കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ സീരിയൽ, സിനിമാ ഷൂട്ടിംഗുകൾ നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക അകലം പാലിച്ച് നടത്താൻ സാധിക്കാത്ത പ്രവർത്തനങ്ങൾ പരാമവധി ഒഴിവാക്കുന്നതാകും ഉചിതം. ഇക്കാരണം കൊണ്ടുതന്നെ സീരിയൽ, സിനിമ, ഡോക്യുമെന്ററി എന്നിവയുടെ ഔട്ട് ഡോർ, ഇൻഡോർ ഷൂട്ടുകൾ താത്കാലികമായി നിർത്തിവെക്കാൻ ബന്ധപ്പെട്ടവരോട് അഭ്യർഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു
ഇന്ന് സംസ്ഥാനത്ത് 38,607 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും കേരളത്തിലെ പ്രതിദിന കേസുകൾ മുപ്പതിനായിരം കടന്നിരുന്നു.