Headlines

ആർ ടി പി സി ആർ പരിശോധന നിരക്ക്‌ കുറച്ച സർക്കാർ നടപടി പ്രശംസനീയമെന്ന് ഹൈക്കോടതി

 

ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ച സർക്കാർ നടപടി പ്രശംസനീയമെന്ന് ഹൈക്കോടതി. നിരയ്ക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ അടക്കം നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം. സർക്കാർ റിപ്പോർട്ട് രേഖപ്പെടുത്തിയ കോടതി ഹർജികൾ തീർപ്പാക്കി

സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ചികിത്സക്ക് അമിത ഫീസ് ഈടാക്കുന്നതിനെതിരായ ഹർജിയും ഹൈക്കോടതി പരിഗണിച്ചു. ഇത് ഏറെ ഗൗരവമുള്ള വിഷയമാണ്. കൊവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികൾ അമിത നിരക്ക് ഈടാക്കുന്നുവെന്ന വ്യാപക പരാതികൾ ലഭിച്ചിട്ടുണ്ട്. ഓരോ രോഗിയും പ്രതിദിനം രണ്ട് പിപിഇ കിറ്റുകളുടെ പണം വരെ നൽകേണ്ടി വരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു

സർക്കാരിന്റെ മുൻ ഉത്തരവ് സ്വകാര്യ ആശുപത്രികൾ പാലിക്കുന്നില്ല. പത്ത് പേരുള്ള വാർഡിൽ ഓരോ രോഗിയിൽ നിന്ന് പിപിഇ കിറ്റിനുള്ള പണം ഈടാക്കരുതെന്ന് കോടതി നിർദേശിച്ചു. രണ്ടാംതരംഗം കൂടുതൽ ആളുകളെ സ്വകാര്യ ആശുപത്രിയിലെത്തിക്കും. അതിനാൽ സർക്കാർ ഒരു പോളിസി കൊണ്ടുവരുന്നതാണ് ഉചിതമെന്നും കോടതി നിരീക്ഷിച്ചു.