കേരളം ആര് ഭരിക്കും: ഇനി ബാക്കിയുള്ളത് മണിക്കൂറുകളുടെ കാത്തിരിപ്പ്

  സംസ്ഥാനം അടുത്ത വർഷം ആര് ഭരിക്കണമെന്നത് നാളെ അറിയാം. ഏപ്രിൽ ആറിന് തെരഞ്ഞെടുപ്പ് നടന്നുവെങ്കിലും ഏകദേശം ഒരു മാസത്തിന് ശേഷമാണ് നാളെ വോട്ടെണ്ണൽ നടക്കുന്നത്. രാവിലെ എട്ട് മണി മുതൽ ആദ്യ ഫലസൂചനകൾ ലഭ്യമായി തുടങ്ങും. പോസ്റ്റ് പോൾ സർവേ ഫലങ്ങളെല്ലാം തന്നെ ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തുമെന്ന സൂചനയാണ് നൽകുന്നത്. എന്നാൽ സർവേകളിൽ വിശ്വാസമില്ലെന്നും അധികാരം പിടിക്കാമെന്നുമാണ് യുഡിഎഫുകാർ ആശ്വസിക്കുന്നത്. ചില സർവേകൾ പ്രകാരം ഇടതുമുന്നണിക്ക് 100 സീറ്റുകൾ വരെ പറയുന്നുണ്ട്. ഇടതുമുന്നണിക്ക് സർവേ ഫലങ്ങൾ…

Read More

മതത്തിന്‍റെയും ജാതിയുടെയും പേരിൽ തൊഴിലാളികളുടെ ഐക്യം തകർക്കുന്നു; തൊഴിലാളികൾക്ക് മെയ്ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: തൊഴിലാളികൾക്ക് മെയ്ദിനാശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . തൊഴിലാളികൾ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങൾ പലതും കവർന്നെടുക്കാൻ വലിയതോതിൽ ശ്രമം നടക്കുന്ന കാലഘട്ടമാണിത്. മതത്തിന്‍റെയും ജാതിയുടെയും പേരിൽ തൊഴിലാളികളുടെ ഐക്യം തകർക്കാനും ശ്രമം നടക്കുന്നു. ഇത്തരം കടന്നാക്രമണങ്ങളെയും വിഭാഗീയ പ്രവർത്തനങ്ങളെയും പ്രതിരോധിക്കുന്നതിന് തൊഴിലാളി വർഗം കൂടുതൽ ജാഗ്രത പുലർത്തേണ്ട കാലമാണിത്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ ഏറ്റവുമധികം പ്രയാസം നേരിടുന്നത് തൊഴിലാളികളാണ്. മഹാമാരി നേരിടുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയാവട്ടെ ഇത്തവണത്തെ തൊഴിലാളി ദിനമെന്ന് മുഖ്യമന്ത്രി…

Read More

വോട്ടെണ്ണല്‍: ആഹ്ലാദം വീട്ടിലായാല്‍ പിന്നെ ദു:ഖിക്കേണ്ട, മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിയിലേക്ക് കേരളത്തെ നയിക്കരുതെന്ന് ആരോഗ്യമന്ത്രി

കോവിഡ് അതിതീവ്ര വ്യാപനം നടക്കുന്ന സാഹചര്യത്തിലും ജനിതകമാറ്റം വന്ന വൈറസ് വളരെ പെട്ടന്ന് രോഗ സംക്രമണം നടത്തുമെന്നതിനാലും വോട്ടെണ്ണല്‍ ദിനത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ.ശൈലജ ടീച്ചര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുജനങ്ങളും എല്ലാവരും ഒരുപോലെ ശ്രദ്ധിക്കേണ്ടതാണ്. തീവ്രവ്യാപന ശേഷിയുള വൈറസ് വകഭേദങ്ങളുടെ വര്‍ദ്ധിച്ച സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് കോവിഡ് പ്രതിരോധ നിയന്ത്രണ നടപടികള്‍ ശക്തമാക്കിയത്. പ്രവര്‍ത്തകരും പൊതുജനങ്ങളും വീടിനുള്ളില്‍ തന്നെയിരുന്ന് തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ശ്രമിക്കേണ്ടതാണ്….

Read More

ട്രെയിനിൽ യുവതി ആക്രമിക്കപ്പെട്ട സംഭവം; പ്രതിയെ ഉടൻ പിടികൂടുമെന്ന് സർക്കാർ

  പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ട്രെയിനിൽ അതിക്രമങ്ങൾ തടയാൻ റെഡ് ബട്ടൺ സംവിധാനം ഏർപ്പെടുത്തണം. ഇതുവഴി അതിക്രമത്തിന് ഇരയാക്കുന്നവർക്ക് പെട്ടെന്ന് തന്നെ ട്രെയിനിലെ ലോക്കോ പൈലട്ടിനെയും ഗാർഡിനേയും വിവരം അറിയിക്കാനാകും എന്നും സർക്കാർ കോടതിയിൽ പറഞ്ഞു. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്ത സാഹചര്യത്തിലാണ് സർക്കാരിന്റെ വിശദീകരണം. ട്രെയിനിൽ ഒരു കോച്ചിൽ നിന്ന് തൊട്ടടുത്ത കോച്ചിലേക്ക് പോകാനുള്ള സൗകര്യം വേണം എന്ന്…

Read More

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സ്വയം ലോക്ക് ഡൗൺ പ്രഖ്യാപിക്കരുതെന്ന് മുഖ്യന്ത്രി

  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വയം ലോക്ക് ഡൗൺ പ്രഖ്യാപിക്കരുതെന്ന് മുഖ്യമന്ത്രി. ഇത് നിയമപരമായി നിലനിൽക്കുന്നതല്ല. കേസുകൾ കൂടി വരുന്ന ഇടങ്ങളിൽ 144 പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. കേന്ദ്ര, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ചീഫ് സെക്രട്ടറി, ജില്ലാ കലക്ടർമാർ എന്നിവർക്ക് മാത്രമാണ് ഈ ഉത്തരവുകൾ അതാത് സമയങ്ങളിൽ ഇറക്കാൻ അധികാരമുള്ളത്. കണ്ടെയ്ൻമെന്റ് സോണുകളിൽ കർശനമായ നിയന്ത്രണമുണ്ടാകും. വളരെ അത്യാവശ്യമുള്ള കാര്യങ്ങൾ മാത്രമേ ഇവിടെ അനുവദിക്കുകയുള്ളു. ഇക്കാര്യം ഉറപ്പുവരുത്തേണ്ടത് സ്റ്റേഷൻ ഹൗസ് ഓഫീസർമാരാണ്. മൈക്രോ കണ്ടെയ്ൻമെന്റ്…

Read More

സ്ഥിതി കൂടുതൽ രൂക്ഷമാകുന്നു; സമ്പൂർണ ലോക്ക് ഡൗൺ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

  കൊവിഡ് വ്യാപനം സംസ്ഥാനത്ത് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സമ്പൂർണ ലോക്ക് ഡൗൺ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപനം രൂക്ഷമായ ജില്ലകളിലാണ് ലോക്ക് ഡൗൺ ആലോചിക്കേണ്ടി വരിക. ഇപ്പോൾ അടച്ചിടാൻ തീരുമാനിച്ചിട്ടില്ല. എന്നാൽ രോഗവ്യാപനം ഇനിയും വർധിച്ചാൽ ലോക്ക് ഡൗൺ കൂടി ആലോചിക്കേണ്ടി വരും ഹോട്ടലുകളിൽ പാഴ്‌സൽ മാത്രമേ അനുവദിക്കൂ. ചരക്കുനീക്കം ഉറപ്പാക്കും. എയർപോർട്ട്, റെയിൽവേ യാത്രക്കാർക്ക് തടസ്സമുണ്ടാകില്ല. ഓക്‌സിജനടക്കമുള്ള ആരോഗ്യ സാധനങ്ങളുടെ നീക്കത്തിനും തടസ്സമുണ്ടാകില്ല. ടെലികോം പ്രവർത്തനങ്ങളും നടത്താം. ബാങ്കുകൾ ഇടപാടുകൾ ഓൺലൈനാക്കണം. രണ്ട്…

Read More

സുല്‍ത്താന്‍ ബത്തേരി ഇഖ്റ ഹോസ്പിറ്റലിൽ കോവിഡ് ആശുപത്രി തുടങ്ങി

  സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ ഇഖ്റ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കോവിഡ് ചികിത്സാ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. 50 ബെഡുകളും, 10 ഐ.സി.യു ബെഡുകളും, 4 വെന്റിലേറ്ററുമാണ് പ്രാഥമിക ഘട്ടത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്. ശ്വാസകോശ സംബന്ധമായ കോവിഡ് രോഗികള്‍ക്കും അസുഖം മൂര്‍ച്ചിക്കുന്നവര്‍ക്കും ആശുപത്രിയില്‍ ചികില്‍സ ഉറപ്പാക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെയും പരിശീലനം ലഭിച്ച ജീവനക്കാരുടെയും സേവനം ആശുപത്രിയില്‍ ഒരുക്കിയതായും അധികൃതര്‍ അറിയിച്ചു. കോവിഡ് ആശുപത്രിയുടെ സൗകര്യങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള വിലയിരുത്തി.

Read More

കേരളത്തില്‍ ഇന്ന് 37,199 പേര്‍ക്ക് കോവിഡ്

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 37,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4915, എറണാകുളം 4642, തൃശൂര്‍ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂര്‍ 2482, പാലക്കാട് 2273, ആലപ്പുഴ 2224, കൊല്ലം 1969, ഇടുക്കി 1235, പത്തനംതിട്ട 1225, കാസര്‍ഗോഡ് 813, വയനാട് 743 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,487 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88 ആണ്. റുട്ടീന്‍ സാമ്പിള്‍,…

Read More

തിരുവനന്തപുരം നെടുമങ്ങാട് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

  തിരുവനന്തപുരം നെടുമങ്ങാട് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് നെട്ട ശ്രീഭദ്ര ദേവീക്ഷേത്രത്തിന് സമീപത്തെ ഷീജ(48)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് സതീശൻ നായർ(60) കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് ഇന്ന് രാവിലെയാണ് സംഭവം. സംഭവം നടക്കുമ്പോൾ ഇവരുടെ രണ്ട് മക്കളും ഓൺലൈൻ ക്ലാസിനായി ബന്ധു വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. ഷീജയും സതീശൻ നായരും തമ്മിൽ സ്ഥിരമായി വഴക്കുണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു ഇന്നലെ വൈകുന്നേരം ഷീജയുടെ താലിമാല…

Read More

മെയ് 1 മുതൽ നാല് വരെ യാതൊരുവിധ കൂടിച്ചേരലുകളും പാടില്ല; നിർദേശം ലംഘിക്കുന്നവർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

  നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മേയ് ഒന്ന് മുതൽ നാല് വരെ ഒരുതരത്തിലുമുള്ള കൂടിച്ചേരലുകൾ ഉണ്ടാകരുതെന്ന് ഹൈക്കോടതി. കൊവിഡ് ബാധ അതിതീവ്രമായി ഉയരുന്ന സാഹചര്യത്തിൽ മാർഗ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം രാഷ്ട്രീയ പാർട്ടികളുടെ വിജയാഹ്ലാദ പ്രകടനങ്ങൾ അനുവദിക്കരുത്. അനധികൃതമായി ഒത്തുകൂടുന്നവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുക്കാനും കോടതി നിർദേശിച്ചു.

Read More