Headlines

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന്

  രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ 20ാം തീയതി. ഇന്ന് നടന്ന സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. എ കെ ജി സെന്ററിൽ നടന്ന ചർച്ചയിൽ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു 17ന് എൽ ഡി എഫ് യോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാരുടെ കാര്യത്തിൽ ഈ യോഗത്തിൽ തീരുമാനമാകും. ഘടകകക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകുന്ന കാര്യത്തിലും ഈ യോഗത്തിൽ തീരുമാനമാകും. ഘടകകക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകുന്ന കാര്യത്തിലും സിപിഐ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്…

Read More

പൊതുജനങ്ങൾക്ക് സംശയനിവാരണം നടത്താം; സ്റ്റേറ്റ് കൊവിഡ് കോൾ സെന്റർ പുനരാരംഭിച്ചു

  കോവിഡ്-19 വ്യാപനം വർധിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് കോവിഡ്-19 കോൾ സെന്റർ പുനരാരംഭിച്ചു. 0471 2309250, 2309251, 2309252, 2309253, 2309254, 2309255 എന്നിവയാണ് കോൾ സെന്ററിന്റെ നമ്പരുകൾ. രോഗികളുടെ എണ്ണം കൂടിയതനുസരിച്ച് പൊതുജനങ്ങൾക്ക് കോവിഡ്-19 രോഗത്തെ സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കുന്നതിനും പ്രധാന വിവരങ്ങൾ കൈമാറുന്നതിനും സാധിക്കുന്നതാണ്. കോൾ സെന്ററിൽ വരുന്ന കോളുകൾക്ക് സംശയ ദൂരീകരണം നടത്തുകയും ലഭിക്കുന്ന പ്രധാന വിവരങ്ങൾ നടപടികൾക്കായി വിവിധ ജില്ലകളിലേക്കും വിവിധ വകുപ്പുകളിലേക്കും കൈമാറുകയും ചെയ്യുന്നു. കോവിഡിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ…

Read More

ലോക്ക് ഡൗൺ: സംസ്ഥാനത്ത് 30 ട്രെയിൻ സർവീസുകൾ റദ്ദാക്കി

  സംസ്ഥാനത്ത് മെയ് 8 മുതൽ 16 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കി. 30 സർവീസുകളാണ് ദക്ഷിണ റെയിൽവേ റദ്ദാക്കിയത്. റദ്ദാക്കിയ ട്രെയിനുകൾ 02695ചെന്നൈ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് 02696തിരുവനന്തപുരം- ചെന്നൈ സൂപ്പർ ഫാസ്റ്റ് 06627 ചെന്നൈ-മംഗലാപുരം എക്സപ്രസ് 06628 മംഗലാപുരം-ചെന്നൈ എക്സ്പ്രസ് 02695ചെന്നൈ-തിരുവനന്തപുരം 02696 തിരുവനന്തപുരം-ചെന്നൈ 06017ഷൊർണൂർ-എറണാകുളം 06018എറണാകുളം-ഷൊർണൂർ 06023ഷൊർണൂർ-കണ്ണൂർ 06024കണ്ണൂർ-ഷൊർണൂർ 06355കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ 06356മംഗലാപുരം-കൊച്ചുവേളി-അന്ത്യോദയ 06791തിരുനൽവേലി-പാലക്കാട് 06792പാലക്കാട്-തിരുനൽവേലി 06347തിരുവനന്തപുരം-മംഗലാപുരം 06348മംഗലാപുരം-തിരുവനന്തപുരം 06605മംഗലാപുരം-നാഗർകോവിൽ 06606നാഗർകോവിൽ-മംഗലാപുരം 02677ബെംഗളൂരു-എറണാകുളം 02678എറണാകുളം-ബെംഗളൂരു…

Read More

സംസ്ഥാനത്ത് കെഎസ്ആർടിസി ഇന്നും നാളെയും കൂടുതൽ ദീർഘദൂര സർവീസുകൾ നടത്തും

  സംസ്ഥാനത്ത് മെയ് 8 മുതൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ഇന്നും നാളെയും കൂടുതൽ ദീർഘദൂര സർവീസുകൾ നടത്തും. യാത്രക്കാരുടെ തിരക്ക് ഇന്നും നാളെയും പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ എല്ലാ യൂനിറ്റ് ഓഫീസർമാരും ദീർഘദൂര സർവീസുകൾ അടക്കം യാത്രക്കാരുടെ തിരക്കിന് അനുസരിച്ച് നടത്താൻ എംഡി ബിജു പ്രഭാകർ നിർദേശം നൽകി ആശുപത്രി ജീവനക്കാർക്കും രോഗികൾക്കുമായി സർവീസ് നടത്തുന്നതിന് കെഎസ്ആർടിസി തയ്യാറാണ്. അതാത് ആശുപത്രി സൂപ്രണ്ടുമാർ അതാത് സ്ഥലങ്ങളിലെ യൂനിറ്റ് ഓഫീസർമാരെ അറിയിച്ചാൽ ആവശ്യമുള്ള…

Read More

മുസ്ലിം ലീഗിന്റെ നിയമസഭാ കക്ഷി നേതാവായി പി കെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു

മുസ്ലിം ലീഗിന്റെ നിയമസഭാ കക്ഷി നേതാവായി പി കെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു. വേങ്ങരയിൽ നിന്നാണ് കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് ചേർന്ന മുസ്ലിം ലീഗ് യോഗമാണ് കുഞ്ഞാലിക്കുട്ടിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത് കേരളത്തിലുണ്ടായ ഇടത് തരംഗത്തിൽ യുഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടപ്പോഴും മുസ്ലിം ലീഗിന് ഏറെക്കുറെ മികച്ച പ്രകടനം കാഴ്ചവെക്കാനായെന്ന് ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ പറഞ്ഞു. ബിജെപിയുടെ താഴോട്ട് പോക്കിൽ സംഭാവന നൽകിയ പാർട്ടിയാണ് ലീഗെന്നും മുഹമ്മദ് ബഷീർ പറഞ്ഞു.

Read More

കണ്ണൂർ ചാലയിൽ പാചകവാതക ടാങ്കർ മറിഞ്ഞു; വാതക ചോർച്ച, ആളുകളെ ഒഴിപ്പിക്കുന്നു

  കണ്ണൂർ ചാലയിൽ പാചക വാതക ടാങ്കർ ലോറി മറിഞ്ഞു. ചാല ബൈപ്പാസിൽ വെച്ചാണ് അപകടം. ടാങ്കറിൽ നിന്നുള്ള വാതക ചോർച്ചയെ തുടർന്ന് പോലീസും ഫയർ ഫോഴ്‌സ് സംഘവും രക്ഷാപ്രവർത്തനം നടത്തുകയാണ്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു രണ്ട് യൂനിറ്റ് സംഘമാണ് നിലവിൽ അപകടസ്ഥലത്തുള്ളത്. കൂടുതൽ യൂനിറ്റുകൾ പ്രദേശത്തേക്ക് എത്തുന്നുണ്ട്. അമിത വേഗതയിലെത്തിയ ലോറി മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

Read More

ലോക്ക് ഡൗൺ നിബന്ധനകൾ പാലിച്ചാൽ രണ്ടാഴ്ച കൊണ്ട് കൊവിഡ് കേസുകൾ കുറയ്ക്കാം: ആരോഗ്യമന്ത്രി

  ലോക്ക് ഡൗൺ നിബന്ധനകൾ കൃത്യമായി പാലിച്ചാൽ രണ്ടാഴ്ച കൊണ്ട് കേസുകൾ കുറച്ചു കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കെ കെ ശൈലജ. ലോക്ക് ഡൗണുമായി എല്ലാവരും സഹകരിക്കണം. കൊവിഡിന്റെ രണ്ടാംതരംഗം നിയന്ത്രണാതീതമായി മാറുന്നത് തടയണം. സമ്പൂർണ ലോക്ക് ഡൗണിലൂടെ മാത്രമേ രോഗവ്യാപനം നിയന്ത്രിക്കാൻ സാധിക്കുകയുള്ളു. അതുകൊണ്ട് എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. മെയ് എട്ട് മുതൽ 16 വരെയാണ് സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

സ്വകാര്യ വാഹനങ്ങൾ ഇറങ്ങിയാൽ പിടിച്ചെടുക്കും; കെഎസ്ആർടിസി സർവീസ് നിർത്തും

  സംസ്ഥാനത്ത് മറ്റന്നാൾ മുതൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കടുത്ത നിയന്ത്രണങ്ങളാണ് ഒമ്പത് ദിവസത്തേക്ക് ഏർപ്പെടുത്തുന്നത്. നിയന്ത്രണങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ പുരത്തുവരും. കെ എസ് ആർ ടി സി അടക്കം പൊതുഗതാഗതമുണ്ടാകില്ല. കഴിഞ്ഞ ലോക്ക് ഡൗണിലേത് പോലെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് ഇളവുണ്ടാകും. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ പിടിച്ചെടുക്കും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമായിരിക്കും തുറക്കുക. ഇതിന് പ്രത്യേക സമയം നിശ്ചയിക്കും. ആശുപത്രി, കൊവിഡ് പ്രതിരോധം തുടങ്ങിയ അവശ്യ സർവീസുകൾക്ക്…

Read More

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക്: നടപടിയെടുക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

  സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് നിയന്ത്രിക്കാൻ നടപടിയെടുക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പിപിഇ കിറ്റിന് പലയിടത്തും ആയിരക്കണക്കിന് രൂപ ഈടാക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു സ്വകാര്യ ആശുപത്രി ബില്ലും കോടതി വായിച്ചു. പിപിഇ കിറ്റിന് ഒരു ആശുപത്രി രണ്ട് ദിവസം ഈടാക്കിയത് 16,000 രൂപയും ഓക്‌സിജൻ ഫീസായി ഈടാക്കിയത് 45,000 രൂപയുമാണ്. ആശുപത്രിയുടെ പേര് പറയുന്നില്ല. പിപിഇ കിറ്റിന് ചാർജ് പ്രത്യേകമായി ഈടാക്കുന്നത് അസാധാരണ സ്ഥിതിവിശേഷമാണെന്നും കോടതി പറഞ്ഞു.

Read More

സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ: മെയ് 8 മുതൽ 16 വരെ പൂർണമായി അടച്ചിടും

സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഒമ്പത് ദിവസത്തേക്കാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. മെയ് 8 മുതൽ മെയ് 16 വരെയാണ് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് നടപടി. നിലവിലെ മിനി ലോക്ക് ഡൗണ്‍ അപര്യാപ്തമാണെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് നീങ്ങുന്നത്.  

Read More