Headlines

തെരഞ്ഞെടുപ്പ് ഫലം ഇത്തവണ വൈകുമെന്ന് ടിക്കറാം മീണ; ആദ്യ ഫലസൂചന പത്ത് മണിയോടെ മാത്രം

  തെരഞ്ഞെടുപ്പ് ഫലം വരാൻ ഇത്തവണ വൈകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. വോട്ടെണ്ണലിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ഒരുക്കങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ തപാൽ വോട്ടുകളുടെ എണ്ണം കൂടുതലായതിനാൽ ഫലം അറിയാൻ വൈകും. ആദ്യ ഫലസൂചനകൾ പത്ത് മണിയോടെ ലഭ്യമാകൂ. ഇത്തവണ ട്രൻഡ് സോഫ്റ്റ് വെയറില്ല. എന്നാൽ കൃത്യമായ ഫലം വേഗത്തിൽ എത്തിക്കാനുള്ള സജ്ജീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

കെ സുധാകരനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അനുമതി

  കെ സുധാകരൻ എംപിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറലിന്റെ അനുമതി. ഷുഹൈബ് വധക്കേസിൽ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമർശങ്ങളാണ് നടപടിക്ക് ആധാരം. ഹൈക്കോടതി അഭിഭാഷകനായ ജനാർദന ഷേണായിയുടെ ഹർജിയിലാണ് ഉത്തരവ് ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ട ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബഞ്ച് വിധിക്കെതിരെയായിരുന്നു സുധാകരന്റെ അധിക്ഷേപ പരാമർശം. വിധി പ്രസ്താവിച്ച ജഡ്ജിക്ക് തലയ്ക്ക് വെളിവുണ്ടോയെന്നും ഇത്തരം മ്ലേച്ഛകരമായ വിധി ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുമെന്നായിരുന്നു സുധാകരന്റെ പരാമർശം അതേസമയം തന്റെ പരാമർശത്തിൽ കോടതിയലക്ഷ്യമായി ഒന്നുമില്ലെന്ന് സുധാകരൻ പ്രതികരിച്ചു….

Read More

നൂറ് സീറ്റ് വരെ നേടി എൽ ഡി എഫ് അധികാരത്തിലെത്തുമെന്ന് കെ കെ ശൈലജ

  നൂറ് സീറ്റ് വരെ നേടി എൽ ഡി എഫ് തുടർ ഭരണം നേടുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ശബരിമല ആയുധമാക്കിയതാണ് യുഡിഎഫിന് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം. എല്ലാക്കാലവും ജനങ്ങളെ കബളിപ്പിക്കാൻ സാധിക്കില്ല കൊവിഡ് കാലത്തെ പ്രവർത്തനം സർക്കാരിന് നേട്ടമാകും. താൻ മാറിയതു കൊണ്ട് കൂത്തുപറമ്പിൽ കെ പി മോഹനൻ തോൽക്കുമെന്ന പ്രചാരണം തെറ്റാണെന്നും കെ കെ ശൈലജ പറഞ്ഞു.

Read More

കേരളം ആര് ഭരിക്കണമെന്ന് ഞാനും ബിജെപിയും ചേർന്ന് തീരുമാനിക്കും: പി സി ജോർജ്

  കേരളം ആര് ഭരിക്കണമെന്ന് താനും ബിജെപിയും ചേർന്ന് തീരുമാനിക്കുമെന്ന് പൂഞ്ഞാറിലെ ജനപക്ഷം സ്ഥാനാർഥി പി സി ജോർജ്. അമ്പതിനായിരം വോട്ടിന് താൻ ജയിക്കുമെന്നാണ് പി സി ജോർജ് പറയുന്നത്. ് സംസ്ഥാനത്ത് തൂക്കുമന്ത്രിസഭ അധികാരത്തിൽ വരും. പുഞ്ഞാറിലെ ജനങ്ങൾ എന്നെ ഉപേക്ഷിക്കില്ല. നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. ആരെല്ലാം നുണപ്രചാരണം നടത്തിയാലും എന്ത് ഗുണ്ടായിസം നടത്തിയാലും പൂഞ്ഞാറിലെ ജനങ്ങൾ എന്റെ കൂടെ കാണും. എന്നെ പരാജയപ്പെടുത്താൻ ദൈവം തമ്പുരാൻ വിചാരിക്കണം. സംസ്ഥാനത്ത് ഭരണ തുടർച്ചയുണ്ടാകില്ല. യുഡിഎഫിന് 68…

Read More

എക്‌സിറ്റ് പോളുകൾ തട്ടിക്കൂട്ട്, ശാസ്ത്രീയ അടിത്തറയില്ല; യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ചെന്നിത്തല

എക്‌സിറ്റ് പോൾ ഫലങ്ങൾ എതിരായതോടെ ഇതിനെ തള്ളിപ്പറഞ്ഞ് കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. എക്‌സിറ്റ് പോൾ ഫലങ്ങൾ ഇടത് മുന്നണിക്ക് ഭരണ തുടർച്ചയാണ് പ്രവചിച്ചത്. ഇതിനാൽ എക്‌സിറ്റ് പോൾ ഫലങ്ങൾ യഥാർഥ ജനാഭിപ്രായത്തെ പ്രതിനിധീകരിക്കുന്നതല്ലെന്നാണ് ചെന്നിത്തല കുറ്റപ്പെടുത്തിയത്. കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തും. രണ്ട് ലക്ഷം വോട്ടർമാരുള്ള ഒരു നിയോജക മണ്ഡലത്തിൽ കേവലം 250 പേരെ മാത്രം ഫോണിൽ വിവരങ്ങൾ ചോദിച്ച് തയ്യാറാക്കുന്ന എക്‌സിറ്റ് പോളുകൾക്ക് ശാസ്ത്രീയ അടിത്തറയില്ല. പലതും തട്ടിക്കൂട്ട് സർവേകളാണ് തെരഞ്ഞെടുപ്പിന്റെ തുടക്കം…

Read More

കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വാക്‌സിൻ ക്ഷാമം; 45 വയസ്സ് വരെയുള്ളവരുടെ വാക്‌സിനേഷൻ വൈകും

സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷമായതോടെ 18-45 വയസ്സ് പ്രായമുള്ളവർക്കുള്ള വാക്‌സിനേഷൻ ഇന്നില്ല. ഇവർക്കുള്ള വാക്‌സിനേഷൻ ഇനിയും താമസിച്ചേക്കും. രണ്ടാം ഡോസ് വാക്‌സിൻ എടുക്കാനുള്ളവർക്ക് മാത്രമാണ് മുൻഗണനയെന്ന് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു മൂന്ന് ലക്ഷത്തോളം വാക്‌സിൻ ഡോസുകളാണ് സംസ്ഥാനത്ത് സ്‌റ്റോക്കുള്ളത്. കമ്പനികളിൽ നിന്ന് നേരിട്ട് വാക്‌സിൻ വാങ്ങാനുള്ള നീക്കവും വിജയിച്ചിട്ടില്ല. കേന്ദ്രത്തിന്റെ ക്വാട്ട നൽകി തീരാതെ സംസ്ഥാനങ്ങൾക്ക് നൽകാൻ കമ്പനികൾ തയ്യാറാകാത്തതാണ് കാരണം. കേന്ദ്രസർക്കാരിന്റെ തയ്യാറെടുപ്പുകളിലെ പാളിച്ചകളാണ് സംസ്ഥാനത്ത് വാക്‌സിനേഷൻ പദ്ധതിയെ അവതാളത്തിലാക്കുന്നത്. മിക്ക സംസ്ഥാനങ്ങളും…

Read More

പാലക്കാട്ടെ സ്വകാര്യ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമമെന്ന് റിപ്പോർട്ട്

പാലക്കാട്ടെ സ്വകാര്യ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമെന്ന് റിപ്പോർട്ട്. പാലന ആശുപത്രിയിൽ നാല് മണിക്കൂർ നേരത്തേക്കുള്ള ഓക്‌സിജനാണ് ശേഷിക്കുന്നത്. നിലവിൽ 60 രോഗികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കലക്ടർ ഇടപെട്ട് എത്രയും വേഗത്തിൽ ഓക്‌സിജൻ ലഭ്യമാക്കണമെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഒറ്റപ്പാലം പികെ ദാസ് ആശുപത്രിയിൽ ഇന്നലെ രാത്രി ഓക്‌സിജൻ തീർന്നിരുന്നു. പിന്നീട് മണിക്കൂറുകൾ കഴിഞ്ഞ് ഇത് റീഫിൽ ചെയ്യുകയായിരുന്നു. ജില്ലാ ഭരണകൂടം ഓക്‌സിജൻ വിതരണത്തിൽ കാണിക്കുന്ന അലംഭാവമാണ് ക്ഷാമത്തിന് കാരണമെന്നാണ് ആരോപണം പാലക്കാട്ടെ കഞ്ചിക്കോട് പ്ലാന്റിൽ നിന്നാണ്…

Read More

പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞക്കായുള്ള നടപടികൾ പൊതുഭരണ വകുപ്പ് ആരംഭിച്ചു

  സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങൾ പൊതുഭരണ വകുപ്പ് ആരംഭിച്ചു. വോട്ടെണ്ണലിന് പിന്നാലെ സ്വീകരിക്കേണ്ട നടപടികളിലേക്കാണ് വകുപ്പ് കടന്നത്. നിലവിലെ മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം രാജിക്കത്ത് നൽകും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞ മൂന്ന് ഘട്ടമായാകും നടത്തുക. ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാൽ പിണറായി സർക്കാർ ഈ മാസം ഒമ്പതിന് ശേഷമാകും അധികാരമേൽക്കുക. നാളെ രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. ഉച്ചയോടെ ഫലപ്രഖ്യാപനം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More

ആർ ടി പി സി ആർ 500 രൂപയ്ക്ക് നടക്കില്ലെന്ന് സ്വകാര്യ ലാബുകൾ; മിനിമം 1500 രൂപയാക്കണം

  ആർടിപിസിആർ ടെസ്റ്റ് നിരക്ക് 500 രൂപയാക്കിയ സർക്കാർ നടപടിക്കെതിരെ സ്വകാര്യ ലാബുകൾ. പരിശോധനക്ക് കുറഞ്ഞത് 1500 രൂപയെങ്കിലും ആക്കണമെന്നാണ് സ്വകാര്യ ലാബുകാർ ആവശ്യപ്പെടുന്നത്. ഇതോടെ സംസ്ഥാനത്ത് പലയിടത്തും സ്വകാര്യ ലാബുകൾ ആർ ടി പി സി ആർ പരിശോധന നിർത്തിവെച്ചു. സർക്കാർ ഉത്തരവ് അംഗീകരിക്കാനാകില്ലെന്നാണ് ലാബുടമകൾ പറയുന്നത്. സർക്കാർ ആശുപത്രികളിൽ ആർടിപിസിആർ പരിശോധന സൗജന്യമാണ്. മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നിരിക്കെ സ്വകാര്യ മേഖലയിൽ പരിശോധനാ സൗകര്യം ലഭിക്കാത്തത് വലിയ പ്രതിസന്ധി…

Read More

ബിജെപിക്ക് രണ്ടിൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന് കെ സുരേന്ദ്രൻ

  നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് രണ്ടിൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന് കെ സുരേന്ദ്രൻ. നേമം നിലനിർത്തി മഞ്ചേശ്വരം അടക്കമുള്ള മണ്ഡലങ്ങളിൽ വിജയിക്കും. കേരളത്തിൽ ഇടത് ഭരണത്തുടർച്ചയുണ്ടാകില്ല ആർക്കും ഭൂരിപക്ഷമില്ലാത്ത ഫലമാണുണ്ടാകുക. കൊടകര ഹവാല കേസിലെ പോലീസ് അന്വേഷണം സത്യം പുറത്തു കൊണ്ടുവരട്ടെ. ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടല്ല അതെന്നും കെ സുരേന്ദ്രൻ ന്യായീകരിച്ചു. നേമം, മഞ്ചേശ്വരം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിലാണ് ബിജെപി പ്രതീക്ഷ വെച്ചു പുലർത്തുന്നത്. 25 മണ്ഡലങ്ങളിലെങ്കിലും രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ

Read More