Headlines

വോട്ടെണ്ണൽ ദിനത്തിൽ ലോക്ക് ഡൗൺ വേണമെന്ന ഹർജി ഹൈക്കോടതി തള്ളി

  വോട്ടെണ്ണൽ ദിനമായ മെയ് 2ന് കേരളത്തിൽ ലോക്ക് ഡൗൺ വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. സർക്കാരിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നടപടി പര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജികൾ തള്ളിയത്. കൊവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായി തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് ലോക്ക് ഡൗൺ എന്ന ആവശ്യം ഹർജിക്കാർ ഉന്നയിച്ചത്. മെയ് 2ലെ ആഹ്ലാദ പ്രകടനങ്ങൾ തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും നിലപാട് വിശദീകരിച്ചതോടെ ഹർജികൾ തള്ളുകയായിരുന്നു വോട്ടെണ്ണൽ ദിനത്തിൽ വിജയാഹ്ലാദ പ്രകടനങ്ങൽ ഒഴിവാക്കുമെന്നും വോട്ടെണ്ണൽ…

Read More

എന്തടിസ്ഥാനത്തിലാണ് വാക്‌സിൻ വില നിശ്ചയിച്ചത്; കേന്ദ്രത്തോട് ചോദ്യവുമായി സുപ്രീം കോടതി

  കൊവിഡ് വാക്‌സിന്റെ രാജ്യത്തെ വില നിശ്ചയിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നും അതിന്റെ യുക്തി എന്താണെന്നും സുപ്രീം കോടതി. ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി നരേന്ദ്രമോദി സർക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യം പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ വിവിധ വാക്‌സിൻ നിർമാതാക്കൾ വ്യത്യസ്ത വില ഈടാക്കുകയാണെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എൽ നാഗേശ്വര റാവു, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബഞ്ച് ചൂണ്ടിക്കാട്ടി. ആവശ്യമെങ്കിൽ വില നിയന്ത്രണത്തിനായി പേറ്റന്റ് ആക്ട് നടപ്പിലാക്കണമെന്നും കോടതി പറഞ്ഞു വാക്‌സിൻ ലഭ്യത ഉറപ്പാക്കാൻ…

Read More

വളാഞ്ചേരി കഞ്ഞിപ്പുരയിൽ കൊല്ലപ്പെട്ട സുബീറ ഫർഹത്തിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

വളാഞ്ചേരി കഞ്ഞിപ്പുരയിൽ കൊല്ലപ്പെട്ട സുബീറ ഫർഹത്തിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പോസ്റ്റുമോർട്ടം കഴിഞ്ഞ് ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം ചോറ്റൂർ ജുമാമസ്ജിദിൽ ഖബറടക്കി. കഴിഞ്ഞ മാർച്ച് 10ന് വീട്ടിൽ നിന്ന് ജോലിസ്ഥലത്തേക്ക് ഇറങ്ങിയ സുബീറ ഫർഹത്തിൻ്റെ ചേതനയറ്റ ശരീരമാണ്, ഇന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയത്. കാണാതായ സുബീറയുടെ മൃതദേഹം കണ്ടെത്തിയ ശേഷം പോസ്റ്റ്മോർട്ടം നടപടികൾക്കും ശാസ്ത്രീയ പരിശോധനകൾക്കുമായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ശേഷം ഇന്നാണ് ബന്ധുക്കൾക്ക് മൃതദേഹം വിട്ട് നൽകിയത്. കഞ്ഞിപ്പുരയിലെ വീട്ടിലെത്തിച്ച സുബീറ ഫർഹത്തിന് പ്രാർഥനകളോടെ…

Read More

സോളാർ കേസിൽ സരിത നായർ കുറ്റക്കാരിയെന്ന് കോടതി; ശിക്ഷാവിധി ഉടൻ പ്രഖ്യാപിക്കും

  സോളാർ കേസിൽ സരിത എസ് നായർ കുറ്റക്കാരിയെന്ന് കോടതി. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് കണ്ടെത്തൽ. സരിതക്കുള്ള ശിക്ഷാവിധി ഉടൻ പ്രഖ്യാപിക്കും. കേസിൽ മൂന്നാംപ്രതി മണി മോനെ വെറുതെവിട്ടു കോഴിക്കോടുള്ള വ്യവസായി അബ്ദുൽ മജീദിൽ നിന്നും 42 ലക്ഷം രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേർന്ന് തട്ടിയെടുത്തുവെന്നായിരുന്നു കേസ്. സോളാർ തട്ടിപ്പ് പരമ്പരയിലെ ആദ്യം രജിസ്റ്റർ ചെയ്ത കേസാണിത്.

Read More

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം കേരളത്തിൽ രൂക്ഷമാകുന്നു

  സംസ്ഥാനത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന കൊറോണ വൈറസിന്റെ വ്യാപനം രൂക്ഷം. പത്ത് ജില്ലകളിലാണ് ഇന്ത്യൻ വ്യതിയാനമായ ബി വൺ 617 കണ്ടെത്തിയത്. അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസാണിത്. മഹാരാഷ്ട്രയെ അടക്കം ബാധിച്ച വൈറസ് വകഭേദമാണ് ബി വൺ 617. ജനസാന്ദ്രത കൂടിയ കേരളത്തിൽ ഈ വൈറസിന്റെ സാന്നിധ്യം അതീവ ഗുരുതര സാഹചര്യമാണ് സൃഷ്ടിക്കുക. കോട്ടയത്തും ആലപ്പുഴയിലുമാണ് വൈറസിന്റെ കൂടുതൽ സാന്നിധ്യം. 19.05 ശതമാനമാണ് ഈ ജില്ലകളിൽ. 15.63 ശതമാനം മലപ്പുറത്തും 10 ശതമാനത്തിൽ കൂടുതൽ…

Read More

മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ രോഗവ്യാപന കേന്ദ്രങ്ങളായി; വിമർശനം ദിവസം തുടരുമെന്ന് വി മുരളീധരൻ

  കൊവിഡ് വ്യാപനത്തിൽ നട്ടം തിരിയുമ്പോഴും സംസ്ഥാനത്തിനെതിരെ വിമർശനം തുടരുമെന്ന നിലപാട് തുറന്ന് പറഞ്ഞ് ബിജെപിയുടെ നേതാവും കേന്ദ്രത്തിലെ സഹമന്ത്രിയുമായ വി മുരളീധരൻ. മെഗാ വാക്‌സിനേഷൻ കേന്ദ്രങ്ങൾ രോഗവ്യാപന കേന്ദ്രങ്ങളാകുന്നുവെന്നാണ് സഹമന്ത്രിയുടെ ഇന്നത്തെ കുറ്റപ്പെടുത്തൽ സൗജന്യമായി കിട്ടിയ വാക്‌സിൻ വിതരണം ചെയ്തിട്ട് പോരെ വാക്‌സിൻ നയത്തിനെതിരെ സമരം ചെയ്യാനെന്നും മുരളീധരൻ ചോദിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജ ക്വാറന്റൈനിലാണ്. കൊവിൻ ആപ്പ് ആസൂത്രിതമായി ആരെങ്കിലും പ്രവർത്തനരഹിതമാക്കിയോ, സ്വകാര്യ ആശുപത്രികളെ സഹായിക്കാനുള്ള കുബുദ്ധി ആരുടേതാണെന്നും മുരളീധരൻ ചോദിച്ചു. അതേസമയം…

Read More

സിദ്ധിഖ് കാപ്പനെ ഡൽഹിയിലേക്ക് മാറ്റണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

  യുഎപിഎ ചുമത്തി ഉത്തർപ്രദേശിൽ അറസ്റ്റിലായ സിദ്ധിഖ് കാപ്പന് അടിയന്തര ചികിത്സ ഉറപ്പാക്കാൻ ഇടപെടണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കൊവിഡ് സ്ഥിരീകരിച്ച സിദ്ധിഖ് കാപ്പനെ മഥുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളെ ഡൽഹിയിലേക്ക് മാറ്റണമെന്നാണ് ഹർജിയിലെ ആവശ്യം സിദ്ധിഖിന്റെ ഭാര്യയും പത്രപ്രവർത്തക യൂനിയൻ ഡൽഹി ഘടകവുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. സിദ്ധിഖ് കാപ്പനെ ഡൽഹിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടിരുന്നു.

Read More

മൻസൂർ വധക്കേസ് പ്രതിയുടെ വീടിന് തീയിട്ടു; വാഹനങ്ങളും കത്തിച്ചു

  പാനൂർ മൻസൂർ വധക്കേസ് പ്രതിയുടെ വീട് തീയിട്ട് നശിപ്പിച്ചു. പി പി ജാബിറിന്റെ വീടാണ് തീയിട്ടത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണ് ജാബിർ. മൻസൂർ വധക്കേസിലെ പത്താം പ്രതിയാണ് വീടിന്റെ ഒരു ഭാഗം കത്തിനശിച്ചു. പോർച്ചിൽ നിർത്തിയിട്ടിരുന്ന നാനോ കാറും സ്‌കൂട്ടറും കത്തിനശിച്ചിട്ടുണ്ട്. പോലീസും ഫയർ ഫോഴ്‌സും എത്തിയാണ് തീ അണച്ചത്.  

Read More

വാക്‌സിൻ വില കുറയ്ക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും കേന്ദ്രത്തിന്റെ നിർദേശം

  കൊവിഡ് പ്രതിരോധ വാക്‌സിനുകളായ കൊവിഷീൽഡിന്റെയും കൊവാക്‌സിന്റെയും വില കുറയ്ക്കണമെന്ന് മരുന്ന് നിർമാണ കമ്പനികളായ സെറം ഇൻസ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോ ടെക്കിനോടും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. മെയ് 1 മുതൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്‌സിൻ നൽകാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ആവശ്യമുന്നയിച്ചത് അന്താരാഷ്ട്ര വിലയേക്കാൾ കൂടുതൽ വിലയ്ക്കാണ് സംസ്ഥാനങ്ങൾക്ക് ഇവർ വാക്‌സിൻ നൽകുന്നത്. ഇതിനായുള്ള സ്വാതന്ത്ര്യം മോദി സർക്കാർ മരുന്ന് കമ്പനികൾക്ക് നൽകുകയും ചെയ്തിരുന്നു. ജനങ്ങളെ തലയ്ക്കടിക്കുന്ന പരിപാടിക്കെതിരെ രൂക്ഷ വിമർശനമുയർന്ന സാഹചര്യത്തിലാണ് മോദി സർക്കാർ…

Read More

കേരളത്തിലും മെഡിക്കൽ ഓക്‌സിജന്റെ ആവശ്യമുയരുന്നു; ദിനംപ്രതി രണ്ട് ടൺ അധികം വേണം

  കേരളത്തിലും മെഡിക്കൽ ഓക്‌സിജന്റെ ആവശ്യമുയരുന്നു. ദിനംപ്രതി രണ്ട് ടണ്ണാണ് അധികമായി വേണ്ടത്. കഴിഞ്ഞാഴ്ച വരെ ദിവസേന 76-86 ടൺ ഓക്‌സിജൻ മതിയായിരുന്നു. ഇപ്പോഴത് 95 ടണ്ണായി. ഏപ്രിൽ 30 ആകുമ്പോഴേക്കും 103.51 ടൺ ഓക്‌സിജൻ വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത് തുടക്കത്തിൽ കൊവിഡ് ആവശ്യത്തിന് ദിവസേന 30-35 മെട്രിക് ടൺ മതിയായിരന്നു. ഇപ്പോൾ 50 ആയി ഉയർന്നു. കൊവിഡിതര ആവശ്യം ദിവസേന 45 ടണ്ണാണ്. ഏപ്രിൽ 24ന് സംസ്ഥാനത്ത് ഉപയോഗിച്ചത് 95 ടൺ ഓക്‌സിജനാണ്. കേരളത്തിലെ ആശുപത്രികളിൽ…

Read More