മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച് തവനൂരിലെ യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നുംപറമ്പിൽ. വിശക്കുന്നവന് അന്നം കൊടുത്തത് കേരളത്തിൽ ഇടത് തരംഗത്തിന് കാരണമായി ഇത് കാണാതെ പോകരുത്. യുവാക്കൾക്കും പുതുമുഖങ്ങൾക്കും ഇടതുമുന്നണി പ്രാധാന്യം നൽകി. മന്ത്രിസഭയിലും പുതുമുഖങ്ങളെ ഉൾപ്പെടുത്തുന്നത് മാതൃകാപരമാണെന്നും ഫിറോസ് പറഞ്ഞു
തവനൂരിൽ ജലീലിനെതിരെ ശക്തമായ വികാരമുണ്ടായിരുന്നു. ഇടത് തരംഗത്തിൽ മാത്രമാണ് ജലീൽ ജയിച്ചു കയറിയത്. തവനൂർ യുഡിഎഫ് എഴുതി തള്ളിയ മണ്ഡലമാണ്. കാര്യമായ മുന്നൊരുക്കമൊന്നും നടത്തിയില്ല. തന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ച വോട്ടുകളാണ് തവനൂരിൽ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചതെന്നും ഫിറോസ് പറഞ്ഞു.