ഇന്നലെ രാത്രി 12.20 ഓടെ പൂരനഗരിയിലെ ആൽമരം പൊട്ടി വീണാണ് അപകടം ഉണ്ടായത്. അപകടത്തിൽ ക്ഷേത്ര കമ്മിറ്റി അംഗങ്ങളായുള്ള 2പേർ മരിച്ചു. തിരുവമ്പാടി മാനേജിംഗ് കമ്മിറ്റി അംഗം പനിയത്ത് രാധാകൃഷ്ണന്‍, ആഘോഷ കമ്മിറ്റി അംഗം രമേശ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു
അപകട മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പകൽ പൂരം ചടങ്ങുകൾ വീണ്ടും വെട്ടി ചുരുക്കി. വെടികെട്ടു ഉപേക്ഷിച്ചു.തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ വെടിക്കെട്ട് ഉപേക്ഷിച്ചു. നിറച്ച വെടിമരുന്നിന് തിരുവമ്പാടി വിഭാഗവും പാറമേക്കാവ് വിഭാഗവും തീ കൊളുത്തി. തിരുവമ്പാടി ദേശക്കാരെ പൂര്‍ണമായും മൈതാനത്ത് നീക്കിയ ശേഷമാണ് പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ടിന് തീ കൊളുത്താന്‍ പൊലീസ് അനുമതി നല്‍കിയത്.