Headlines

വോട്ടെണ്ണൽ ദിവസം ആഘോഷങ്ങൾ ഒഴിവാക്കണം; ഉത്തരവാദിത്വത്തോടെ പെരുമാറാൻ തയ്യാറാകണമെന്ന് മുഖ്യമന്ത്രി

  കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് രോഗികൾ വലിയ രീതിയിൽ വർധിക്കുന്ന ഘട്ടത്തിൽ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പേരിൽ ആഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കണം. വോട്ടെണ്ണൽ ദിവസം വളരെ ഉത്തരവാദിത്വത്തോടെ പെരുമാറാൻ എല്ലാവരും തയ്യാറാകണം. എവിടെയെങ്കിലും കൂട്ടം കൂടി ഇരിക്കാതെ വീടുകളിലിരുന്ന് ഫലപ്രഖ്യാപനം അറിയണം. ഫലപ്രഖ്യാപനത്തിന് ശേഷം ആഹ്ലാദ പ്രകടനങ്ങളുമായി പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടം സൃഷ്ടിക്കുന്ന അവസ്ഥയുണ്ടാകരുത്. രോഗവ്യാപനം വർധിപ്പിക്കാനുള്ള കാരണമായി മാറരുത്. സാമൂഹ്യ അകലം…

Read More

അതിൽ യാതൊരു സംശയവുമില്ല; എൽ ഡി എഫ് തന്നെ അധികാരത്തിൽ വരുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് എൽ ഡി എഫ് തന്നെ ഇത്തവണയും അധികാരത്തിൽ വരുമെന്നതിൽ ഒരു സംശയവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എക്‌സിറ്റ് പോൾ പ്രവചനങ്ങളെ എങ്ങനെ നോക്കിക്കാണുന്നുവെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം അതിനേക്കുറിച്ച് യാതൊരു സംശയവും എനിക്കില്ല. കഴിഞ്ഞ തവണ ഞങ്ങൾക്കുള്ള സീറ്റിനേക്കാൾ കൂടുതൽ ഇത്തവണ നേടും. ഇക്കാര്യം നേരത്തെയും വ്യക്തമാക്കിയതാണ്. ആ നിലപാടിൽ തന്നെയാണ് ഇപ്പോഴും. ജനങ്ങളിൽ നല്ല വിശ്വാസമുണ്ട്. ഭക്ഷ്യക്കിറ്റ് വിതരണം പുനരാരംഭിക്കുന്നത് സംബന്ധിച്ച് ആലോചിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

കൊവിഡ് വ്യാപനം: സിനിമാ, സീരിയൽ ഷൂട്ടുകൾ നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രി

കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ സീരിയൽ, സിനിമാ ഷൂട്ടിംഗുകൾ നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക അകലം പാലിച്ച് നടത്താൻ സാധിക്കാത്ത പ്രവർത്തനങ്ങൾ പരാമവധി ഒഴിവാക്കുന്നതാകും ഉചിതം. ഇക്കാരണം കൊണ്ടുതന്നെ സീരിയൽ, സിനിമ, ഡോക്യുമെന്ററി എന്നിവയുടെ ഔട്ട് ഡോർ, ഇൻഡോർ ഷൂട്ടുകൾ താത്കാലികമായി നിർത്തിവെക്കാൻ ബന്ധപ്പെട്ടവരോട് അഭ്യർഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു ഇന്ന് സംസ്ഥാനത്ത് 38,607 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും കേരളത്തിലെ പ്രതിദിന കേസുകൾ…

Read More

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ കടുത്ത നിയന്ത്രണങ്ങൾ; മാർഗരേഖ ഉടൻ പുറത്തിറങ്ങും

  സംസ്ഥാനത്ത് അടുത്താഴ്ച കടുത്ത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനിച്ചത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് മുഖ്യമന്ത്രി ഇക്കാര്യം. നിയന്ത്രണവുമായി ബന്ധപ്പെട്ട് കൃത്യമായ മാനദണ്ഡമുണ്ടാകും. അതിന്റെ വിശദാംശങ്ങൾ ഉടനെ അറിയിക്കും. ചില കാര്യങ്ങളിൽ ദുരന്ത നിവാരണ നിയമം ആവശ്യമാണ്. അവിടങ്ങളിൽ അതുപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തും. ഓക്‌സിജൻ സിലിണ്ടർ കൊണ്ടുപോകുന്ന വാഹനത്തിൽ ഓക്‌സിജൻ എമർജൻസി എന്ന…

Read More

സംസ്ഥാനത്ത് ഇന്ന് 38,607 പേർക്ക് കൊവിഡ്, 48 മരണം; 21,116 പേർക്ക് രോഗമുക്തി

കേരളത്തിൽ വ്യാഴാഴ്ച 38,607 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂർ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂർ 1999, പത്തനംതിട്ട 1245, ഇടുക്കി 1153, കാസർഗോഡ് 1063, വയനാട് 909 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,57,548 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്,…

Read More

കെ ആർ ഗൗരിയമ്മയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

  സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ ആർ ഗൗരിയമ്മയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. തിരുവനന്തപുരത്തേ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഗൗരിയമ്മ. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ തുടരുകയാണെന്നാണ് ഒടുവിൽ പുറത്ത് ഇറക്കിയ മെഡിക്കൽ ബുള്ളറ്റിൻ പറയുന്നത്. അണുബാധ നിയന്ത്രിക്കാനാണ് ഡോക്ടർമാരുടെ പരിശ്രമം. അണുബാധയെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഗൗരിയമ്മയെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്.    

Read More

കണ്ണൂരിൽ കൊവിഡ് രോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  കണ്ണൂരിൽ കൊവിഡ് രോഗിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കീഴുന്ന സ്വദേശി രാമചന്ദ്രനാണ്(56) മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വീട്ടിൽ ഐസോലേഷനിൽ കഴിയുകയായിരുന്നു രാമചന്ദ്രൻ. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read More

മട്ടന്നൂരിൽ പുഴയിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവതി മുങ്ങിമരിച്ചു

  കണ്ണൂർ മട്ടന്നൂരിൽ പുഴയിൽ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവതി മുങ്ങിമരിച്ചു. പാളാട് കൊടോളിപ്രം സ്വദേശി അമൃത(25)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പുഴയിൽ മുങ്ങിയ അയൽവാസിയായ കുട്ടിയെ രക്ഷപ്പെടുത്താനായി അമൃത പുഴയിലേക്ക് ചാടുകയും ചുഴിയിൽ അകപ്പെടുകയുമായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും അമൃതയുടെ ജീവൻ രക്ഷിക്കാനായില്ല

Read More

പ്രതികൾക്കെതിരെ തെളിവ് എവിടെ; ഇ ഡിയോട് ചോദ്യമുന്നയിച്ച് കോടതി

  സ്വർണക്കടത്ത് കേസിൽ പ്രതികൾക്കെതിരെ തെളിവ് എവിടെയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് കോടതി. പ്രതികളുടെ കുറ്റസമ്മത മൊഴി മാത്രമാണുള്ളതെന്നും മറ്റ് തെളിവുകൾ എവിടെയെന്നും കോടതി ചോദിച്ചു. 21 തവണ പ്രതികൾ സ്വർണം കടത്തിയെന്ന് പറയുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പ്രതികളുടെ കുറ്റസമ്മത മൊഴി മാത്രമാണുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. സന്ദീപ്, സരിത് എന്നിവരുടെ ജാമ്യ ഉത്തരവിലാണ് കോടതിയുടെ പരാമർശം ഇന്നലെയാണ് സന്ദീപ് നായർ, സരിത് എന്നിവർക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

Read More

കൊലക്കേസ് പ്രതിയുടെ കാൽ വെട്ടിമാറ്റിയ സംഭവം; മൂന്ന് പേർ പിടിയിൽ

  കൊലക്കേസ് പ്രതിയുടെ കാല് വെട്ടിമാറ്റിയ സംഭവത്തിൽ മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം ശ്രീകാര്യത്ത് നിന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് ആർ എസ് എസുകാരനായിരുന്ന രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതി എബിയെ ഇവർ ആക്രമിച്ചത് ഇടവക്കോട് പ്രതിഭാ നഗറിൽ വെച്ചാണ് ആക്രമണം നടന്നത്. വീടിന് സമീപത്തെ റോഡരികിൽ സുഹൃത്തുക്കളുമായി ഇരിക്കുകയായിരുന്ന എബിയെ ബൈക്കുകളിലെത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു.

Read More