Headlines

ഇടുക്കി ബാലഗ്രാമിൽ വ്യാജ വാറ്റ് കേന്ദ്രം നശിപ്പിച്ചു; പ്രതി ഓടി രക്ഷപ്പെട്ടു

  ഇടുക്കി ബാലഗ്രാമിൽ വ്യാജവാറ്റ് കേന്ദ്രം നശിപ്പിച്ചു. ലോക്ക് ഡൗൺ സാഹചര്യത്തിൽ വിൽപ്പന നടത്താനായി വ്യാജമദ്യം നിർമിക്കുന്ന കേന്ദ്രമാണ് എക്‌സൈസ് സംഘം നശിപ്പിച്ചത്. കേന്ദ്രം നടത്തിപ്പുകാരൻ ഓടി രക്ഷപ്പെട്ടു. ബാലഗ്രാമിൽ 669 നമ്പർ ബ്ലോക്കിലെ ഏലത്തോട്ടത്തിന് നടുവിലാണ് വ്യാജവാറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഏലത്തോട്ടത്തിലെ പണിക്കാരന്റെ നേതൃത്വത്തിലാണ് ചാരാം നിർമിച്ചിരുന്നത്. തോട്ടത്തിലെ പണിക്കാരനായ ബാലഗ്രാം കണ്ണങ്കര രാജപ്പന്റെ പേരിൽ കേസെടുത്തു.

Read More

തുടർച്ചയായ മൂന്നാം ദിവസവും ഇന്ധന വില ഉയർന്നു

  രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് ഇന്ധനവില ഉയർന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പിടിച്ചുനിർത്തിയ വിലവർധന ഫലപ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും തുടരുകയായിരുന്നു പെട്രോൾ വിലയിൽ ഇന്ന് 25 പൈസയും ഡീസൽ വിലയിൽ 32 പൈസയുമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോൾ വില 91.15 രൂപയായി. ഡീസൽ വില 85.87 രൂപയായി. തിരുവനന്തപുരത്ത് പെട്രോൾ 92.97 രൂപയും ഡീസൽ 87.57 രൂപയുമായി

Read More

പൊലീസുകാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങളുമായി ഡി.ജി.പി ലോകനാഥ് ബെഹറ

  തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. മാസ്‌ക് ധരിക്കാത്തവരെ അത് ധരിക്കാന്‍ വിനയത്തോടെയും ശക്തമായും പ്രേരിപ്പിക്കുകയാണ് വേണ്ടത്. അവര്‍ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാം. പോലീസ് അപമര്യാദയായി പെരുമാറാന്‍ പാടില്ല. ഇത് സംബന്ധിച്ച ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. പാല്‍ വില്‍പ്പന കേന്ദ്രങ്ങള്‍, ബേക്കറി എന്നിവ തുറന്നുപ്രവര്‍ത്തിക്കാന്‍ പോലീസ് അനുവദിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഭക്ഷണശാലകള്‍, പലവ്യഞ്ജനക്കടകള്‍, പഴം…

Read More

ഗൗരിയമ്മയുടെ നില ഗുരുതരം; വീണ്ടും ഐസിയുവിലേക്ക് മാറ്റി

  കെ ആർ ഗൗരിയമ്മയുടെ നില വീണ്ടും ഗുരുതരം. ഗൗരിയമ്മയെ വീണ്ടും ഐസിയുവിലേക്ക് മാറ്റി. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. പനിയും ശ്വാസതടസവും ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഗൗരിയമ്മയെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനാൽ മുറിയിലേക്ക് മാറ്റിയിരുന്നു. വീണ്ടും സ്ഥിതി ഗുരുതരമായതിനെ തുടർന്നാണ് ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

Read More

സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സക്ക് കനത്ത ഫീസ്: ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന്

  കൊവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികൾ വലിയ തുക ഈടാക്കുന്നതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തി പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടങ്ങിയ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഫീസ് നിരക്ക് നിശ്ചയിച്ച് സർക്കാർ നേരത്തെ നൽകിയ ഉത്തരവ് പല സ്വകാര്യ ആശുപത്രികളും പരിഗണിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഒരു നയരൂപീകരണം ആവശ്യമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ആശുപത്രികൾ അമിത ഫീസ് ഈടാക്കുന്നതായി വ്യാപക പരാതിയുണ്ടെന്നും കൊള്ളലാഭം അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

Read More

കോവിഡ് വ്യാപനം; സംസ്ഥാനത്തെ ജയിലുകളിലുള്ള തടവുകാര്‍ക്ക് രണ്ടാഴ്ചത്തേക്ക് പ്രത്യേക പരോള്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ജയിലുകളിലുള്ള തടവുകാര്‍ക്ക് പരോള്‍ അനുവദിച്ച് ഉത്തരവിറങ്ങി. ഈ വര്‍ഷം പരോളിന് അര്‍ഹതയുള്ള തടവുകാര്‍ക്ക് രണ്ടാഴ്ചത്തേക്കാണ് പ്രത്യേക പരോള്‍ അനുവദിച്ചിരിക്കുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും നരവധി തടവുകാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി ജയിലുകളിലെ കൊവിഡ് വ്യാപനം ചര്‍ച്ച ചെയ്തിരുന്നു. ജയിലുകളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും സാമൂഹിക അകലം ഉറപ്പാക്കാനും ജയില്‍ മേധാവി ഋഷിരാജ് സിംഗ്…

Read More

മഞ്ഞുമല അപകടം; സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തും

  ജമ്മു കാശ്മീരിലെ കാര്‍ഗിലില്‍ മഞ്ഞിടിച്ചിലില്‍ അകപ്പെട്ട് മരണപ്പെട്ട സൈനികന്‍ സി.പി.ഷിജിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തും. മേയ് 4 നാണ് കാര്‍ഗിലില്‍ മഞ്ഞുമലയിടിച്ചിലില്‍പ്പെട്ട് വയനാട് പൊഴുതന സ്വദേശിയായ നയിക് സുബൈദര്‍ സി.പി.ഷിജി (45) മരിച്ചത്. മൃതദേഹം  മെയ് 6 ന് രാത്രി 10.30 ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തും. വൈത്തിരി തഹസില്‍ദാര്‍ എം.ഇ.എന്‍ നീലകണ്ഠന്‍ ജില്ലാ ഭരണകൂടത്തിനെ പ്രതിനിധീകരിച്ച് മൃതദേഹം ഏറ്റുവാങ്ങും. 7 ന് തറവാട് വീടായ കറുവന്തോട് പണിക്കശ്ശേരി വീട്ടിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുക….

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.63 ലക്ഷം സാമ്പിളുകൾ; 23,106 പേർ കൂടി രോഗമുക്തരായി

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 23,106 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 2221, കൊല്ലം 2745, പത്തനംതിട്ട 565, ആലപ്പുഴ 1456, കോട്ടയം 2053, ഇടുക്കി 326, എറണാകുളം 2732, തൃശൂർ 1532, പാലക്കാട് 998, മലപ്പുറം 2711, കോഴിക്കോട് 3762, വയനാട് 300, കണ്ണൂർ 1590, കാസർഗോഡ് 115 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 3,75,658 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,62,363 പേർ ഇതുവരെ…

Read More

ജപ്തി നടപടികൾ നിർത്തിവെക്കാൻ ബാങ്കുകൾക്ക് നിർദേശം; സിഎസ്‌ഐ പള്ളിയിലെ ധ്യാനത്തിൽ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബാങ്കുകളോട് ജപ്തി പോലുള്ള നടപടികൾ താത്കാലികമായി നിർത്തിവെക്കാൻ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ,അതേസമയം ജല അതോറിറ്റി, കെ എസ് ഇ ബി എന്നിവ ജല, വൈദ്യുതി കുടിശ്ശിക പിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതും താത്കാലികമായി നിർത്തിവെക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രണ്ട് മാസത്തേക്കാണ് ഇളവുണ്ടാകുക മൂന്നാർ സിഎസ്‌ഐ പള്ളിയിൽ കൊവിഡ് മാനദണ്ഡം പാലിക്കാതെ ധ്യാനം സംഘടിപ്പിച്ച സംഭവത്തിൽ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിർഭാഗ്യകരമായ കാര്യമാണ്. ഏപ്രിൽ 13 മുതൽ 17…

Read More

ഓക്‌സിജൻ ലഭ്യതയിൽ നിലവിൽ പ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി

  സംസ്ഥാനത്ത് ഓക്‌സിജൻ ലഭ്യതയിൽ നിലവിൽ പ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ആശുപത്രികളിൽ ആവശ്യത്തിന് ഓക്‌സിജൻ ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ ഒരുക്കും. ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രികളിൽ ഓക്‌സിജൻ ലഭ്യമാക്കേണ്ടത്. ആരോഗ്യവകുപ്പ് എല്ലാ ദിവസവും ഓക്‌സിജൻ കണക്കെടുപ്പ് നടത്തി ആവശ്യമായ ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തണം. അതേസമയം ഓക്‌സിജന്റെ ആവശ്യം വലിയ തോതിൽ വർധിക്കുകയാണ്. മതിയായ കരുതൽ ശേഖരമുണ്ടാക്കാൻ കേന്ദ്രത്തിന്റെ സഹായം ആവശ്യമാണ്. ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കൽ ഓക്‌സിജനിൽ ആയിരം മെട്രിക് ടൺ കേരളത്തിന് നൽകണമെന്നും…

Read More