Headlines

തുറാബ് സാദാത്ത് കുടുംബത്തിലെ കാരണവരും പ്രമുഖ ആത്മീയ ചികിത്സാരിയുമായ സയ്യിദ് പൂക്കോയ തങ്ങൾ തുറാബ് (കൽപ്പറ്റ തുറാബ് തങ്ങൾ – 70) നിര്യാതനായി

കൽപ്പറ്റ | തുറാബ് സാദാത്ത് കുടുംബത്തിലെ കാരണവരും പ്രമുഖ ആത്മീയ ചികിത്സാരിയുമായ സയ്യിദ് പൂക്കോയ തങ്ങൾ തുറാബ് (കൽപ്പറ്റ തുറാബ് തങ്ങൾ – 70) നിര്യാതനായി. തിങ്കളാഴ്ച രാവിലെ എട്ടിന് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് തിരൂരങ്ങാടി പാറക്കടവ് കുടുംബ ഖബർസ്ഥാനിൽ നടന്നു. അര നൂറ്റാണ്ടിലേറെ കാലം ആത്മീയ ചികിത്സാ രംഗത്ത് നിറഞ്ഞുനിന്ന തുറാബ് തങ്ങള്‍ ഒട്ടേറെ പേര്‍ക്ക് ആശാകേന്ദ്രമായിരുന്നു. നീറുന്ന പ്രശ്‌നങ്ങളുമായി എല്ലാ വിഭാഗം ആളുകളും തങ്ങളെ സമീപിച്ചിരുന്നു. നിരവധി ശിഷ്യഗണങ്ങളുമുണ്ട്….

Read More

മുല്ലപ്പള്ളി ഒന്നുകിൽ രാജിവെക്കണം, അല്ലെങ്കിൽ പുറത്താക്കണം: ധർമടത്തെ യുഡിഎഫ് സ്ഥാനാർഥി

കെപിസിസി അധ്യക്ഷ സ്ഥാനം മുല്ലപ്പള്ളി രാമചന്ദ്രൻ രാജിവെയ്ക്കണമെന്ന് ധർമ്മടത്തെ യുഡിഎഫ് സ്ഥാനാർത്ഥി സി രഘുനാഥ്. മുല്ലപ്പള്ളി ഇനിയും കെപിസിസി അധ്യക്ഷ സ്ഥാനത്ത് കടിച്ചുതൂങ്ങുന്നത് കോൺഗ്രസിന് നാണക്കേടാണ്. രാജിവെച്ചില്ലെങ്കിൽ മുല്ലപ്പള്ളിയെ പുറത്താക്കണമെന്നും കെ സുധാകരനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണം എന്നും രഘുനാഥ് പറഞ്ഞു.

Read More

സംസ്ഥാനത്ത് ഇന്ന് 26,011 പേർക്ക് കൊവിഡ്; 45 മരണം; 19,519 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 26,011 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂര്‍ 2621, തിരുവനന്തപുരം 2450, ആലപ്പുഴ 1994, പാലക്കാട് 1729, കോട്ടയം 1650, കണ്ണൂര്‍ 1469, കൊല്ലം 1311, കാസര്‍കോട് 1139, പത്തനംതിട്ട 428, ഇടുക്കി 407, വയനാട് 325 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,296 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.01 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍…

Read More

ആർടിപിസിആർ ടെസ്റ്റ് നിരക്ക് കുറച്ചതിനെതിരെ സ്വകാര്യ ലാബുകൾ ഹൈക്കോടതിയിൽ

  സംസ്ഥാനത്ത് ആർടിപിസിആർ നിരക്ക് 500 രൂപയായി കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം ലാബുകൾക്ക് സബ്‌സിഡി നൽകി സർക്കാർ നഷ്ടം നികത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു നിരയ്ക്ക് കുറയ്ക്കുന്നത് പരിശോധനകളുടെ ഗുണനിലവാരും തകർക്കുമെന്ന വാദവും ഇവർ ഉന്നയിക്കുന്നുണ്ട്. പരിശോധനകളുടെ നിരയ്ക്ക് കുറയ്ക്കാൻ സർക്കാരിന് അധികാരമില്ല. ഇത് ഐസിഎംആർ നിർദേശങ്ങൾക്ക് വിരുദ്ധമാണ്. നഷ്ടത്തിൽ പ്രവർത്തിക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ കേസെടുക്കുമെന്ന് സർക്കാർ ഭീഷണിപ്പെടുത്തുന്നു….

Read More

സംസ്ഥാനത്ത് നാളെ മുതൽ കടുത്ത നിയന്ത്രണങ്ങൾ; പൊതുജനങ്ങൾ അറിയേണ്ടതെല്ലാം

  സംസ്ഥാനത്ത് നാളെ മുതൽ കർശന നിയന്ത്രണങ്ങൾ. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, അതിന്റെ കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരും വ്യക്തികളും തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകില്ല. അല്ലാത്ത സ്ഥാപനങ്ങളിൽ അത്യാവശ്യം ജീവനക്കാർ മാത്രം ഓഫീസുകളിൽ എത്തിയാൽ മതി അവശ്യ സേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികൾ, വ്യവസായ ശാലകൾ, സംഘടനകൾ എന്നിവക്ക് 24…

Read More

സിപിഐയിൽ നിന്ന് പുതുമുഖങ്ങൾ മന്ത്രിയാകും; പി പ്രസാദും ചിഞ്ചുറാണിയും സാധ്യതാ പട്ടികയിൽ

  സിപിഐയിൽ ഇത്തവണയും പുതുമുഖങ്ങൾ മന്ത്രിസഭയിൽ എത്തും. നിലവിലെ മന്ത്രിമാരിൽ ഇ ചന്ദ്രശേഖരൻ മാത്രമാണ് മത്സരിച്ചതും വിജയിച്ചതും. പുതുമുഖങ്ങൾ വരട്ടെയെന്ന അഭിപ്രായം പാർട്ടി പരിഗണിച്ചാൽ ചന്ദ്രശേഖരൻ മന്ത്രിസഭയിലുണ്ടാകില്ല പി പ്രസാദ്, ഇ കെ വിജയൻ, ജെ ചിഞ്ചുറാണി, കെ രാജൻ, ചിറ്റയം ഗോപകുമാർ, പി എസ് സുപാൽ എന്നീ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. കൊല്ലത്ത് നിന്ന് സുപാൽ അല്ലെങ്കിൽ ചിഞ്ചുറാണി മന്ത്രിയാകുമെന്ന് ഉറപ്പാണ്. തൃശ്ശൂർ ജില്ലയിൽ നിന്ന് കെ രാജനെയോ പി ബാലചന്ദ്രനെയോ പരിഗണിച്ചേക്കാം. നാല് മന്ത്രിസ്ഥാനത്തിന്…

Read More

തെരഞ്ഞെടുപ്പിലെ പരാജയം: എം ലിജു ആലപ്പുഴ ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

  നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ ആലപ്പുഴ ഡിസിസി പ്രസിഡന്റ് സ്ഥാനം എം ലിജു രാജിവെച്ചു. ജില്ലയിൽ പാർട്ടിയുടെ പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വമേറ്റെടുത്താണ് രാജി. ആലപ്പുഴയിൽ രമേശ് ചെന്നിത്തല ജയിച്ച ഹരിപ്പാട് മണ്ഡലത്തിൽ മാത്രമാണ് യുഡിഎഫിന് വിജയം ഉറപ്പിക്കാനായത്. ലിജു മത്സരിച്ച അമ്പലപ്പുഴയിൽ അടക്കം 11,125 വോട്ടിന് യുഡിഎഫ് പരാജയപ്പെട്ടു.

Read More

മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചു രാജികത്ത്് കൈമാറി. രാവിലെ മന്ത്രിസഭയുടെ അവസാന യോഗം നടന്നു. യോഗത്തില്‍ മുഖ്യമന്ത്രി എല്ലാവര്‍ക്കും നന്ദിപറഞ്ഞു. മന്ത്രിസഭായോഗത്തില്‍ വച്ചാണ് രാജിക്കത്ത് കൈമാറല്‍ ഉള്‍പ്പെടെ തീരുമാനിച്ചത്. മന്ത്രിസഭ യോഗ ശേഷമാണ് മുഖ്യമന്ത്രി രാജിക്കത്ത് കൈമാറാന്‍ ഗവര്‍ണറെ സന്ദര്‍ശിച്ചത്. നാളെ നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, എല്‍ഡിഎഫ് യോഗങ്ങള്‍ക്ക് ശേഷം പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കും.

Read More

മുന്നറിയിപ്പുമായി വിദഗ്ധര്‍; സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചിടൽ വേണം

  തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ ലോക്ഡൗണ്‍ വേണമെന്ന് ആരോഗ്യ വിദഗ്ധര്‍. വൈകുന്തോറും കൊവിഡ് സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളില്‍ ഓക്സിജൻ കിടക്കകൾപോലും കിട്ടാത്ത അവസ്ഥയാണ്. ആദ്യ ഡോസ് വാക്സീൻ ഭൂരിഭാഗം പേര്‍ക്കും ഉറപ്പാക്കണമെന്നും വിദഗ്ധര്‍ ആവശ്യപ്പെടുന്നു. തുടര്‍ച്ചയായ ആറാം ദിനവും രോഗികളുടെ എണ്ണം 30000 കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതലാണ്. 28. 37 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 339441 ആയി. എറണാകുളത്ത് മാത്രം…

Read More

375 വോട്ടുകൾ എണ്ണിയില്ല, കോടതിയെ സമീപിക്കും: പെരിന്തൽമണ്ണയിലെ ഇടത് സ്ഥാനാർഥി

  പെരിന്തൽമണ്ണയിലെ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഇടതുപക്ഷ സ്ഥാനാർഥി കെപിഎം മുസ്തഫ. തപാൽ വോട്ടിൽ ഉൾപ്പെട്ട പ്രായമായവരുടെ വിഭാഗത്തിലെ 375 വോട്ടുകൾ എണ്ണിയിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു ഈ തപാൽ വോട്ടുകളിലെ കവറിന് പുറത്ത് സീൽ ഉണ്ടായിരുന്നില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സീൽ ചെയ്യേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരാണ്. അതിന് വോട്ടർമാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല യുഡിഎഫ് അനകൂല ഉദ്യോഗസ്ഥർ മനപ്പൂർവം സീൽ ചെയ്യാതിരുന്നതാണോയെന്ന് സംശയമുണ്ടെന്നും മുസ്തഫ പറഞ്ഞു. മണ്ഡലത്തിൽ 38 വോട്ടുകൾക്കാണ് കെപിഎം മുസ്തഫ യുഡിഎഫ്…

Read More