ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ട്രെൻഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിക്കും: കുഞ്ഞാലിക്കുട്ടി

 

ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ ട്രെൻഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിലും ആവർത്തിക്കുമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മുസ്ലീം ലീഗും കോൺഗ്രസും നില മെച്ചപ്പെടുത്തും. യുഡിഎഫ് അധികാരത്തിൽ വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മേയ് രണ്ടിന് ആഹ്ലാദ പ്രകടനം വേണമെന്ന് ആരും വാശിപിടിക്കില്ല. കോടതി വിധിയും സർവകകക്ഷി തീരുമാനത്തിനും ഒപ്പം നിൽക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.