Headlines

കോവിഡ് സ്ഥിരീകരിച്ച് വീടുകളില്‍ ചികിത്സയിലിരിക്കുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്.

കോവിഡ് സ്ഥിരീകരിച്ച് വീടുകളില്‍ ചികിത്സയിലിരിക്കുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്. – ധാരാളം വെള്ളം കുടിക്കുക – തണുപ്പ് ഒഴിവാക്കുക – തൊണ്ട ചൂടുവെള്ളം കൊണ്ട് ഗാര്‍ഗിള്‍ ചെയ്യുക – എട്ടു മണിക്കൂര്‍ ഉറങ്ങുക – പള്‍സ് നോക്കുക / രക്തത്തിലെ ഓക്‌സിജന്‍ അളവ് പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് നോക്കുക – പള്‍സ് ഓക്‌സിമീറ്ററില്‍ 94 ന് താഴെ രേഖപ്പെടുത്തിയാല്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം – നാഡീമിടിപ്പു 90 ന് മുകളില്‍…

Read More

ഡോട്ടേഴ്സ് ഓഫ് മേരി സന്യാസിനി സഭാംഗവും ബത്തേരി  മേരിമാത പ്രോവിൻസ് അംഗവുമായ സി.എൽസീന ഡി.എം.വെമ്പേനിക്കൽ (65) നിര്യാതയായി

ഡോട്ടേഴ്സ് ഓഫ് മേരി സന്യാസിനി സഭാംഗവും ബത്തേരി  മേരിമാത പ്രോവിൻസ് അംഗവുമായ സി.എൽസീന ഡി.എം.വെമ്പേനിക്കൽ (65) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ നാളെ വൈകിട്ട് (28 -04 – 21) മൂന്നു മണിക്ക് നടക്കും. ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്തസംസ്കാര ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും. കോട്ടയം ജില്ലയിൽ,കാഞ്ഞിരപ്പള്ളി രൂപത,മുക്കുളം  ഇടവക വെമ്പേനിക്കൽ മാത്യു മറിയം ദമ്പതികളുടെ അഞ്ച് മക്കളിൽ മൂന്നാമത്തെ മകൾ 1957 ഏപ്രിൽ പതിമൂന്നാം തീയതി ജനിച്ചു. സഹോദരങ്ങൾ: തോമസ് മാത്യു – ബാംഗ്ലൂർ, ലീലാമ്മ,…

Read More

വാക്‌സിന്റെ ദൗർലഭ്യത്തെ തുടർന്നാണ് ഓൺലൈൻ രജിസ്‌ട്രേഷനിൽ തടസ്സം വരുന്നതെന്ന് മുഖ്യമന്ത്രി

  കൊവിഡ് വാക്‌സിന്റെ ദൗർലഭ്യത്തെ തുടർന്നാണ് ഓൺലൈൻ രജിസ്‌ട്രേഷന് തടസ്സം നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 3.68 ലക്ഷം ഡോസ് വാക്‌സിൻ മാത്രമാണ് സംസ്ഥാനത്ത് സ്‌റ്റോക്കുള്ളത്. വാക്‌സിൻ ക്ഷാമത്തെ തുടർന്നാണ് കേന്ദ്രത്തോട് 50 ലക്ഷം ഡോസ് വാക്‌സിൻ ഒറ്റയടിക്ക് തരണമെന്ന് ആവശ്യപ്പെടുന്നത്. പുതിയ വാക്‌സിൻ പോളിസി കേന്ദ്രം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇത് ആവശ്യപ്പെട്ടിരുന്നു. ഇത്രയധികം വാക്‌സിൻ എന്തിനാണ്. ഒന്നോ രണ്ടോ ദിവസത്തേക്കുള്ള കണക്ക് വെച്ച് ലഭ്യമായാൽ മതിയാവില്ലേ എന്നാണ് പലരും ചോദിക്കുന്നത്. ഇത്രയും സ്‌റ്റോക്ക് കൈവശമില്ലെങ്കിൽ…

Read More

അതേ നിലവാരത്തിൽ പ്രതികരിക്കാനില്ല; സഹമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി

  സംസ്ഥാനത്തെ മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ രോഗവ്യാപന കേന്ദ്രങ്ങളാകുന്നുവെന്ന കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ വാക്കുകളോട് അതേ നിലവാരത്തിൽ പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിൻ സ്റ്റോക്കില്ലെന്നതാണ് നിലവിലെ പ്രശ്‌നം. യഥാർഥ പ്രശ്‌നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മറ്റെന്തെങ്കിലും പറയുന്നത് ശരിയല്ല അതിനോടൊക്കെ പ്രതികരിക്കാൻ പോയാൽ അതേ നിലവാരത്തിൽ തന്നെയാണല്ലോ പ്രതികരിക്കേണ്ടി വരുന്നത്. നിലവിലെ അന്തരീക്ഷം തന്നെ മാറ്റിക്കളയും എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കൊവിഡ് വ്യാപനത്തെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെ പറ്റി എല്ലാവരും ചേർന്ന് ചിന്തിക്കേണ്ട…

Read More

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്

  തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. ദേശീയപാതയിൽ കടമ്പാട്ടുകോണത്താണ് അപകടം. അമ്പതോളം യാത്രക്കാരുമായി തിരുവനന്തപുരത്ത് നിന്നും ഹരിപ്പാടേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Read More

സ്ഥിതിഗതികൾ രൂക്ഷമാകുന്നതായി മുഖ്യമന്ത്രി; ഓക്‌സിജൻ ബെഡുകളുടെ എണ്ണം വർധിപ്പിക്കും

  കൊവിഡ് വ്യാപനം മുന്നിൽ കണ്ട് സംസ്ഥാനത്ത് ഓക്‌സിജൻ ബെഡുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ആശുപത്രികളിലും സി എഫ് എൽ ടി സികളിലും ഓക്‌സിജൻ സപ്ലൈ ഉറപ്പാക്കും. ഇ എസ് ഐ കോർപറേഷൻ കീഴിയിലെ ആശുപത്രികളിലെ ബെഡുകൾ ഓക്‌സിജൻ ബെഡുകളാക്കി മാറ്റും ജയിലിൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ തടവുകാർക്ക് പരോൾ നൽകുന്ന കാര്യം പരിഗണിക്കും. ആരോഗ്യ പ്രവർത്തകരുടെ എണ്ണക്കുറവ് വലിയ പ്രശ്‌നമായി മുന്നിലുണ്ട്. ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടെ 13,625 പേർ കൊവിഡ് ബ്രിഗേഡിന്റെ…

Read More

ആശങ്ക ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് 32,819 പേർക്ക് കൊവിഡ്: 32 മരണം, 18,413 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 32,819 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂർ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂർ 1996, ആലപ്പുഴ 1770, കൊല്ലം 1591, പത്തനംതിട്ട 1163, വയനാട് 968, കാസർഗോഡ് 906, ഇടുക്കി 859 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി….

Read More

മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ വധം: ഒരാൾ കൂടി പിടിയിൽ

  പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിലായി. സിപിഎം പ്രവർത്തകൻ പ്രശോഭാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്ന് ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട് ഇന്ന് രാവിലെ കേസിലെ പത്താംപ്രതി ജാബിറിന്റെ വീട് തീയിട്ട് നശിപ്പിച്ചിരുന്നു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കുകളും അഗ്നിക്കിരയാക്കി. മുസ്ലിം ലീഗുകാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് അഭ്യൂഹം

Read More

സോളാർ കേസ്: സരിത നായർക്ക് ആറ് വർഷം കഠിന തടവ്

  സോളാർ തട്ടിപ്പ് കേസിൽ സരിത നായർക്ക് ആറ് വർഷം കഠിന തടവ്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. 30,000 രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്. കേസിൽ മൂന്നാം പ്രതി മണി മോനെ കോടതി വെറുതെവിട്ടു കോഴിക്കോടുള്ള വ്യവസായി അബ്ദുൽ മജീദിൽ നിന്നും 42 ലക്ഷം രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേർന്ന് തട്ടിയെടുത്തുവെന്നായിരുന്നു കേസ്. സോളാർ തട്ടിപ്പ് പരമ്പരയിലെ ആദ്യം രജിസ്റ്റർ ചെയ്ത കേസാണിത്.

Read More

കേരളാ കോൺഗ്രസ് ചെയർമാനായി പി ജെ ജോസഫിനെ തെരഞ്ഞെടുത്തു

  കേരള കോൺഗ്രസ് ചെയർമാനായി പി. ജെ ജോസഫിനെ തെരഞ്ഞെടുത്തു. തൊടുപുഴയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. വർക്കിംഗ് ചെയർമാനായി പി. സി തോമസിനെയും എക്സിക്യൂട്ടീവ് ചെയർമാനായി മോൻസ് ജോസഫിനെയും ചീഫ് കോർഡിനേറ്ററായി ടി. യു കുരുവിളെയും തെരഞ്ഞെടുത്തു. ഫ്രാൻസിസ് ജോർജ്ജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ എന്നിവർക്ക് ഡെപ്യൂട്ടി ചെയർമാൻ സ്ഥാനമാണ് നൽകിയത്. യോഗത്തിൽ ഫ്രാൻസിസ് ജോർജ് പങ്കെടുത്തില്ല. ഫ്രാൻസിസ് ജോർജിന് അതൃപ്തിയുണ്ടെങ്കിൽ സംസാരിച്ച് തീർക്കുമെന്ന് പി. ജെ ജോസഫ് പറഞ്ഞു.

Read More