർപ്പെടുത്തിയിരുന്ന ശനിയാഴ്ചയാണ് ഇതെല്ലാം ലംഘിച്ച് കുതിരയോട്ടം സംഘടിപ്പിച്ചത്. രാവിലെ ഏഴര മുതൽ എട്ടര വരെയായിരുന്നു കുതിരയോട്ടം. നൂറുകണക്കിനാളുകൾ ഇത് കാണാനായി തടിച്ചുകൂടുകയും ചെയ്തു. ഒടുവിൽ പോലീസെത്തിയാണ് ആളുകളെ പിരിച്ചുവിട്ടത്. സംഭവത്തിൽ മുന്നൂറോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Read More

തിരുവനന്തപുരത്ത് പോലീസുകാരൻ വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

  തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പോലീസുദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരംകുളം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ ഷിബു(50)വിനെയാണ് തിരുപുറം മാവിളകടവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ആറ് ദിവസം മുമ്പാണ് ഇദ്ദേഹം ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരികെ എത്തിയത്. ഇതിന് ശേഷം വീടിന് പുറത്ത് ഷിബുവിനെ കണ്ടിരുന്നില്ല. ഇന്നലെ മുതൽ വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതോടെയാണ് നാട്ടുകാർ പോലീസിൽ അറിയിച്ചതും അവരെത്തി പരിശോധിച്ചപ്പോൾ കട്ടിലിൽ മരിച്ച നിലയിൽ ഷിബുവിനെ കണ്ടതും പത്ത് വർഷമായി ഭാര്യയുമായി അകന്നുകഴിയുകയാണ്. ഒരു…

Read More

കൂത്തുപറമ്പിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; ഭർത്താവിനെതിരെ അന്വേഷണം

കണ്ണൂർ കൂത്തുപറമ്പിൽ യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വേങ്ങാട് സ്വദേശി സുശീലയാണ് മരിച്ചത്. ബന്ധുക്കളുടെ പരാതിയിൽ പോലീസ് ഭർത്താവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു അപസ്മാരം വന്നതിനെ തുടർന്ന് സുശീലയെ അഞ്ചരക്കണ്ടിയിലെ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളജിലും കൊണ്ടുപോയതായി ഭർത്താവ് മഞ്ജുനാഥ് പറയുന്നു. ആശുപത്രിയിലേക്കുള്ള വഴി മധ്യേ സുശീല മരിച്ചു. ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നും ഇയാൾ പറയുന്നു എന്നാൽ കഴിഞ്ഞ ദിവസം രാത്രി ഇവരുടെ വീട്ടിൽ നിന്ന് നിലവിളി ശബ്ദം കേട്ടതായി…

Read More

പിക്കാഡോ ഫൂട് വെയർ ഷോറൂം ഉദ്ഘാടനം ചെയ്തു; പ്രവർത്തനംതിങ്കളാഴ്ച മുതൽ

സുൽത്താൻ ബത്തേരി :പാദരക്ഷ വിപണന രംഗത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന പിക്കാഡോ ഫൂട് വെയറിൻ്റെ ആറാമത്തെതും വയനാട്ടിലെ രണ്ടാമത്തേതുമായ ഷോറൂം സുൽത്താൻ ബത്തേരിയിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഔദ്യോഗികമായിഉദ്ഘാടനം ചെയ്തു.ശനി, ഞായർ ദിവസങ്ങളിലെ കോവിഡ്നിയന്ത്രണം കണക്കിലെടുത്ത് ഏപ്രിൽ 26 തിങ്കളാഴ്ച മുതലാണ് ഉപഭോക്താക്കൾക്കായി തുറന്ന് കൊടുക്കുക. ബത്തേരി റഹിം മെമ്മോറിയൽ റോഡിൽ മൂന്ന് നിലകളിലുള്ള ഷോറൂം .നിരവധി വാഹനങ്ങൾക്ക് ഒരേ സമയം പാർക്ക് ചെയ്യാം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഉപഭോക്താക്കൾക്ക് പർച്ചേസ് ചെയ്യാൻ സൗകര്യം ഒരുക്കിയതായി മാനേജിംഗ്…

Read More