Headlines

കൊവിഡ് ഡിസ്ചാർജ് മാനദണ്ഡം സർക്കാർ പുതുക്കി

കൊവിഡ് ഡിസ്ചാർജ് മാനദണ്ഡം പുതുക്കി സർക്കാർ. രോഗതീവ്രത കുറഞ്ഞവരെ പരിശോധന ഇല്ലാതെ ഇനി ഡിസ്ചാർജ് ചെയ്യാം. ഇനി മുതൽ ഗുരുതര രോഗികൾക്ക് മാത്രമേ ഡിസ്ചാർജിന് ആന്റിജൻ നെഗറ്റീവ് റിസൾട്ട് നിർബന്ധമുള്ളു. രോഗതീവ്രത കുറഞ്ഞവർക്ക് 72 മണിക്കൂർ ലക്ഷണമുണ്ടായില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യാം. നേരിയ രോഗലക്ഷണമുള്ള ആളുകളെ ലക്ഷണം അവസാനിച്ച് മൂന്ന് ദിവസത്തിന് ശേഷം മാറ്റാമെന്നും പുതുക്കിയ മാനദണ്ഡത്തിൽ പറയുന്നു. ഗുരുതര രോഗികൾക്ക് ലക്ഷണം തുടങ്ങി പതിനാലാം ദിവസം ആന്റിജൻ പരിശോധന നടത്തണം. പോസിറ്റീവാണെങ്കിൽ ഓരോ 48 മണിക്കൂറിലും പരിശോധന…

Read More

സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതിൽ യുഡിഎഫിന് താത്പര്യമില്ലെന്ന് ചെന്നിത്തല

  സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതിനോട് യുഡിഎഫിന് താത്പര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലത്തെ പോലെയുള്ള വാരാന്ത്യ ലോക്ക് ഡൗൺ നിയന്ത്രണങ്ങളാണ് ജനങ്ങൾക്ക് സ്വീകാര്യം. കടകളുടെ പ്രവർത്തന സമയം നീട്ടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു സാധാരണ ജനങ്ങളുടെ ജീവിതം കൂടി കണക്കിലെടുക്കണം. കടകൾ അടയ്ക്കുന്ന സമയം ഒമ്പത് മണി വരെയാക്കണം. സമയം നീട്ടിയാൽ കടകളിലെ തിരക്കുകൾ കുറയും. സ്ഥിതി രൂക്ഷമാണോയെന്ന് സർക്കാർ വ്യക്തമാക്കുന്ന മുറയ്ക്ക് തീരുമാനം പറയാമെന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം…

Read More

കൊവിഡ് വ്യാപനം: തുടർ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് സർവകക്ഷി യോഗം ചേരും

  കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ നിയന്ത്രണങ്ങൾ കർശനമാക്കാനും, വാക്‌സിൻ പ്രതിസന്ധി ചർച്ച ചെയ്യാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് സർവകക്ഷി യോഗം ചേരും. വോട്ടെണ്ണൽ ദിനമായ മെയ് 2ന് ലോക്ക് ഡൗൺ ഏർപ്പെടുത്തണമോയെന്ന കാര്യവും യോഗം പരിഗണിക്കും 18നും 45നും ഇടയിലുള്ളവരുടെ വാക്‌സിനേഷൻ സ്വകാര്യ മേഖല വഴിയാക്കാനുള്ള കേന്ദ്ര തീരുമാനത്തിലും എന്ത് നടപടി സ്വീകരിക്കണമെന്നത് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിതല ഉന്നതതല യോഗവും ഇന്ന് ചേരുന്നുണ്ട്. അതേസമയം ലോക്ക് ഡൗണിനോട് ഒരു പാർട്ടികളും യോജിക്കുന്നില്ല. ആരാധനാലയങ്ങൾ, ബീച്ചുകൾ, പാർക്കുകൾ…

Read More

സ്വന്തം നിലയ്ക്ക് വാക്‌സിൻ വാങ്ങാൻ കേരളത്തിന്റെ തീരുമാനം

  കൊവിഡ് വാക്‌സിൻ സ്വന്തം നിലയ്ക്ക് വാങ്ങാൻ കേരളം തീരുമാനിച്ചു. ഇതിനായുള്ള നടപടി ഈയാഴ്ച തന്നെ ആരംഭിക്കും. സംസ്ഥാനത്ത് നിലവിൽ 3,30,693 ഡോസ് വാക്‌സിനാണ് സ്‌റ്റോക്കുള്ളത്. അതേസമയം 18 വയസ്സിനും 45നും ഇടയിലുള്ളവർക്ക് വാക്‌സിൻ വിതരണം സ്വകാര്യമേഖലക്ക് പതിച്ചുനൽകിയ കേന്ദ്ര നയത്തെ ചെറുത്ത് ജനങ്ങളെ സഹായിക്കാനാകുന്ന വിധം എന്ത് സ്വീകരിക്കാനാകുമെന്നും സർക്കാർ ആലോചിക്കുന്നുണ്ട് ഓൺലൈൻ രജിസ്റ്റർ ചെയ്‌തെത്തിയ 1,94,427 പേർക്കാണ് കഴിഞ്ഞ ദിവസം വാക്‌സിൻ നൽകിയത്. ഒരു ദിവസം ഒരു ലക്ഷം പേർക്ക് വീതം നൽകിയാലും മൂന്ന്…

Read More

കൊവിഡ് വ്യാപനം: ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു

  കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു. ബുധനാഴ്ച മുതൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും കൊവിഡ് രൂക്ഷമായി പടരുന്ന സാഹചര്യത്തിൽ പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുന്നത് പ്രായോഗികമല്ലെന്ന് വിദ്യാർഥികളും രക്ഷിതാക്കളും പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Read More

പ്ലസ്ടു പരീക്ഷ കഴിഞ്ഞത് ആഘോഷമാക്കാൻ നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി വാഹന റാലി; മലപ്പുറത്ത് 20 വിദ്യാർത്ഥികൾക്കെതിരെ കേസ്

  മലപ്പുറം: പ്ലസ് ടു പരീക്ഷ കഴിഞ്ഞത് ആഘോഷമാക്കാൻ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചവർക്കെതിരെ പോലീസ് കേസ് എടുത്തു. കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വാഹന റാലികളുമായി തെരുവിലിറങ്ങിയ വിദ്യാർത്ഥികളെയാണ് കോട്ടക്കൽ പോലീസ് തടഞ്ഞത്. പുത്തൂർ ബൈപാസ് റോഡിൽ നിന്നും വാഹന റാലിയായി കോട്ടപ്പടി വഴി കോട്ടക്കൽ ടൗണിലേക്ക് റാലി നടത്താനായിരുന്നു വിദ്യാർത്ഥികളുടെ പദ്ധതി. കാറുകളിലും ബൈക്കുകളിലും മാസ്‌ക് ധരിക്കാതെയും വാഹനത്തിന്റെ മുകളിൽ കയറിയിരുന്നുമായിരുന്നു ആഘോഷം. കോട്ടപ്പടിയിൽ വെച്ചാണ് വിദ്യാർത്ഥികളെ പോലീസ് പിടികൂടിയത്. ഇവരുടെ…

Read More

കോവിഡ് ചികിത്സയ്ക്ക് പുതിയ മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്

  തിരുവനന്തപുരം: കൊവിഡ് ചികിത്സയ്ക്ക് പുതിയ മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. ഇനിമുതല്‍ കാറ്റഗറി എ വിഭാഗത്തില്‍പ്പെടുന്ന ചെറിയ ലക്ഷണങ്ങളുള്ളവരെയും പരിശോധിക്കും. 24​- 48 മണിക്കൂര്‍ കൂടുമ്പോൾ ഇവരെ പരിശോധിക്കണം. ഇവര്‍ക്ക് കൂടുതല്‍ ലക്ഷണങ്ങള്‍ പ്രകടമായാല്‍ അടുത്ത കാറ്റഗറിയിലേക്ക് മാറ്റി മികച്ച ചികിത്സ നല്‍കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. രോഗ തീവ്രതയനുസരിച്ച്‌ നല്‍കേണ്ട മരുന്നിനെക്കുറിച്ചും അവയുടെ ഡോസേജ് സംബന്ധിച്ചും പുതിയ മാര്‍ഗരേഖയില്‍ വ്യക്തമായ നിര്‍ദ്ദേശമുണ്ട്. സി കാറ്റഗറിയില്‍ വരുന്ന ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് ഫാബിപിറാവിന്‍, ഐവര്‍മെക്‌സിന്‍ തുടങ്ങിയ മരുന്നുകള്‍ നല്‍കാം.റെംഡിസിവര്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന…

Read More

കോവിഡ് വാക്‌സിനേഷൻ; വയോജനങ്ങള്‍ക്കായി പ്രത്യേക ക്രമീകരണങ്ങള്‍: ആരോഗ്യ മന്ത്രി

  ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തു വരുന്ന വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ എല്ലാ ജില്ലാ വാക്‌സിനേഷന്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നൽകി. ഏപ്രില്‍ 21ന് ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുബന്ധമായാണ് പുതിയ മാര്‍ഗനിര്‍ദേശം. സംസ്ഥാനത്തെ വാക്‌സിനേഷന്‍ ഇപ്പോള്‍ പൂര്‍ണമായും ഓണ്‍ലൈനിലാണ് (https://www.cowin.gov.in ) നടക്കുന്നത്. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം. സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും കൈകള്‍ ശുചിയാക്കുകയും വേണം. ഇനി സംസ്ഥാനത്ത് 4 ലക്ഷത്തോളം…

Read More

സീരിയൽ നടൻ ആദിത്യൻ തൃശൂരിൽ ആത്മഹത്യക്ക് ശ്രമിച്ചു

സീരിയൽ നടൻ ആദിത്യൻ തൃശൂരിൽ ആത്മഹത്യക്ക് ശ്രമിച്ചു. വൈകീട്ട് സ്വരാജ് റൗണ്ടിൽ നടുവിലാലിന് സമീപമാണ് കൈ ഞരമ്പ് മുറിച്ച നിലയിൽ ആദിത്യനെ കണ്ടെത്തിയത്. നിര്‍ത്തിയിട്ട കാറിൽ തളർന്ന് കിടന്നിരുന്നത് കണ്ട് നോക്കിയവരാണ് ആദിത്യനാണെന്ന് തിരിച്ചറിഞ്ഞത്. പൊലീസെത്തി ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടി അമ്പിളി ദേവിയുമായുള്ള വിവാഹവ ശേഷമുണ്ടായ തർക്കങ്ങള്‍ സമീപ ദിവസങ്ങളില്‍ ഏറെ ചർച്ചയായിരുന്നു

Read More

സംസ്ഥാനത്തെ റേ​ഷ​ന്‍ ക​ട​ക​ളു​ടെ സ​മ​യ​ക്ര​മം മാ​റ്റിയതായി ക​ട​യു​ട​മ​ക​ളു​ടെ സം​ഘ​ട​ന അറിയിച്ചു

സംസ്ഥാനത്തെ റേ​ഷ​ന്‍ ക​ട​ക​ളു​ടെ സ​മ​യ​ക്ര​മം മാ​റ്റിയതായി ക​ട​യു​ട​മ​ക​ളു​ടെ സം​ഘ​ട​ന അറിയിച്ചു. റേ​ഷ​ന്‍ ക​ട​യു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ​യും ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ല്‍ അഞ്ച് വ​രെ​യു​മാ​യി പു​ന​ക്ര​മീ​ക​രി​ച്ചു. പു​തി​യ സ​മ​യ​ക്ര​മം തിങ്കളാഴ്ച മു​ത​ല്‍ നി​ല​വി​ല്‍ വ​രും. കാ​ര്‍​ഡ് ഉ​ട​മ​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും അ​ഭ്യ​ര്‍​ഥ​ന മാ​നി​ച്ചാ​ണ് സ​മ​യ​മാ​റ്റ​മെ​ന്നും സം​ഘ​ട​ന അ​റി​യി​ച്ചു.    

Read More