വയനാട് സ്വദേശിയായ ജവാൻ കശ്മീരിൽ മഞ്ഞിടിച്ചിലിൽ മരിച്ചു

വയനാട് സ്വദേശിയായ ജവാൻ കശ്മീരിൽ
മഞ്ഞിടിച്ചിലിൽ മരിച്ചു

പൊഴുതന കറുവൻതോട് സ്വദേശിയായ സൈനികൻ കശ്മീരിൽ മഞ്ഞിടിച്ചിലിൽ അകപ്പെട്ട് മരിച്ചു. പണിക്കശ്ശേരി വീട്ടിൽ പരേതനായ ചന്ദ്രന്റെ മകൻ സി.പി ഷിജി (45)യാണ് തിങ്കളാഴ്ച അപകടത്തിൽ മരിച്ചത്. മൃതദേഹം രണ്ട് ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. മാതാവ്: ശോഭന. ഭാര്യ: സരിത. മക്കൾ: അഭിനവ്, അമ്മു. സഹോദരൻ: ഷൈജു (സിവിൽ പോലീസ് ഓഫീസർ, കമ്പളക്കാട് )