രാഷ്ട്രീയ കേരളത്തിന്റെ ചരിത്രം തിരുത്തി എൽ ഡി എഫ് മുന്നേറ്റം

 

രാഷ്ട്രീയ കേരളത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ച് ഇടതുമുന്നണി തുടർ ഭരണത്തിലേക്ക്. മുന്നണികൾ മാറിമാറി അധികാരത്തിലെത്തുന്ന ദശാബ്ദങ്ങൾ നീണ്ട ചരിത്രമാണ് പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുമുന്നണി തിരുത്തുന്നത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുമ്പോൾ എൽ ഡി എഫ് വ്യക്തമായ മേൽക്കൈ നേടി മുന്നേറുകയാണ്

നിലവിൽ എൽ ഡി എഫ് 92 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. യുഡിഎഫ് 46 സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. എൻഡിഎ രണ്ട് സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നു. നേമം, പാലക്കാട് മണ്ഡലങ്ങളിലാണ് എൻഡിഎ മുന്നിട്ട് നിൽക്കുന്നത്

മന്ത്രി എംഎം മണി മത്സരിക്കുന്ന ഉടുമ്പൻചോല, കല്യശ്ശേരിയിൽ എം വിജിൻ, പയ്യന്നൂരിൽ ടി ഐ മധുസൂദനൻ, തലശ്ശേരിയിൽ എ എൻ ഷംസീർ ഒക്കെ ലീഡ് നില പതിനായരത്തിന് മുകളിൽ കടന്നു.