വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലും അദ്ദേഹത്തിന്റെ ആത്മവിശ്വാസം പ്രകടമായിരുന്നു. നിറഞ്ഞ ചിരിയോടെയാണ് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുമായി സംവാദിച്ചത്.
ഇനിയും സഹകരണം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എന്ന നിലയിലാണോ എന്ന ചോദ്യത്തിന് അതിലൊന്നും സംശയമില്ലല്ലോ. നാളെ എണ്ണൽ കഴിയട്ടെ, നാളെയും മറ്റന്നാളുമൊക്കെ കാണാമെന്ന് മുഖ്യമന്ത്രി പറഞ്ഞു
സത്യപ്രതിജ്ഞയെ കുറിച്ചൊക്കെ ആലോചിച്ചിട്ട് പോലുമില്ല എന്നതാണ് വാസ്തവം. അങ്ങനെയുള്ള കാര്യങ്ങൾ ആലോചിക്കുന്നതിന് ഒരു രീതിയുണ്ട്. അപ്പോൾ ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.