Headlines

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ കാൽ വെട്ടിമാറ്റി

  തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ കാൽ വെട്ടിമാറ്റി. ശ്രീകാര്യം എബിയാണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ എബിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിൽ ആർ എസ് എസ് പ്രവർത്തകൻ രാജേഷിനെ വധിച്ച കേസിലെ പ്രതിയാണ് ഇയാൾ

Read More

കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ സ്ഥാനാർഥികൾക്കും വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനമില്ല

കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ സ്ഥാനാർഥികൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. വോട്ടെണ്ണൽ കേന്ദ്രത്തിലോ സമീപത്തോ ആൾക്കൂട്ടവും പാടില്ല വോട്ടെണ്ണൽ കേന്ദ്രങ്ങൾ അണുവിമുക്തമാക്കണം. വോട്ടെണ്ണലിന് വരുന്ന ഏജന്റുമാരുടെ പട്ടിക മൂന്ന് ദിവസം മുമ്പ് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും നൽകണം. കൗണ്ടിംഗ് ഏജന്റുമാരും ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടുവരണമെന്നും കമ്മീഷൻ നിർദേശിക്കുന്നു.

Read More

പുനലൂർ എക്‌സ്പ്രസിൽ യുവതി ആക്രമിക്കപ്പെട്ടു; ആഭരണങ്ങൾ മോഷ്ടിച്ചു, ട്രെയിനിൽ നിന്ന് വീണു പരുക്കേറ്റ യുവതി ചികിത്സയിൽ

  ഗുരുവായൂർ-പുനലൂർ എക്‌സ്പ്രസിൽ യുവതിക്ക് നേരെ അജ്ഞാതന്റെ ആക്രമണം. എറണാകുളം മുളന്തുരുത്തി സ്വദേശിനിയായ യുവതിയെയാണ് ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവർന്ന ശേഷം ആക്രമിക്കുകയായിരുന്നു. ട്രെയിനിൽ നിന്ന് വീണു പരുക്കേറ്റ യുവതിയെ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ബുധനാഴ്ച രാവിലെ ഒലിപ്പുറത്ത് വെച്ചാണ് സംഭവമുണ്ടായത്. ചെങ്ങന്നൂരിലെ സ്‌കൂളിൽ ക്ലർക്കാണ് യുവതി. ഇവർ മാത്രമാണ് സ്ത്രീകളുടെ കമ്പാർട്ട്‌മെന്റിലുണ്ടായിരുന്നത്. ട്രെയിൻ മുളന്തുരുത്തി സ്റ്റേഷൻ വിട്ടതിന് പിന്നാലെ അജ്ഞാതൻ യുവതിയുടെ അടുത്തെത്തുകയും സ്‌ക്രൂഡ്രൈവർ ചൂണ്ടി ഭീഷണിപ്പെടുത്തി മാലയും വളയും ഊരി വാങ്ങിക്കുകയുമായിരുന്നു ഇതിന്…

Read More

ഒന്ന് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ‘വീട്ടുപരീക്ഷ’; നിര്‍ദ്ദേശങ്ങള്‍ നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്

  കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കു പരീക്ഷകള്‍ പിന്‍വലിച്ചതിനു പിന്നാലെ ‘വീട്ടുപരീക്ഷ’ യുമായി വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ വകുപ്പു തയാറാക്കിയ പഠനമികവുരേഖയുടെ വിതരണം തുടങ്ങി. 8, 9 ക്ലാസുകളിലെ കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പുസ്തകരൂപത്തിലുള്ള രേഖ നല്‍കുന്നത്. മേയ് 10ന് അകം ഉത്തരങ്ങളെഴുതി തിരികെ നല്‍കണം. പിന്നീട് അധ്യാപകര്‍ മൂല്യനിര്‍ണയം നടത്തും. എല്ലാവരെയും ജയിപ്പിക്കുമെങ്കിലും സ്കോര്‍ കണക്കാക്കുന്നത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. സാധാരണ പരീക്ഷാരീതിയില്‍ നിന്നും വ്യത്യസ്തമായി കുട്ടികളുടെ ക്രിയാത്മക കഴിവു പ്രയോഗിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം…

Read More

സ്വർണക്കടത്ത് കേസ്: സന്ദീപ് നായർക്കും സരിത്തിനും ഇ ഡി കേസിൽ ജാമ്യം

  സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് രജിസ്റ്റർ ചെയ്ത കേസിൽ സന്ദീപ് നായർക്കും സരിത്തിനും ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ എട്ട് മാസമായി ഇരുവരും ജയിലിലാണ്. അതേസമയം കൊഫെപോസ ചുമത്തിയതിനാൽ പ്രതികൾക്ക് പുറത്തിറങ്ങാൻ സാധിക്കില്ല.

Read More

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ട്രെൻഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിക്കും: കുഞ്ഞാലിക്കുട്ടി

  ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ ട്രെൻഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിലും ആവർത്തിക്കുമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മുസ്ലീം ലീഗും കോൺഗ്രസും നില മെച്ചപ്പെടുത്തും. യുഡിഎഫ് അധികാരത്തിൽ വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മേയ് രണ്ടിന് ആഹ്ലാദ പ്രകടനം വേണമെന്ന് ആരും വാശിപിടിക്കില്ല. കോടതി വിധിയും സർവകകക്ഷി തീരുമാനത്തിനും ഒപ്പം നിൽക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Read More

ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങും; സംസ്ഥാനത്ത് ലോക്ക് ഡൗൺ വേണ്ടെന്നും മന്ത്രിസഭാ യോഗ തീരുമാനം

  സംസ്ഥാനത്ത് ലോക്ക് ഡൗൺ വേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിസഭാ യോഗം ചേർന്ന് ലോക്ക് ഡൗൺ വേണ്ടെന്ന് തീരുമാനിച്ചത് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം നടപ്പിലായാൽ 14 ജില്ലകളിൽ 12 എണ്ണവും ലോക്ക് ഡൗണിലേക്ക് പോകും. കൊല്ലം, പത്തനംതിട്ട ജില്ലകൾ മാത്രമാകും നിയന്ത്രണത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരിക. ലോക്ക് ഡൗൺ വേണ്ടെന്ന് സർവകക്ഷി യോഗം ചേർന്നെടുത്ത…

Read More

കാരുണ്യ ക്രമക്കേട് കേസ്: ഉമ്മൻ ചാണ്ടിക്കും കെ എം മാണിക്കും ക്ലീൻ ചിറ്റ്

  കാരുണ്യ ക്രമക്കേട് കേസിൽ ഉമ്മൻ ചാണ്ടിക്കും കെഎം മാണിക്കും ക്ലീൻ ചിറ്റ്. പദ്ധതിയിൽ അഴിമതി നടന്നിട്ടില്ലെന്ന വിജിലൻസ് റിപ്പോർട്ട് കോടതി അംഗീകരിച്ചു. ചില പോരായ്മകൾ മാത്രമാണ് നടന്നത്. അന്വേഷണം നടന്നത് കാരുണ്യ ലോട്ടറിയിൽ നിന്നുള്ള പണം വകമാറ്റി എന്ന ആരോപണത്തിൽ ആണെന്നും വിജിലൻസ് നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പദ്ധതിയുടെ ഒറ്റത്തവണ സഹായം ഇടനിലക്കാർ ചൂഷണം ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Read More

കൊച്ചിയിൽ 150 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

  കൊച്ചിയിൽ 150 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. വാളയാർ സ്വദേശി കുഞ്ഞുമോൻ(36), പാലക്കാട് സ്വദേശി നന്ദകുമാർ(27) എന്നിവരാണ് പിടിയിലായത്. പിക്കപ്പ് വാനിൽ കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത് കണ്ടെയ്‌നർ റോഡിൽ വെച്ചാണ് ഇവരെ പിടികൂടിയത്. ഹൈദരാബാദിൽ നിന്ന് മാങ്ങ കൊണ്ടുവരുന്നതിനിടയിൽ കഞ്ചാവ് പൊതികൾ ഒളിപ്പിച്ച് വെക്കുകയായിരുന്നു.

Read More

സംസ്ഥാനത്ത് ഇന്ന് മുതൽ വാഹന പരിശോധന കർശനമാക്കും

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കാ​ന്‍ പോ​ലീ​സ്. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ഇ​തു​സം​ബ​ന്ധി​ച്ച്‌ നി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കി. ച​ന്ത​ക​ള്‍, ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍, റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍, ഭ​ക്ഷ​ണ ശാ​ല​ക​ള്‍ തു​ട​ങ്ങി എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​ക​ണ​മെ​ന്നും അ​നാ​വ​ശ്യ യാ​ത്ര​ക​ള്‍ ത​ട​യ​ണ​മെ​ന്നും ഡി​ജി​പി​യു​ടെ സ​ര്‍​ക്കു​ല​റി​ലു​ണ്ട്. ആ​ള്‍​ക്കൂ​ട്ടം ഉ​ണ്ടാ​യാ​ല്‍ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം എ​സ്‌എ​ച്ച്‌ഓ​മാ​ര്‍​ക്കാ​ണ്. പോ​ലീ​സി​ന് വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്താ​മെ​ന്നും ഡി​ജി​പി നി​ര്‍​ദേ​ശി​ച്ചു.

Read More