Headlines

പാലക്കാട് ഇ ശ്രീധരൻ മുന്നിൽ; രണ്ടായിരത്തിലധികം വോട്ടുകളുടെ ലീഡ്

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുമ്പോൾ പാലക്കാട്ടെ ബിജെപി സ്ഥാനാർഥി എൻ ശ്രീധരൻ മുന്നിട്ട് നിൽക്കുന്നു. ആയിരത്തിലധികം വോട്ടുകൾക്കാണ് പാലക്കാട് ശ്രീധരൻ മുന്നിട്ട് നിൽക്കുന്നത്. നിലവിൽ ശ്രീധരന് 2700 വോട്ടുകളുടെ ലീഡുണ്ട്. സംസ്ഥാനത്ത് എൽ ഡി എഫിന്റെ തരംഗമാണ് ആദ്യഫല സൂചനകൾ പുറത്തുവരുമ്പോൾ കാണുന്നത്. 82 സീറ്റുകളിൽ എൽ ഡി എഫും 55 സീറ്റുകളിൽ യുഡിഎഫും മൂന്ന് സീറ്റുകളിൽ എൻഡിഎയും മുന്നിട്ട് നിൽക്കുകയാണ്‌

Read More

79 സീറ്റുകളിൽ എൽ ഡി എഫ് മുന്നിട്ട് നിൽക്കുന്നു; നേമത്ത് ബിജെപി മുന്നിൽ

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുമ്പോൾ എൽ ഡി എഫ് മുന്നേറ്റം. ഫലസൂചനകൾ വരുന്ന സീറ്റുകളിൽ 79 എണ്ണത്തിൽ എൽ ഡി എഫും 60 എണ്ണത്തിൽ യുഡിഎഫും എൻഡിഎ ഒരു സീറ്റിലും മുന്നിട്ട് നിൽക്കുകയാണ് തപാൽ വോട്ടുകളാണ് ഇപ്പോൾ എണ്ണുന്നത്. ചില മണ്ഡലങ്ങളിൽ വോട്ടിംഗ് മെഷീനിൽ നിന്നുള്ള ഫലസൂചനകളും വരുന്നുണ്ട്. പിണറായി വിജയൻ, കെ കെ ശൈലജ, വി എൻ വാസവൻ, എം സ്വരാജ് തുടങ്ങിയവരെല്ലാം മുന്നിട്ട് നിൽക്കുകയാണ്. നേമത്താണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്.

Read More

വോട്ടെണ്ണല്‍ തുടങ്ങി; ആദ്യ ഫലസൂചനകള്‍ ഉടന്‍

സംസ്ഥാനത്ത് വോട്ടെണ്ണല്‍ തുടങ്ങി. കേരളാ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ എട്ടരയോടെ പുറത്തുവരും. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. പ്രത്യേക ടേബിളുകളിലായാണ് തപാല്‍ വോട്ടുകള്‍ എണ്ണുക. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും നാലു മുതല്‍ എട്ടു വരെ ടേബിളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഒരു ടേബിളില്‍ ഒരു റൗണ്ടില്‍ 500 പോസ്റ്റല്‍ ബാലറ്റ് വീതമാണ് എണ്ണുക. ഇതിനൊപ്പം ഇ.ടി.പി.ബി.എസ്. വോട്ടുകള്‍ സ്‌കാന്‍ ചെയ്യുന്നതിനു പ്രത്യേക ടേബിളും ക്രമീകരിച്ചിട്ടുണ്ട്. രണ്ടു റൗണ്ടില്‍ പൂര്‍ത്തിയാകത്തക്കവിധമാണു തപാല്‍ വോട്ടെണ്ണലിന്റെ ക്രമീകരണം. ഓരോ മണ്ഡലത്തിലേയും തപാല്‍ വോട്ടുകള്‍…

Read More

സംസ്ഥാനത്തെ റേഷൻ കടകളുടെ സമയത്തിൽ പുനർ ക്രമീകരണം

കോവിഡ് 19 രണ്ടാം ഘട്ട വ്യാപനത്തിന്റെ സാഹചര്യത്തിൽ, 03.05.2021 (തിങ്കളാഴ്ച) മുതൽ സംസ്ഥാനത്തെ റേഷൻ കടകൾ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ തുടർച്ചയായി പ്രവർത്തിക്കുന്ന വിധത്തിൽ സമയം പുന:ക്രമീകരിച്ച് ഉത്തരവായിരിക്കുന്നതായി കേരള ഭക്ഷ്യ-പൊതുവിതരണ വകുപ്പ്  അറിയിക്കുന്നു

Read More

ആർടിപിസിആര്‍ പരിശോധന: പുതുക്കിയ ഉത്തരവിറക്കി ദുരന്തനിവാരണ അതോറിറ്റി

  തിരുവനന്തപുരം: ആർടിപിസിആര്‍ ടെസ്റ്റിന് 500 രൂപയിൽ കൂടുതല്‍ ഇടാക്കിയാൽ കർശന നടപടി. ഇതുസംബന്ധിച്ച് ദുരന്തനിവാരണ അതോറിറ്റി ഉത്തരവ് ഇറക്കി. നിരക്ക് കൂട്ടി ടെസ്റ്റ് ചെയ്താല്‍ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസ് എടുക്കാനാണ് നിര്‍ദ്ദേശം. ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിവച്ചതോ നിരക്ക് കുറയ്ക്കുകയോ ചെയ്യാത്ത സ്വകാര്യ ലാബുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. 700 രൂപയായിരുന്ന ആര്‍ടിപിസിആര്‍ നിരക്ക് കഴിഞ്ഞ വ്യാഴാഴ്ചയാണ് 500 രൂപയാക്കി കുറച്ചത്. കഴിഞ്ഞ ദിവസം ഉത്തരവുമിറങ്ങി. എന്നാൽ 1700 രൂപ എന്ന…

Read More

18 കഴിഞ്ഞവര്‍ക്കുള്ള വാക്സിനേഷൻ വൈകും: മുഖ്യമന്ത്രി

  സംസ്ഥാനത്ത് 18 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള വാക്സിനേഷന്‍ അല്‍പ ദിവസങ്ങള്‍ കൂടി വൈകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മ്മാതാക്കളില്‍ നിന്ന് വാക്സിന്‍ വാങ്ങുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാമത്തെ ഡോഡ് കിട്ടില്ലെന്ന പരിഭ്രാന്തി ആര്‍ക്കും വേണ്ട. വാക്സിനേഷന്‍ സെന്‍ററുകള്‍ രോഗം പകര്‍ത്താനുള്ള കേന്ദ്രമായി മാറരുത്. സമയമറിയിക്കുമ്പോള്‍ മാത്രമേ വാക്സിനേഷന്‍ കേന്ദ്രത്തില്‍ പോകാവൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മേയ് 30നുള്ളിൽ 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നൽകാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിനാവശ്യമായ വാക്സിന്‍ ഇതേവരെ ലഭിച്ചിട്ടില്ല. സംസ്ഥാനത്ത്…

Read More

ഇനിയും സഹകരണം വേണം; തികഞ്ഞ ആത്മവിശ്വാസത്തോടെ മുഖ്യമന്ത്രി

വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലും അദ്ദേഹത്തിന്റെ ആത്മവിശ്വാസം പ്രകടമായിരുന്നു. നിറഞ്ഞ ചിരിയോടെയാണ് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുമായി സംവാദിച്ചത്. ഇനിയും സഹകരണം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എന്ന നിലയിലാണോ എന്ന ചോദ്യത്തിന് അതിലൊന്നും സംശയമില്ലല്ലോ. നാളെ എണ്ണൽ കഴിയട്ടെ, നാളെയും മറ്റന്നാളുമൊക്കെ കാണാമെന്ന് മുഖ്യമന്ത്രി പറഞ്ഞു സത്യപ്രതിജ്ഞയെ കുറിച്ചൊക്കെ ആലോചിച്ചിട്ട് പോലുമില്ല എന്നതാണ് വാസ്തവം. അങ്ങനെയുള്ള കാര്യങ്ങൾ ആലോചിക്കുന്നതിന് ഒരു രീതിയുണ്ട്. അപ്പോൾ ആലോചിക്കുമെന്നും…

Read More

സംസ്ഥാനത്ത് നാളെ കർശന നിയന്ത്രണം; ആഹ്ലാദ പ്രകടനങ്ങൾ പാടില്ലെന്നും മുഖ്യമന്ത്രി

സംസ്ഥാനത്ത് നാളെയും കർശന നിയന്ത്രണം. അനാവശ്യമായി പുറത്തിറങ്ങാനോ അടഞ്ഞ സ്ഥലത്ത് കൂട്ടംകൂടാനോ പാടില്ല. യാതൊരുവിധ ആഘോഷങ്ങളും കൂടിച്ചേരലുകളും അനുവദിക്കില്ലെന്ന് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും നേരത്തെയെടുത്ത തീരുമാനമാണ്. ജയിക്കുന്നവർ ആഹ്ലാദപ്രകടനം ഒഴിവാക്കണമെന്നാണ് എല്ലാ കക്ഷികളും ഏകകണ്ഠമായി അഭിപ്രായപ്പെട്ടതും തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ പോലീസ് നടപടി സ്വീകരിച്ചു. വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ആളുകൾ തടിച്ചുകൂടരുത്. നിശ്ചിത ആളുകളല്ലാതെ മറ്റാരെയും അവിടെ അനുവദിക്കില്ല. ഫലപ്രഖ്യാപനം വരുമ്പോൾ പ്രവർത്തകർക്കെല്ലാം അതുവരെ അടക്കിവെച്ച ആവേശം വലിയ തോതിൽ…

Read More

പരിശോധന നടത്താതിരിക്കുകയാണെങ്കിൽ ആവശ്യമായ നടപടിയും സർക്കാർ സ്വീകരിക്കും: ആർടിപിസിആർ നിരക്ക് കുറച്ചത് പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി

ആർടിപിസിആർ നിരയ്ക്ക് കുറയ്ക്കാതിരിക്കുകയോ, പരിശോധന നിർത്തിവെക്കുകയോ ചെയ്ത സ്വകാര്യ ലാബുകൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. ചില ലാബുകൾ ടെസ്റ്റിന് വിമുഖത കാണിക്കുന്നുണ്ട്. വിശദമായ പഠനത്തിന് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. വിപണി നിരക്കിനെ അടിസ്ഥാനമാക്കി ടെസ്റ്റിന് ആവശ്യമായ സംവിധാനത്തിന് വരുന്ന ചെലവ് 240 രൂപയാണ്. മനുഷ്യവിഭവം കൂടി കണക്കാക്കിയാണ് 500 രൂപ നിരക്ക് നിശ്ചയിച്ചത്. മറ്റ് പല സംസ്ഥാനത്തും സമാന നിലപാടാണ് ഇക്കാര്യത്തിൽ. പരാതികളുണ്ടെങ്കിൽ ചർച്ച ചെയ്യാവുന്നതാണ്. ആർടിപിസിആർ ടെസ്റ്റ് ചെയ്യില്ലെന്ന…

Read More

സംസ്ഥാനത്ത് ഇന്ന് 35,636 പേർക്ക് കൊവിഡ്, 48 മരണം; 15,493 പേർക്ക് രോഗമുക്തി

കേരളത്തിൽ ശനിയാഴ്ച 35,636 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5554, എറണാകുളം 5002, തൃശൂർ 4070, മലപ്പുറം 3354, തിരുവനന്തപുരം 3111, ആലപ്പുഴ 2536, കോട്ടയം 2515, പാലക്കാട് 2499, കൊല്ലം 1648, കണ്ണൂർ 1484, പത്തനംതിട്ട 1065, കാസർഗോഡ് 1006, ഇടുക്കി 978, വയനാട് 814 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്,…

Read More