Headlines

കോഴിക്കോട് പോക്‌സോ കേസിൽ മുൻ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

  കോഴിക്കോട് പോക്‌സോ കേസിൽ മുൻ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് മുൻ നേതാവും കാമരാജ് കോൺഗ്രസ് ഭാരവാഹിയുമായ തിരുവള്ളൂർ മുരളിയെയാണ് അറസ്റ്റ് ചെയ്തത്. 2020 നവംബറിൽ 12 വയസ്സുകാരിയെ കാറിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ് പരാതിയെ തുടർന്ന് ഇയാൾ ഒളിവിൽ പോകുകയായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ഇയാൾ തിരികെയെത്തിയെന്ന വിവരത്തെ തുടർന്ന് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

Read More

കൊവിഡ് വ്യാപനം: പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ മാറ്റിവെക്കണമെന്ന് വിദ്യാർഥികളും അധ്യാപകരും

കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെക്കണമെന്ന ആവശ്യവുമായി വിദ്യാർഥികളും അധ്യാപകരും. ഒരേ ഉപകരണങ്ങൾ വിദ്യാർഥികൾ പൊതുവായി ഉപയോഗിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് ആശങ്ക. 28ാം തീയതി മുതലാണ് പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ തീരുമാനിച്ചിരിക്കുന്നത് ഈ അധ്യയന വർഷത്തിൽ ഭൂരിഭാഗം വിദ്യാർഥികൾക്കും സയൻസ് വിഷയത്തിലെ പ്രാക്ടിക്കൽ സ്‌കൂളിലെത്തി നടത്താനായിട്ടില്ല. അതിനാൽ തന്നെ ഈ വർഷം പ്രാക്ടിക്കൽ പരീക്ഷ അപ്രായോഗികമാണെന്നും വിദ്യാർഥികളും അധ്യാപകരും പറയുന്നു. കൊവിഡ് രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് പരീക്ഷ മാറ്റിവെക്കുകയെങ്കിലും വേണം. മൈക്രോസ്‌കോപ്പ്,…

Read More

വാരാന്ത്യ നിയന്ത്രണം ഇന്നും തുടരും.സംസ്ഥാനത്തുടനീളം കർശന പരിശോധന

  കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ തുടരും. പൊലീസിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധനയാണ് സംസ്ഥാനത്തുടനീളം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങിയവരില്‍ നിന്ന് പൊലീസ് പിഴ ഈടാക്കുന്നുണ്ട്. നിയന്ത്രണങ്ങളോട് പൊതുവെ ജനം അനുകൂലമായാണു പ്രതികരിക്കുന്നത്. അവശ്യമേഖകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ യാത്ര ഐഡന്റിറ്റി കാര്‍ഡുകള്‍ പരിശോധിച്ചാണു പൊലീസ് അനുവദിക്കുന്നത്. മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കു പുറത്തിറങ്ങിയവരുടെ യാത്ര രേഖകളുടെ അടിസ്ഥാനത്തിലും അനുവദിക്കുന്നുണ്ട്. വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട യാത്ര ചെയ്യുന്നവര്‍ക്കു സത്യവാങ്മൂലം കാണിച്ച്‌ യാത്രചെയ്യാന്‍ കഴിയും….

Read More

തൃശൂർ പൂരം സമാപിച്ചു: അടുത്ത പൂരം 2022 മെയ് പത്തിന്

ഈ വർഷത്തെ തൃശൂർ പൂരം ചടങ്ങുകൾ വെട്ടിച്ചുരുക്കി സമാപിച്ചു. തിരുവനമ്പാടി- പാറമേക്കാവ് വിഭാഗങ്ങള്‍ ഉപചാരം ചൊല്ലി പിരിഞ്ഞു. നേരത്തെ തന്നെ ചടങ്ങുകള്‍ വെട്ടിക്കുറച്ചിരുന്നു. പകല്‍ പൂരവും വെടിക്കെട്ടും ഒഴിവാക്കിയിരുന്നു. ഇന്നലെ അർധരാത്രിയോടെ തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെ മരം വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ച സാഹചര്യത്തിലാണ് തൃശൂർ പൂരം വെട്ടിച്ചുരുക്കിയത്. ഉച്ചവരെ ഉണ്ടാവാറുള്ള പകൽപ്പൂരവും പിന്നെ നടക്കുന്ന ഉപചാരം ചൊല്ലിപ്പിരിയലും രാവിലെ തന്നെ പൂർത്തിയാക്കിയാണ് തൃശൂർ പൂരം ഇന്ന് രാവിലെ എട്ടരയോടെ സമാപിച്ചത്. ഉപാചരം ചൊല്ലിപിരിയാനായി ഒരാനപ്പുറത്താണ്…

Read More

കൊല്ലത്ത് രണ്ടര വയസ്സുള്ള കുട്ടിയെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു

കൊല്ലം ഇടക്കുളങ്ങരയിൽ അമ്മയെയും രണ്ടര വയസ്സുള്ള കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി. സൂര്യ(35), ആദിദേവ് എന്നിവരാണ് മരിച്ചത്. കുട്ടിയുടെ കഴുത്തറുത്ത നിലയിലായിരുന്നു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സൂര്യ ആത്മഹത്യ ചെയ്തുവെന്നാണ് സംശയിക്കുന്നത്.

Read More

തൃശൂർ പൂരത്തിനിടെ അപകടം: രണ്ടു സംഘടകർ മരിച്ചു

ഇന്നലെ രാത്രി 12.20 ഓടെ പൂരനഗരിയിലെ ആൽമരം പൊട്ടി വീണാണ് അപകടം ഉണ്ടായത്. അപകടത്തിൽ ക്ഷേത്ര കമ്മിറ്റി അംഗങ്ങളായുള്ള 2പേർ മരിച്ചു. തിരുവമ്പാടി മാനേജിംഗ് കമ്മിറ്റി അംഗം പനിയത്ത് രാധാകൃഷ്ണന്‍, ആഘോഷ കമ്മിറ്റി അംഗം രമേശ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു അപകട മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പകൽ പൂരം ചടങ്ങുകൾ വീണ്ടും വെട്ടി ചുരുക്കി. വെടികെട്ടു ഉപേക്ഷിച്ചു.തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ വെടിക്കെട്ട് ഉപേക്ഷിച്ചു. നിറച്ച വെടിമരുന്നിന് തിരുവമ്പാടി വിഭാഗവും പാറമേക്കാവ് വിഭാഗവും…

Read More

വാക്‌സിന്‍ ഇനി രണ്ടുദിവസത്തേക്ക്‌ മാത്രം; രജിസ്‌ട്രേഷനില്‍ ആശയക്കുഴപ്പം

  തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ ക്ഷാമവും രജിസ്‌ട്രേഷനിലെ ആശയക്കുഴപ്പവും തുടരുന്നു. വ്യാഴാഴ്ച രാത്രി ലഭിച്ച 6.5 ലക്ഷം ഡോസില്‍ ശേഷിക്കുന്ന നാലുലക്ഷം ഡോസ് രണ്ടുദിവസംകൊണ്ട് തീരും. തിരുവനന്തപുരം മേഖലയ്ക്ക് മൂന്നരലക്ഷവും കൊച്ചി, കോഴിക്കോട് മേഖലകള്‍ക്ക് ഒന്നരലക്ഷം വീതവുമാണ് വിതരണംചെയ്തത്. പൊതു അവധിയാണെങ്കിലും ശനി, ഞായര്‍ ദിവസങ്ങളില്‍ വാക്‌സിന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. അടുത്ത ബാച്ച്‌ വാക്‌സിന്‍ എന്ന് ലഭ്യമാകുമെന്നത് സംബന്ധിച്ച്‌ ആരോഗ്യവകുപ്പിന് അറിയിപ്പ് കിട്ടിയിട്ടില്ല. 45 വയസ്സിന് മുകളിലുള്ള 1.13 കോടി പേരാണ് സംസ്ഥാനത്തുള്ളത്. ഇവര്‍ക്ക് വാക്‌സിന്‍ നല്‍കണമെങ്കില്‍…

Read More

സംസ്ഥാനത്ത് ഇന്നും നാളെയും നിയന്ത്രണങ്ങള്‍, അത്യാവശ്യത്തിനല്ലാതെ ആളുകള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. അത്യാവശ്യത്തിനല്ലാതെ ആളുകള്‍ പുറത്തിറങ്ങരുത്. കുതിച്ചുയരുന്ന കോവിഡ് കണക്കുകള്‍ നിയന്ത്രണ വിധേയമാക്കാനാണ് സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്നത്. പാല്‍, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങി അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാം. വീടുകളില്‍ മീന്‍ എത്തിച്ചുള്ള വില്‍പ്പനയും നടത്താം. ഹോട്ടലുകളില്‍ പാഴ്‌സല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ മാത്രം. കെ.എസ്.ആര്‍.ടി.സി അറുപത് ശതമാനം സര്‍വീസുകള്‍ നടത്തും. ട്രെയിന്‍ ദീര്‍ഘദൂര സര്‍വീസുകളുമുണ്ടാകും. ഓട്ടോ ടാക്‌സി എന്നിവ അത്യാവശ്യ ആവശ്യത്തിന് മാത്രം. പ്ലസ്ടു പരീക്ഷയ്ക്ക്…

Read More

കേരളീയനെന്ന നിലയിൽ അഭിമാനം തോന്നുന്നു; വാക്‌സിൻ ചലഞ്ച് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി

  കൊവിഡ് പ്രതിരോധ വാക്‌സിനുകൾ വാങ്ങാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിൻ വാങ്ങുന്നതിനായി നൽകുന്ന തുക സംഭരിക്കാൻ സിഎംഡിആർഎഫിൽ പ്രത്യേക അക്കൗണ്ട് ഉണ്ടാകും. വാക്‌സിൻ വാങ്ങാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ മുതൽ സംഭാവനകൾ വന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് മാത്രം ഒരു കോടിയിലധികം രൂപയാണ് എത്തിയത്. വാക്‌സിൻ സ്വീകരിച്ച് കുറച്ച് പേർക്കുള്ള വാക്‌സിൻ എന്റെ വക നൽകുന്നുവെന്ന നിലപാടാണ് പലരും സ്വീകരിച്ചത് സാമ്പത്തികമായി സഹായിക്കാൻ വ്യക്തികളും സംഘടനകളും വിവിധ സ്ഥാപനങ്ങളും…

Read More

തിരുവനന്തപുരത്ത് 10 പഞ്ചായത്തുകളിൽ നിരോധനാജ്ഞ

തിരുവനന്തപുരം: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ 10 പഞ്ചായത്തുകളിൽ സിആർപിസി 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. അരുവിക്കര, അമ്പൂരി, കാരോട്, പെരുങ്കടവിള, കാട്ടാക്കട, അണ്ടൂർക്കോണം, കൊല്ലയിൽ, ഉഴമലയ്ക്കൽ, കുന്നത്തുകാൽ, ആര്യങ്കോട് എന്നീ പഞ്ചായത്തുകളിലാണു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഈ പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനു മുകളിലെത്തിയ സാഹചര്യത്തിലാണു നടപടിയെന്നു കളക്ടർ പറഞ്ഞു. നിയന്ത്രണങ്ങൾ ശക്തമാക്കിയ പ്രദേശങ്ങളിൽ പൊതുസ്ഥലങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ കൂട്ടംകൂടാൻ പാടില്ല. ആരാധനാലയങ്ങളിലടക്കം…

Read More