കൊവിഡ് വാക്‌സിൻ സ്വന്തം നിലയ്ക്ക് വാങ്ങാൻ കേരളം തീരുമാനിച്ചു. ഇതിനായുള്ള നടപടി ഈയാഴ്ച തന്നെ ആരംഭിക്കും. സംസ്ഥാനത്ത് നിലവിൽ 3,30,693 ഡോസ് വാക്‌സിനാണ് സ്‌റ്റോക്കുള്ളത്. അതേസമയം 18 വയസ്സിനും 45നും ഇടയിലുള്ളവർക്ക് വാക്‌സിൻ വിതരണം സ്വകാര്യമേഖലക്ക് പതിച്ചുനൽകിയ കേന്ദ്ര നയത്തെ ചെറുത്ത് ജനങ്ങളെ സഹായിക്കാനാകുന്ന വിധം എന്ത് സ്വീകരിക്കാനാകുമെന്നും സർക്കാർ ആലോചിക്കുന്നുണ്ട്
ഓൺലൈൻ രജിസ്റ്റർ ചെയ്‌തെത്തിയ 1,94,427 പേർക്കാണ് കഴിഞ്ഞ ദിവസം വാക്‌സിൻ നൽകിയത്. ഒരു ദിവസം ഒരു ലക്ഷം പേർക്ക് വീതം നൽകിയാലും മൂന്ന് ദിവസം കൊണ്ട് സ്റ്റോക്ക് തീരും. വ്യാഴാഴ്ച എങ്ങനെ വാക്‌സിനേഷൻ നടത്തുമെന്ന് തീരുമാനമായിട്ടില്ല.
ശനിയാഴ്ച വരെയുള്ള രജിസ്‌ട്രേഷൻ പൂർണമായിട്ടുണ്ട്. ഇനി വാക്‌സിൻ എത്തുന്ന മുറയ്ക്ക് മാത്രമേ പുതിയ രജിസ്‌ട്രേഷൻ തുടങ്ങാനാകുമെന്ന സ്ഥിതിയാണ്.