ഉറപ്പുള്ളത് 17 സീറ്റുകളിൽ മാത്രം; ഇത്തവണ സീറ്റ് കുറയുമെന്ന് സിപിഐ വിലയിരുത്തൽ

  നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ തങ്ങൾക്ക് സീറ്റുകൾ കുറഞ്ഞേക്കുമെന്ന് സിപിഐ വിലയിരുത്തൽ. മത്സരിച്ച 17 ഇടങ്ങളിലാണ് പാർട്ടിക്ക് ഉറച്ച വിജയപ്രതീക്ഷയുള്ളത്. തൃശ്ശൂർ സീറ്റ് നഷ്ടപ്പെട്ടേക്കുമെന്നും തിരൂരങ്ങാടിയിൽ അട്ടിമറി വിജയം തേടുമെന്നും സിപിഐ പ്രതീക്ഷിക്കുന്നു സംസ്ഥാനത്ത് തുടർ ഭരണമുണ്ടാകുമെന്നും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തി. ആകെ 25 നിയമസഭാ സീറ്റുകളിലേക്കാണ് ഇത്തവണ സിപിഐ മത്സരിച്ചത്. സ്ഥാനാർഥി നിർണയത്തെ ചൊല്ലി പലയിടത്തും എതിർ ശബ്ദമുയർന്നിരുന്നു. സ്ത്രീ പ്രാതിനിധ്യം കുറഞ്ഞതും വിമർശനത്തിന് കാരണമായി.

Read More

കൂട്ടപരിശോധന വിദഗ്ധ അഭിപ്രായം മാനിച്ച്; കെജിഎംഒഎക്ക് മറുപടിയുമായി ആരോഗ്യമന്ത്രി

  കൊവിഡ് കൂട്ട പരിശോധന അശാസ്ത്രീയമാണെന്ന സർക്കാർ ഡോക്ടർമാരുടെ സംഘടനകളിലൊന്നായ കെജിഎംഒഎയുടെ വിമർശനത്തിനെതിരെ ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് കൂട്ടപ്പരിശോധന നടത്തുന്നത്. നേരത്തെ പരിശോധന കുറഞ്ഞുവെന്നായിരുന്നു ആക്ഷേപം എല്ലാ ദിവസവും കൂട്ടപരിശോധനയില്ല. വിദഗ്ധരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ചാണ് കൂട്ടപരിശോധന നടത്തുന്നത്. വരും ദിവസങ്ങളിലെ സ്ഥിതി നോക്കി ഇനി കൂട്ടപരിശോധനയുടെ കാര്യം തീരുമാനിക്കും. കെജിഎംഒഎക്ക് സർക്കാർ തീരുമാനത്തിനെതിരെ നിൽക്കാനാകില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു പരിശോധനാ ഫലം നൽകാൻ വൈകുന്നതിനാൽ കൂട്ടപരിശോധന അശാസ്ത്രീയമാണെന്നായിരുന്നു ഈ സംഘടനയുടെ…

Read More

വളാഞ്ചേരിയിൽ കൊല്ലപ്പെട്ട സുബീറയുടെ ബാഗ് കണ്ടെത്തി

മലപ്പുറം: വളാഞ്ചേരിയിൽ കൊല്ലപ്പെട്ട സുബീറയുടെ ബാഗ് അന്വേഷണസംഘം കണ്ടെത്തി. കല്ലുവെട്ട് ക്വാറിക്കടുത്ത് നിന്നാണ് ബാഗ് കണ്ടെത്തിയത്. സുബീറയുടെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച പ്രതി അൻവറിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തൊണ്ടിമുതലുകൾ സംബന്ധിച്ച വിവരങ്ങൾ പൊലീസിന് നൽകിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ സുബീറയുടെ ബാഗ് അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു. സുബീറയുടെ മൊബൈൽ ഫോൺ കുഴൽകിണറിൽ എറിഞ്ഞതായാണ് പ്രതി നൽകിയ മൊഴി. ഈ മൊബൈലിലേക്ക് സുബീറയുടെ ബന്ധുക്കളും ക്ലിനിക്കിൽ നിന്നും വിളിച്ചപ്പോൾ ആദ്യം ബെല്ലടിക്കുകയും പിന്നീട് ഫോൺ ഓഫാകുകയുമായിരുന്നു. കൊലപാതകത്തിൽ ഒന്നിൽ കൂടുതൽ…

Read More

വളാഞ്ചേരിയിൽ കൊല്ലപ്പെട്ട സുബീറയുടെ ബാഗ് കണ്ടെത്തി

  മലപ്പുറം: വളാഞ്ചേരിയിൽ കൊല്ലപ്പെട്ട സുബീറയുടെ ബാഗ് അന്വേഷണസംഘം കണ്ടെത്തി. കല്ലുവെട്ട് ക്വാറിക്കടുത്ത് നിന്നാണ് ബാഗ് കണ്ടെത്തിയത്. സുബീറയുടെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച പ്രതി അൻവറിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തൊണ്ടിമുതലുകൾ സംബന്ധിച്ച വിവരങ്ങൾ പൊലീസിന് നൽകിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ സുബീറയുടെ ബാഗ് അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു. സുബീറയുടെ മൊബൈൽ ഫോൺ കുഴൽകിണറിൽ എറിഞ്ഞതായാണ് പ്രതി നൽകിയ മൊഴി. ഈ മൊബൈലിലേക്ക് സുബീറയുടെ ബന്ധുക്കളും ക്ലിനിക്കിൽ നിന്നും വിളിച്ചപ്പോൾ ആദ്യം ബെല്ലടിക്കുകയും പിന്നീട് ഫോൺ ഓഫാകുകയുമായിരുന്നു. കൊലപാതകത്തിൽ ഒന്നിൽ…

Read More

കൊവിഡ് വാക്‌സിൻ: 18 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ രജിസ്‌ട്രേഷൻ ശനിയാഴ്ച മുതൽ

  കൊവിഡ് വാക്‌സിൻ കുത്തിവെപ്പ് എടുക്കാൻ ആഗ്രഹിക്കുന്ന 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 24 ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിൻ ആപ്പ് മുഖേനയാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത് കൊവാക്‌സിൻ, കൊവിഷീൽഡ്, എന്നിവ കൂടാതെ റഷ്യൻ വാക്‌സിനായ സ്പുട്‌നിക് വിയും വാക്‌സിനേഷൻ കേന്ദ്രങ്ങളിലുണ്ടാകും. മെയ് 1 മുതലാണ് പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകി തുടങ്ങുക. കൊവിഷീൽഡ് വാക്‌സിൻ സംസ്ഥാന സർക്കാരുകൾക്ക് ഡോസിന് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കുമാണ് നൽകുക.

Read More

സുൽത്താൻ ബത്തേരിയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്ക്; ബത്തേരി കാരണ്ടി സ്വദേശികളായ ഫെബിൻ (15)മുരളി (16) അജ്മൽ (14) എന്നിവർക്കാണ് പരിക്ക്സ്ഫോടനത്തിൽ ഷെഡ്ഡിലെ ഒരുഭാഗം തകർന്നിട്ടുണ്ട്

സുൽത്താൻ ബത്തേരിയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്ക്. ബത്തേരി കാരണ്ടി സ്വദേശികളായ ഫെബിൻ (15)മുരളി (16) അജ്മൽ (14) എന്നിവർക്കാണ് പരിക്ക്.സ്ഫോടനത്തിൽ ഷെഡ്ഡിലെ ഒരുഭാഗം തകർന്നിട്ടുണ്ട് ബത്തേരി കോട്ടക്കുന്ന് കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം പ്രദേശവാസികളായ മൂന്ന് പേർക്ക് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി .സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരുന്നു.

Read More

കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം; 1.92 ലക്ഷം രൂപ നഷ്ടപ്പെട്ടു

കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം. കോമ്പൗണ്ടിനകത്താണ് മോഷണം നടന്നത്. 1,92,000 രൂപയാണ് മോഷണം പോയത്. ജയിൽ കോമ്പൗണ്ടിലെ ഫുഡ് കൗണ്ടറിൽ നിന്നാണ് പണം നഷ്ടപ്പെട്ടത് ജയിൽ പരിസരവുമായി ബന്ധമുള്ള ആളാണ് മോഷണം നടത്തിയതെന്നാണ് സംശയിക്കുന്നത്. കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.  

Read More

സനു മോഹൻ വിറ്റ കാറും വൈഗയുടെ ആഭരണങ്ങളും കണ്ടെത്തി; ഫ്‌ളാറ്റിലെ രക്തക്കറ വൈഗയുടേത്

  കൊച്ചി വൈഗ കൊലപാതക കേസിൽ സനു മോഹൻ കോയമ്പത്തൂരിൽ വിറ്റ കാറും വൈഗയുടെ ദേഹത്ത് നിന്ന് അഴിച്ചെടുത്ത സ്വർണവും അന്വേഷണ സംഘം കണ്ടെത്തി. സനുമോഹനുമായി നടത്തിയ തെളിവെടുപ്പിലാണ് ഇവ കണ്ടെത്തിയത്. വൈഗയെ പുഴയിൽ തള്ളിയ ശേഷം സനു മോഹൻ സഞ്ചരിച്ച വഴികളിലൂടെയാണ് അന്വേഷണ സംഘവും സഞ്ചരിച്ചത്. മൂന്ന് ലക്ഷം രൂപയ്ക്കാണ് കാർ വിൽപ്പന ഉറപ്പിച്ചത്. അഡ്വാൻസായി 50,000 രൂപ നൽകി. മറ്റ് രേഖകൾ നൽകിയ ശേഷം ബാക്കി തുക നൽകാമെന്നായിരുന്നു കരാർ കാറിന്റെ സിസി അടച്ചു…

Read More

ഹൈക്കോടതി ജഡ്ജിമാർക്ക് കോവിഡ് സ്ഥിരീകരിച്ചു

  കൊച്ചി: ഹൈക്കോടതി ജഡ്ജിമാർക്ക് കൊറോണ സ്ഥിരീകരിച്ചു. ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച പുറത്തുവന്ന പരിശോധനാ ഫലത്തിലാണ് ഇരുവർക്കും രോഗം സ്ഥിരീകരിച്ചിരിച്ചത്. നിലവിൽ കോടതി മധ്യവേനൽ അവധിക്കായി അടച്ചിരിക്കുകയാണ്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഏതാനും ജഡ്ജിമാരുടെ അവധിക്കാല സിറ്റിങ് മാത്രമാണുള്ളത്. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. മകൾക്ക് കൊറോണ സ്ഥിരീകരിച്ചതിനാൽ മറ്റൊരു ജഡ്ജി നിരീക്ഷണത്തിലാണ്.

Read More

ഉണ്ടെന്ന് പറഞ്ഞ രേഖകൾ ഹാജരാക്കാതെ കെ എം ഷാജി; ഇന്ന് അവസാന ദിവസം

  അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത അരക്കോടിയോളം രൂപയുടെ രേഖകൾ ഇതുവരെ ഹാജരാക്കിയിട്ടില്ല. രേഖകൾ തന്റെ പക്കലുണ്ടെന്നായിരുന്നു കെ എം ഷാജി മാധ്യമങ്ങളുടെ മുന്നിൽ അവകാശപ്പെട്ടത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും രേഖകൾ ഹാജരാക്കാൻ മുസ്ലിം ലീഗ് നേതാവിന് കഴിഞ്ഞിട്ടില്ല രേഖകൾ അടുത്ത ദിവസം ഹാജരാക്കുമെന്നാണ് മുസ്ലിം ലീഗ് നേതാവായ കെഎം ഷാജി ഇന്ന് പ്രതികരിച്ചത്. ദിവസ പരിധി സാങ്കേതികം മാത്രമാണെന്നും മുസ്ലിം ലീഗ് നേതാവ്…

Read More