Headlines

കെ എം ഷാജി തോറ്റു; അഴീക്കോട് പിടിച്ചെടുത്ത് കെ വി സുമേഷ്

  നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ മുസ്ലിം ലീഗിന്റെ കെ എം ഷാജി പരാജയപ്പെട്ടു. അയ്യായിരത്തോളം വോട്ടുകൾക്ക് സിപിഎമ്മിലെ കെ വി സുമേഷിനോടാണ് ഷാജി പരാജയപ്പെട്ടത്. പാലക്കാട് തൃത്താലയിൽ എം ബി രാജേഷ് വിജയിച്ചു. വി ടി ബൽറാമിനെ മൂവായിരത്തോളം വോട്ടുകൾക്കാണ് എം ബി രാജേഷ് പരാജയപ്പെട്ടത്. നേമത്ത് കുമ്മനം രാജശേഖരനെ പിന്നിലാക്കി വി ശിവൻകുട്ടി മുന്നിലെത്തി

Read More

ഇടതുപക്ഷമാണ് ശരിയെന്ന് ജനം തിരിച്ചറിഞ്ഞു; ഇടതു മുന്നേറ്റത്തിൽ പ്രതികരണവുമായി വി എസ്

  കേരളാ രാഷ്ട്രീയത്തിൽ പുതുചരിത്രമെഴുതി എൽഡിഎഫ് തുടർ ഭരണമുറപ്പിക്കുമ്പോൾ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവ് വി എസ് അച്യുതാനന്ദൻ. ജനങ്ങൾക്ക് നന്ദി പറഞ്ഞ് വി എസ് ഫേസ്ബുക്കിൽ കുറിപ്പെഴുതി. വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീർണത തിരിച്ചറിഞ്ഞ ജനങ്ങൾ ഇടതുപക്ഷമാണ് ശരിയെന്ന് വിധിയെഴുതിയതായി വി എസ് ഫേസ്ബുക്കിൽ കുറിച്ചു ഇടതുപക്ഷ ജനാധിപത്യമുന്നണി തുടര് ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്ണത തിരിച്ചറിഞ്ഞ ജനങ്ങള് ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു. സംഘപരിവാര് രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില് ഇടമില്ല എന്നാണ് മനസ്സിലാക്കാന് കഴിയുന്നത്. വന്…

Read More

തൃശ്ശൂരിൽ ഫോട്ടോ ഫിനിഷിൽ എൽ ഡി എഫ്; പാലക്കാട് ഇ ശ്രീധരൻ പിന്നോട്ടുപോയി

  സംസ്ഥാനത്ത് കടുത്ത മത്സരം നടന്ന തൃശ്ശൂർ മണ്ഡലത്തിൽ വിജയം എൽഡിഎഫിനൊപ്പം. ഫോട്ടോ ഫിനിഷിലേക്ക് പോയ തെരഞ്ഞെടുപ്പ് മത്സരത്തിൽ 300 വോട്ടിനാണ് ഇടത് സ്ഥാനാർഥി പി ബാലചന്ദ്രൻ വിജയിച്ചത്. ഒരു ഘട്ടത്തിൽ എൻഡിഎ സ്ഥാനാർഥി സുരേഷ്‌ഗോപി ലീഡ് നേടിയിരുന്നുവെങ്കിലും അവസാന ലാപ്പിൽ പി ബാലചന്ദ്രൻ വിജയമുറപ്പിക്കുകയായിരുന്നു കടുത്ത മത്സരം നടന്ന മറ്റൊരു മണ്ഡലമായ പാലക്കാട് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി ഇ ശ്രീധരൻ പിന്നോട്ടുപോയി. ഇതോടെ സംസ്ഥാനത്തെ എൻഡിഎയുടെ ലീഡ് നില പൂജ്യമായി മാറി. നേമത്ത് എൽഡിഎഫ് സ്ഥാനാർഥി…

Read More

താനൂരിൽ പികെ ഫിറോസ് തോറ്റു; എൽ ഡി എഫ് തരംഗം ആഞ്ഞടിക്കുന്നു

  സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വീണ്ടും അധികാരത്തിലേക്ക്. 96 സീറ്റുകളിലാണ് ഇടതുമുന്നണി മുന്നിട്ട് നിൽക്കുകയോ വിജയിക്കുകയോ ചെയ്തിരിക്കുന്നത്. യുഡിഎഫ് 43 സീറ്റിലും എൻഡിഎ ഒരു സീറ്റിലും മുന്നിട്ട് നിൽക്കുകയാണ് താനൂരിൽ മുസ്ലിം ലീഗ് സ്ഥാനാർഥി പി കെ ഫിറോസ് പരാജയപ്പെട്ടു. വി അബ്ദുറഹ്മാനോട് 700 വോട്ടിനാണ് പരാജയപ്പെട്ടത്. തൃത്താലയിൽ വി ടി ബൽറാം എംബി രാജേഷിനോട് പരാജയപ്പെട്ടു. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു. ഉടുമ്പൻചോലയിൽ മന്ത്രി എം എം മണി വിജയിച്ചു. പാലക്കാട് സീറ്റിൽ മാത്രമാണ്…

Read More

പൂഞ്ഞാർ സിംഹത്തിന്റെ പല്ല് കൊഴിഞ്ഞു; പി സി ജോർജ് പരാജയപ്പെട്ടു

  പൂഞ്ഞാറിൽ രണ്ട് മുന്നണികളെയും വെല്ലുവിളിച്ച് മത്സരിച്ച പി സി ജോർജ് പരാജയപ്പെട്ടു. എൽ ഡി എഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ മണ്ഡലത്തിൽ വിജയിച്ചു. 11,404 വോട്ടുകൾക്കാണ് പി സി ജോർജ് പരാജയപ്പെട്ടത്. 2016ൽ എല്ലാ മുന്നണികളെയും വെല്ലുവിളിച്ച് മണ്ഡലത്തിൽ നിന്ന് വിജയിച്ചു കയറി പിസി ജോർജ് ഇത്തവണവും ഈസി വാക്കോവറാണ് മണ്ഡലത്തിൽ പ്രതീക്ഷിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തിനിടെ വോട്ടർമാരുമായുണ്ടായ കശപിശയടക്കം തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.

Read More

തിരുവമ്പാടിയിലും എൽ ഡി എഫ് ജയം; ഉടുമ്പൻചോലയിൽ എംഎം മണി വിജയമുറിപ്പിച്ചു

  സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട ഫലങ്ങൾ പുറത്തുവരുമ്പോൾ എൽ ഡി എഫിന് മുന്നേറ്റം. ഫലം പ്രഖ്യാപിച്ച രണ്ട് മണ്ഡലങ്ങളിലും എൽ ഡി എഫ് വിജയിച്ചു. പേരാമ്പ്ര, തിരുവമ്പാടി മണ്ഡലങ്ങളിലാണ് എൽ ഡി എഫ് വിജയിച്ചത്. പേരാമ്പ്രയിൽ മന്ത്രി ടിപി രാമകൃഷ്ണൻ ആറായിരത്തോളം വോട്ടുകൾക്കും തിരുവമ്പാടിയിൽ ലിന്റോ ജോസഫുമാണ് വിജയിച്ചത്. ഫലസൂചനകൾ പ്രകാരം 90 സീറ്റുകളിൽ എൽ ഡി എഫും 48 സീറ്റുകളിൽ യുഡിഎഫും മുന്നിട്ട് നിൽക്കുകയാണ്. ഉടുമ്പൻചോലയിൽ മന്ത്രി എം എം മണി വിജയമുറപ്പിച്ചു. 23,000ത്തിലധികം…

Read More

ആദ്യ ഫലപ്രഖ്യാപനം എൽ ഡി എഫിന് സ്വന്തം; മന്ത്രി ടി പി രാമകൃഷ്ണൻ പേരാമ്പ്രയിൽ വിജയിച്ചു

  സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടരുമ്പോൾ എൽ ഡി എഫ് തരംഗം. എൽ ഡി എഫ് 91 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. യുഡിഎഫ് 46 സീറ്റുകളിലും എൻഡിഎ 3 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ് പേരാമ്പ്ര മണ്ഡലത്തിൽ നിന്നാണ് ആദ്യ ഫലപ്രഖ്യാപനം പുറത്തുവന്നത്. മന്ത്രി ടി പി രാമകൃഷ്ണൻ ഇവിടെ നിന്ന് വിജയിച്ചു. ലീഡിന്റെ അവസാന കണക്കുകൾ ഉടൻ പുറത്തുവരും.

Read More

രാഷ്ട്രീയ കേരളത്തിന്റെ ചരിത്രം തിരുത്തി എൽ ഡി എഫ് മുന്നേറ്റം

  രാഷ്ട്രീയ കേരളത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ച് ഇടതുമുന്നണി തുടർ ഭരണത്തിലേക്ക്. മുന്നണികൾ മാറിമാറി അധികാരത്തിലെത്തുന്ന ദശാബ്ദങ്ങൾ നീണ്ട ചരിത്രമാണ് പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുമുന്നണി തിരുത്തുന്നത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുമ്പോൾ എൽ ഡി എഫ് വ്യക്തമായ മേൽക്കൈ നേടി മുന്നേറുകയാണ് നിലവിൽ എൽ ഡി എഫ് 92 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. യുഡിഎഫ് 46 സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. എൻഡിഎ രണ്ട് സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നു. നേമം, പാലക്കാട് മണ്ഡലങ്ങളിലാണ് എൻഡിഎ…

Read More

എംഎം മണി വിജയത്തിലേക്ക്; ലീഡ് 13,000 കടന്നു

  സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുമ്പോൾ എൽ ഡി എഫ് മുന്നേറ്റം. 94 സീറ്റുകളിൽ എൽ ഡി എഫ് മുന്നിട്ട് നിൽക്കകുയാണ്. യുഡിഎഫ് 44 സീറ്റുകളിലും എൻഡിഎ രണ്ട് സീറ്റുകളിലുമാണ് മുന്നിട്ട് നിൽക്കുന്നത് ഉടുമ്പൻചോല മണ്ഡലത്തിൽ മന്ത്രി എംഎം മണി 13,701 വോട്ടുകൾക്ക് മുന്നിലാണ്. എംഎം മണി മണ്ഡലത്തിൽ ഏകദേശം വിജയമുറപ്പിച്ച് കഴിഞ്ഞു. തലശ്ശേരിയിൽ എഎൻ ഷംസീറിന്റെ ലീഡ് പതിനൊന്നായിരം കടന്നു. ബേപ്പൂരിൽ മുഹമ്മദ് റിയാസിന്റെ ലീഡ് ഒമ്പതിനായിരം കടന്നു.

Read More

തവനൂരിൽ ഫിറോസ് കുന്നംപറമ്പിൽ ആയിരത്തിലധികം വോട്ടുകൾക്ക് മുന്നിൽ; പാലായിൽ മാണി സി കാപ്പൻ മുന്നിൽ

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുമ്പോൾ തവനൂരിൽ യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ മുന്നിട്ട് നിൽക്കുന്നു. 1352 വോട്ടുകൾക്കാണ് ഫിറോസ് മുന്നിട്ട് നിൽക്കുന്നത്. കെ ടി ജലീലാണ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി. വട്ടിയൂർക്കാവിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്. തൃത്താലയിൽ വി ടി ബൽറാം 175 വോട്ടുകൾക്ക് മുന്നിലാണ് ചേലക്കരയിൽ എൽ ഡി എഫ് സ്ഥാനാർഥി കെ രാധാകൃഷ്ണന്റെ ലീഡ് നില മൂവായിരം കടന്നു. പാലായിൽ മാണി സി കാപ്പന്റെ ലീഡ് 1231 ആയി. സംസ്ഥാനത്താകെ എൽ ഡി എഫ്…

Read More