Headlines

സംസ്ഥാനത്തെ ബാറുകളും മദ്യവില്‍പനശാലകളും അടച്ചു; ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കില്ല

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സംസ്ഥാനത്തെ ബാറുകളും ബിവറേജ് ഔട്ട് ലെറ്റുകളും തുറന്നു പ്രവര്‍ത്തിക്കുന്നതല്ല. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ചീഫ് സെക്രട്ടറി വി പി ജോയി ആണ് ഉത്തരവ് പുറത്തിറക്കിയത്. സിനിമ തിയേറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, ജിംനേഷ്യം, വിനോദപാര്‍ക്ക്, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, നീന്തല്‍കുളങ്ങള്‍, ബാറുകള്‍ എന്നിവയുടെ പ്രവര്‍ത്തനം തത്കാലം നിര്‍ത്തിവെക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളത്തിൽ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബാറുകളും ബിവറേജ് ഔട്ട്ലെറ്റുകളും അടക്കാന്‍…

Read More

റമദാനിൽ പള്ളികളിൽ അമ്പത് പേർ മാത്രം ; മരണാനന്തര ചടങ്ങുകൾക്ക് 20 പേർ

തിരുവനന്തപുരം: റമദാനിൽ പള്ളികളിലെ ആരാധനാകർമ്മങ്ങളിൽ അമ്പത് പേർ മാത്രം മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെറിയ പള്ളികളിൽ എണ്ണം കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മരണാനന്തര ചടങ്ങുകൾക്ക് 20 പേർ മാത്രം മതി. വിവാഹത്തിന് അമ്പത് പേർ മാത്രം. മദ്യശാലകൾ അടയ്ക്കും. സ്വകാര്യ സ്ഥാപനങ്ങൾ റൊട്ടേഷൻ അടിസ്ഥാനത്തിലാക്കും. തിയേറ്ററും ഷോപ്പിങ് മാളും അടച്ചിടും. സർക്കാർ ഓഫീസുകളിൽ അമ്പത് ശതമാനം മാത്രം ഹാജർ. ക്ലാസുകൾ മുഴുവനായും ഓൺലൈനാക്കി മാറ്റണമെന്നും…

Read More

അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസ് വകഭേദം കേരളത്തിലും; വേണം കരുത്തുറ്റ പ്രതിരോധവും ജാഗ്രതയും

  തിരുവനന്തപുരം: ജനിതക വകഭേദം സംഭവിച്ച വൈറസുകളെ കേരളത്തിലും കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിതീവ്ര വ്യാപന ശേഷിയുള്ള ഇത്തരം വൈറസുകളെ സംസ്ഥാനത്തിന്റെ പല ഭാഗത്തും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയില്ലെങ്കിൽ രോഗവ്യാപനം വർധിക്കാനാണ് സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു. ജനിതക വ്യതിയാനം സംഭവിച്ച വൈറസുകൾ ഏപ്രിൽ ആദ്യവാരം തന്നെ സംസ്ഥാനത്ത് വ്യാപിച്ചതായാണ് പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. യുകെ വൈറസും ദക്ഷിണാഫ്രിക്കൻ വകഭേദവുമാണ് കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. ഇവയിൽ യുകെ വൈറസിന്റെ സാന്നിധ്യം കൂടുതലായും മലബാർ മേഖലയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു….

Read More

തീരാദു:ഖം; കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവർത്തക അശ്വതിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ആരോഗ്യ മന്ത്രി

  തിരുവനന്തപുരം: വയനാട്ടിൽ കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവർത്തക യു.കെ. അശ്വതിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കോവിഡിനെതിരായ പോരാട്ടം ശക്തമാക്കുന്ന സമയത്ത് അശ്വതിയുടെ വേർപാട് തീരാദു:ഖമാണെന്ന് മന്ത്രി പറഞ്ഞു. അശ്വതിയുടെ അകാല വേർപാടിൽ കുടുംബത്തിന്റെ ദു:ഖത്തോടൊപ്പം പങ്കുചേരുന്നതായും മന്ത്രി വ്യക്തമാക്കി. ജില്ലാ ടി.ബി പ്രോഗ്രാമിന് കീഴിൽ സുൽത്താൻ ബത്തേരി പബ്ലിക് ഹെൽത്ത് ലാബിൽ എൻ.ടി.ഇ.പി. ലാബ് ടെക്നീഷ്യനായിരുന്നു അശ്വതി. കോവിഡ് ബാധിച്ച് മാനന്തവാടി കോവിഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന്…

Read More

സിനിമാ തീയറ്ററുകളും, ബാറുകളും തത്കാലം അടച്ചിടും; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

  സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. സിനിമാ തീയറ്റർ, ഷോപ്പിംഗ് മാൾ, ജിംനേഷ്യം, ക്ലബ്, സ്‌പോർട്‌സ് കോംപ്ലക്‌സ്, നീന്തൽക്കുളം, വിനോദ പാർക്കുകൾ, വിദേശ മദ്യശാലകൾ, ബാറുകൾ എന്നിവയുടെ പ്രവർത്തനം തത്കാലം വേണ്ടെന്നുവെക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു എല്ലാവിധ ആൾക്കൂട്ടങ്ങളും കൂടിച്ചേരലുകളും ഒഴിവാക്കുകയെന്നതാണ് രോഗവ്യാപനം തടയാനുള്ള മാർഗങ്ങളിൽ പ്രധാനം. അടച്ചിട്ട സ്ഥലങ്ങളിൽ രോഗവ്യാപനത്തിന് വലിയ സാധ്യതയുണ്ടെന്ന് മനസ്സിലാക്കണം. വിവാഹ ചടങ്ങുകൾക്ക് 75 പേരെയാണ് അനുവദിച്ചിരിക്കുന്നത്. ഗുരുതര സാഹചര്യം കണക്കിലെടുത്ത്…

Read More

കേരളത്തില്‍ ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 20,088 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗ ബാധ, 1502 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

കേരളത്തില്‍ ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 20,088 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗ ബാധ. 1502 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസര്‍ഗോഡ് 1086, ഇടുക്കി 779, കൊല്ലം 741, വയനാട് 500, പത്തനംതിട്ട 457 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,378 സാമ്പിളുകളാണ്…

Read More

പോലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണമെന്ന് ഫേസ്ബുക്കിൽ കമന്റിട്ട യുവാവ് അറസ്റ്റിൽ

  പോലീസുകാരുടെ മക്കളെ വാഹനമിടിപ്പിച്ച് കൊല്ലണമെന്ന് ഫേസ്ബുക്കിൽ കമന്റ് ചെയ്ത യുവാവ് അറസ്റ്റിൽ. കോഴിക്കോട് പയിമ്പ്ര ഗോവിന്ദപുരയിൽ പ്രജിലേഷാണ്(34) അറസ്റ്റിലായത്. പോലീസിനെ ഒന്നും ചെയ്യരുത്. അവന്റെ മക്കൾ പുറത്തിറങ്ങുമ്പോൾ വണ്ടി കയറ്റി കൊല്ലണം. അവനൊക്കെ പിടിച്ചുപറിക്കുന്നത് മക്കളുടെ സുഖത്തിനാണ്. അതുകൊണ്ട് ആ സുഖം ഇല്ലാതാക്കുക. അതല്ലാതെ മറ്റൊരു വഴിയുമില്ലെന്നായിരുന്നു ഇയാളുടെ കമന്റ് സമൂഹ മാധ്യമങ്ങളിൽ ഇത് വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതും ഇയാളെ പിടികൂടിയതും

Read More

വോട്ടെണ്ണൽ ദിവസത്തിൽ വിജയാഘോഷം ഒഴിവാക്കും; വാരാന്ത്യ നിയന്ത്രണം തുടരും

  സംസ്ഥാനത്ത് സമ്പൂർണ ലോക്് ഡൗൺ വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനം. രോഗവ്യാപനം കൂടിയ ഇടങ്ങളിൽ ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ മതിയെന്ന് യോഗം തീരുമാനിച്ചു. വാരാന്ത്യ നിയന്ത്രണം തുടരും. രാത്രി ഏഴരയ്ക്ക് തന്നെ കടകൾ അടയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തോട് ഭൂരിഭാഗം പേരും യോജിച്ചു വോട്ടെണ്ണൽ ദിവസം ആഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കണമെന്ന നിർദേശത്തോട് മിക്ക രാഷ്ട്രീയ പാർട്ടികളും യോജിച്ചു. വിവിധ പാർട്ടികൾ ഇക്കാര്യം അണികളോട് ആഹ്വാനം ചെയ്യും. രോഗവ്യാപനം കൂടിയ ജില്ലകൾ, താലൂക്കുകൾ, പഞ്ചായത്തുകൾ…

Read More

വാക്‌സിനേഷൻ കേന്ദ്രത്തിലെ തിരക്ക്; അടിയന്തരമായി ഇടപെടാൻ ആരോഗ്യമന്ത്രിയുടെ നിർദേശം

  തിരുവനന്തപുരം ജിമ്മി ജോർജ് സ്‌റ്റേഡിയത്തിലെ വാക്‌സിനേഷൻ കേന്ദ്രത്തിൽ വലിയ ആൾക്കൂട്ടമുണ്ടായ സാഹചര്യത്തിൽ അടിയന്തരമായി ഇടപെടാൻ മെഡിക്കൽ ഓഫീസറോട് ആരോഗ്യമന്ത്രി കെ കെ ശൈലജ നിർദേശിച്ചു. ജനങ്ങളും സമയക്രമം പാലിച്ച് വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്താൻ മന്ത്രി നിർദേശിച്ചു ഓൺലൈൻ ചെയ്തുവരുന്ന വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും കൊവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യവകുപ്പ് മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ ഒന്നും പാലിക്കാതെയുള്ള തിരക്കാണ് ജിമ്മി ജോർജ് സ്‌റ്റേഡിയത്തിലെ വാക്‌സിനേഷൻ കേന്ദ്രത്തിലുണ്ടായത്. തിരക്കിനിടയിൽപ്പെട്ട് രണ്ട് പേർ കുഴഞ്ഞുവീണു. ഇവരെ…

Read More

എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തും

  എസ് എസ് എൽ സി ഐടി പ്രാക്ടക്കൽ പരീക്ഷ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ. ഐടി പ്രാക്ടിക്കൽ പരീക്ഷ മെയ് 5 മുതൽ ആരംഭിക്കണമെന്നാമ് വിജ്ഞാപനത്തിൽ പറയുന്നത്. പരീക്ഷക്ക് കുട്ടികൾ ലാബിൽ പ്രവേശിക്കുന്നതിന് മുമ്പും പരീക്ഷ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോഴും കൈകൾ സാനിറ്റൈസ് ചെയ്യണം. ഒരു കുട്ടിക്ക് അനുവദിച്ചിരിക്കുന്ന പരീക്ഷാ സമയം അരമണിക്കൂറാണ് ഒരു ദിവസം ഒരു കമ്പ്യൂട്ടറിൽ ചുരുങ്ങിയത് ഏഴ് കുട്ടികളെ പരീക്ഷക്കിരുത്താം. ഓരോ പരീക്ഷാ കേന്ദ്രത്തിലുമുള്ള കമ്പ്യൂട്ടറുകളുടെ എണ്ണത്തിന്…

Read More