Headlines

വയനാട് സ്വദേശിയായ ജവാൻ കശ്മീരിൽ മഞ്ഞിടിച്ചിലിൽ മരിച്ചു

വയനാട് സ്വദേശിയായ ജവാൻ കശ്മീരിൽ മഞ്ഞിടിച്ചിലിൽ മരിച്ചു പൊഴുതന കറുവൻതോട് സ്വദേശിയായ സൈനികൻ കശ്മീരിൽ മഞ്ഞിടിച്ചിലിൽ അകപ്പെട്ട് മരിച്ചു. പണിക്കശ്ശേരി വീട്ടിൽ പരേതനായ ചന്ദ്രന്റെ മകൻ സി.പി ഷിജി (45)യാണ് തിങ്കളാഴ്ച അപകടത്തിൽ മരിച്ചത്. മൃതദേഹം രണ്ട് ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. മാതാവ്: ശോഭന. ഭാര്യ: സരിത. മക്കൾ: അഭിനവ്, അമ്മു. സഹോദരൻ: ഷൈജു (സിവിൽ പോലീസ് ഓഫീസർ, കമ്പളക്കാട് )

Read More

തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഇരുട്ടടി തുടങ്ങി: രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു

  കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 17 പൈസയും ഡീസലിന് 22 പൈസയും വർധിച്ചു. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 92.74 രൂപയായി. ഡീസലിന് 87.27 രൂപയായി. കോഴിക്കോട് പെട്രോൾ വില ലിറ്ററിന് 91.23 രൂപയായി. ഡീസലിന് 85.89 രൂപയായി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് തുടർച്ചയായ രണ്ടാം ദിവസമാണ് വില വർധിപ്പിക്കുന്നത്.

Read More

സംസ്ഥാനത്ത് രോഗവ്യാപനം ശക്തി പ്രാപിക്കുന്നു; കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 248 പേര്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തി പ്രാപിക്കുന്നു. ഈ മാസം പകുതിയോടെ രോഗവ്യാപനം തീവ്രമാകുമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം മുന്നറിയിപ്പ് നല്‍കി. രോഗവ്യാപനത്തിന് ഒപ്പം മരണനിരക്കിലും വന്‍ വര്‍ധനവാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ 248 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കേരളത്തില്‍ കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം കഴിഞ്ഞ ദിവസമാണ് ആദ്യമായി പ്രതിദിന മരണ സംഖ്യ 50 കടന്നത്. ചൊവ്വാഴ്ച മാത്രം 57 മരണങ്ങളാണ്…

Read More

സമ്പൂർണ്ണ അടച്ചിടലിനു സാധ്യത; സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധന

  സംസ്ഥാനത്ത് മേയ് പകുതിയോടെ കോവിഡ് രോഗ വ്യാപനം തീവ്രമാകുമെന്ന് വിലയിരുത്തല്‍. ഒരാഴ്ച സസമ്പൂർണ്ണ അടച്ചിടല്‍ പരിഗണിക്കുന്നു. അഞ്ചുദിവസത്തിനിടെ 248 പേര്‍ മരിച്ചു. എട്ടു ജില്ലകളില്‍ ടിപിആര്‍ 25 നു മുകളിലെത്തി. രണ്ടാഴ്ച കൂടി രോഗബാധിതരുടെ എണ്ണം ഉയര്‍ന്നു നില്‍ക്കുമെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ രോഗവ്യാപനം രൂക്ഷമായേക്കും. തിരുവനന്തപുരത്ത് കിടത്തി ചികില്‍സ ആവശ്യമുളള പ്രതിദിന രോഗികളുടെ എണ്ണം 4000 വരെ ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍….

Read More

പെ​ട്രോ​ള്‍ ഒ​ഴി​ച്ച്‌ എ.​ടി.​എ​മ്മി​ന്​ തീ​കൊ​ളു​ത്തി​യ സം​ഭ​വം: യുവാവ് അറസ്റ്റിൽ

  ക​ള​മ​ശ്ശേ​രി : പെ​ട്രോ​ള്‍ ഒ​ഴി​ച്ച്‌ എ.​ടി.​എ​മ്മി​ന്​ തീ​കൊ​ളു​ത്തി​യ സം​ഭ​വ​ത്തി​ല്‍ കോ​ട്ട​യം പൂ​ഞ്ഞാ​ര്‍ സ്വ​ദേ​ശി പി​ടി​യി​ല്‍. പ​ന​ച്ചി​പ്പാ​റ ക​ല്ലാ​ടി​യി​ല്‍ സു​ബി​ന്‍ സു​കു​മാ​ര​നാ​ണ്​ (31) പി​ടി​യി​ലാ​യ​ത്. ക​വി​ളി​ലും മൂ​ക്കി​ലും കൈ​ക്കും പൊ​ള്ള​ലേ​റ്റ ഇ​യാ​ളെ എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ 7.45ഓ​ടെ​ കൊ​ച്ചി സ​ര്‍​വ​ക​ലാ​ശാ​ല ക്യാമ്പസിലെ എ​സ്.​ബി.​ഐ ശാ​ഖ​യു​ടെ എ.​ടി.​എം കൗ​ണ്ട​റി​ലാണ്​ സം​ഭ​വം. രാ​ത്രി എ​ട്ട​ര​യോ​ടെയാണ് കൗ​ണ്ട​റി​ന​ക​ത്തു​നി​ന്ന്​ പു​ക ഉ​യ​രു​ന്ന​ത് ക്യാമ്പസിലെ സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​ത്തിെന്‍റ ശ്ര​ദ്ധ​യി​ല്‍​പെ​ടുന്നത്. ഉ​ട​ന്‍ ജീ​വ​ന​ക്കാ​രും ബാ​ങ്ക് അ​ധി​കൃ​ത​രും ചേ​ര്‍​ന്ന് തീ​യ​ണ​ക്കു​ക​യാ​യി​രു​ന്നു.

Read More

സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ തുടരുന്നു; ലംഘിച്ചാല്‍ പിടിവീഴും

  തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായുള്ള കർശന നിയന്ത്രണങ്ങൾ സംസ്ഥാനത്ത് തുടരുന്നു. ലോക്ഡൗണിന് സമാനമായുള്ള നിയന്ത്രണങ്ങളാണ് ഞായറാഴ്ച വരെ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രധാന സ്ഥലങ്ങളിലെല്ലാം വാഹനങ്ങൾ തടഞ്ഞുനിർത്തിയായിരുന്നു കഴിഞ്ഞ ദിവസത്തെ പൊലീസ് പരിശോധന. ബസ്സിനുള്ളിലെ യാത്രക്കാരെയും പരിശോധിക്കുന്നുണ്ട്. അവശ്യസാധനങ്ങള്‍ വിൽക്കുന്ന കടകൾ മാത്രമാണ് തുറക്കുന്നത്. നിയന്ത്രണങ്ങളിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും അത്യാവശ്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാവൂ എന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആവർത്തിച്ചിരുന്നു. # അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണം നാളെ മുതലുണ്ടാകും. # സംസ്ഥാന- കേന്ദ്ര സർക്കാർ…

Read More

സംസ്ഥാനത്തേക്ക് നാല് ലക്ഷം ഡോസ് കൊവിഡ് വാക്‌സിൻ കൂടിയെത്തി; ക്ഷാമത്തിന് താത്കാലിക പരിഹാരം

  സംസ്ഥാനത്ത് കൂടതൽ കൊവിഡ് വാക്‌സിനെത്തി. കേന്ദ്രസർക്കാരിൽ നിന്ന് നാല് ലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സിനാണ് ഇന്നലെ തിരുവനന്തപുരത്ത് എത്തിയത്. ഇതോടെ വാക്‌സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരമായി ഇന്നലെ എത്തിയ വാക്‌സിൻ എറണാകുളം, കോഴിക്കോട് മേഖലകളിലേക്ക് കൈമാറും. കൊവിഡ് വാക്‌സിൻ സംസ്ഥാനത്തിന് നൽകേണ്ട ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. 18 വയസ്സ് മുതലുള്ളവർക്ക് വാക്‌സിൻ നൽകുമെന്ന് പ്രഖ്യാപിച്ചത് പ്രാവർത്തികമാക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു

Read More

ചിരിയുടെ തിരുമേനി വിടവാങ്ങി: ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത അന്തരിച്ചു

  മലങ്കര സഭയുടെ ആത്മീയാചാര്യൻ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത അന്തരിച്ചു. 104 വയസ്സായിരുന്നു. കുമ്പനാടുള്ള സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 1.15നായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നു. പിന്നീട് കുമ്പനാട്ടേക്ക് മടങ്ങുകയായിരുന്നു ഏപ്രിൽ 27നാണ് അദ്ദേഹത്തിന് 104 വയസ്സ് തികഞ്ഞത്. നർമസംഭാഷങ്ങളിലൂടെ ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മെത്രാപ്പോലീത്ത ആയിരുന്നു അദ്ദേഹം. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. 1999 മുതൽ…

Read More

ഗുരുവായൂര്‍ – പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ അക്രമിച്ച സംഭവത്തില്‍ പ്രതി ബാബുക്കുട്ടൻ പൊലീസ് പിടിയില്‍

ഗുരുവായൂര്‍ – പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ അക്രമിച്ച സംഭവത്തില്‍ പ്രതി ബാബുക്കുട്ടൻ പൊലീസ് പിടിയില്‍ . കഴിഞ്ഞ ഏപ്രില്‍ 28നാണ് സംഭവം. കഴിഞ്ഞ ദിവസം ചെങ്ങന്നൂരിലെ ജോലി സ്ഥലത്തേക്ക് പോകുംവഴി മുളന്തുരുത്തി സ്വദേശിയായ യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ട്രെയിനിലെ കമ്പാര്‍ട്ട്മെന്റില്‍ യുവതിയും അക്രമിയും മാത്രമാണ് ഉണ്ടായിരുന്നത്. യുവതിയെ സ്‌ക്രൂഡ്രൈവര്‍ കാട്ടി ഭയപ്പെടുത്തി മാലയും വളയും അക്രമി അപഹരിച്ചു. വീണ്ടും അക്രമി ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടത്. സംഭവത്തില്‍ പ്രതി ബാബുക്കുട്ടനായി അന്വേഷണം…

Read More

വാക്‌സിൻ വിതരണം നടന്നത് അതീവ സൂക്ഷ്മതയോടെ; ഒരു തുള്ളി പോലും പാഴാക്കിയില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ വിതരണം അതീവ സൂക്ഷ്മതയോടെയാണ് നടത്തിയതെന്നും ഒരു തുള്ളി പോലും പാഴാക്കിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിൽ നിന്ന് സംസ്ഥാനത്തിന് ലഭിച്ചത് 73,38,860 ഡോസ് വാക്‌സിനാണ്. ആ വാക്‌സിൻ മുഴുവൻ ഉപയോഗിച്ചു. ഓരോ വാക്‌സിൻ വയലിനകത്തും പത്ത് ഡോസ് കൂടാതെ വേസ്‌റ്റേജ് ഫാക്ടർ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടാകും. വളരെ സൂക്ഷ്മതയോടെ ഉപയോഗിച്ചതിനാൽ ഈ അധിക ഡോസ് കൂടി ആളുകൾക്ക് നൽകാൻ സാധിച്ചു അതിനാലാണ് 73,38,860 ഡോസ് ലഭിച്ചപ്പോൾ 74,26,164 ഡോസ്…

Read More