Headlines

സത്യപ്രതിജ്ഞാ ചടങ്ങ് ഓൺലൈനായി കാണും; മുഖ്യമന്ത്രിക്ക് ആശംസ അറിയിച്ച് ചെന്നിത്തല

  ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന പിണറായി വിജയൻ സർക്കാരിന് ആശംസ അറിയിച്ച് രമേശ് ചെന്നിത്തല. ഫോണിൽ വിളിച്ചാണ് ആശംസ അറിയിച്ചത്. പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുന്നില്ലെന്നും ഓൺലൈനായി ചടങ്ങിൽ പങ്കെടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു കേരളത്തിന്റെ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേൽക്കുന്ന പിണറായി വിജയനെ ഫോണിൽ വിളിച്ച് ആശംസകൾ നേർന്നു. സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുന്നില്ല. അതേ സമയം കോവിഡ് വ്യാപനം അപകടകരമായ രീതിയിൽ തുടരുന്നതിനാൽ സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞ ചടങ്ങിൽ നേരിട്ട് പങ്കെടുക്കുന്നില്ല….

Read More

രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരും വകുപ്പുകളും

പിണറായി വിജയൻ- പൊതുഭരണം, ആഭ്യന്തരം വിജിലൻസ്,ഐടി, ആസൂത്രണം മെട്രോ ____________________ കെ എൻ ബാലഗോപാൽ- ധനകാര്യംം _________________   പി രാജീവ്‌- വ്യവസായം _________________ വീണ ജോർജ്- ആരോഗ്യം _________________ വി.ശിവൻകുട്ടി- വിദ്യാഭ്യാസം _______________ ആർ ബിന്ദു- ഉന്നത വിദ്യാഭ്യാസം _______________   മുഹമ്മദ്‌ റിയാസ് – പൊതു മരാമത്ത്, ടൂറിസം ___________ വി എൻ വാസവൻ- സഹകരണം, രജിസ്ട്രെഷൻ   ______________ എം വി ഗോവിന്ദൻ- തദ്ദേശ സ്വയംഭരണം, എക്‌സൈസ് _____________   കെ രാധാകൃഷ്ണൻ-…

Read More

മുംബൈ ബാർജ് അപകടത്തിൽ വയനാട് കൽപറ്റ സ്വദേശിയും മരിച്ചു

ടൗട്ടേ ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും. വയനാട് പള്ളിക്കുന്ന് ഏച്ചോം സ്വദേശി ജോമിഷ് ജോസഫാണ്(35) മരിച്ചത്. ബോസ്റ്റഡ് കൺട്രോൾ ആൻഡ് ഇലക്ട്രിക്കൽസിലെ ജീവനക്കാരനായിരുന്നു. 37 പേരാണ് അപകടത്തിൽ മരിച്ചത്. ഇനി 38 പേരെ കൂടി കണ്ടെത്താനുണ്ട്. 186 പേരെ ഇതിനോടകം രക്ഷപ്പെടുത്തിയിരുന്നു.

Read More

കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും; പുത്തലത്ത് ദിനേശൻ തുടരും

  മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെ കെ രാഗേഷിനെ നിയമിച്ചു. രാജ്യസഭാ മുൻ അംഗവും സിപിഎം സംസ്ഥാന സമിതി അംഗവുമാണ് രാഗേഷ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പുത്തലത്ത് ദിനേശനും പ്രസ് സെക്രട്ടറിയായി പി എം മനോജും തുടർന്നേക്കും ഇന്ന് ഉച്ചയ്ക്ക് 3 മണിക്കാണ് പിണറായി വിജയൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. സെൻട്രൽ സ്റ്റേഡിയത്തിലാണ് ചടങ്ങ്. ക്ഷണിക്കപ്പെട്ട 500 പേർക്ക് മാത്രമാണ് ചടങ്ങിലേക്ക് പ്രവേശനം.

Read More

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്; എന്താകും ആദ്യ മന്ത്രിസഭാ തീരുമാനം

  രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ചടങ്ങ്. 21 അംഗ മന്ത്രിസഭയും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് ചടങ്ങിലേക്ക് പ്രവേശനം ചടങ്ങിനെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ചടങ്ങ് തത്സമയം കാണിക്കുന്നതിന് ഇൻഫർമേഷൻ പബ്ലിക് വകുപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്. ഗവൺമെന്റ് ഫേസ്ബുക്ക് പേജ്, മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ്, പിആർഡി കേരളാ യൂട്യൂബ് ചാനൽ, സർക്കാർ വെബ്‌സൈറ്റ്, പിആർഡി ലൈവ് മൊബൈൽ ആപ്പ് എന്നിവ വഴി…

Read More

വീടുകളിൽ കൊവിഡ് പരിശോധന ആന്റിജൻ കിറ്റുപയോഗിച്ച് നടത്താൻ ഐസിഎംആർ അനുമതി

  കൊവിഡ് പരിശോധന ആന്റിജൻ കിറ്റുകൾ ഉപയോഗിച്ച് വീടുകളിൽ നടത്തുന്നതിന് ഐസിഎംആറിന്റെ അനുമതി. ഇതിനായി ടെസ്റ്റ് കിറ്റുകൾ ഉടൻ വിപണിയിലെത്തിക്കും. പരിശോധാന രീതി മനസ്സിലാക്കുന്നതിന് മൊബൈൽ ആപ്പും പുറത്തിറക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. രോഗലക്ഷണങ്ങൾ ഉള്ളവർക്കും രോഗികളുമായി സമ്പർക്കമുണ്ടായവർക്കും വീട്ടിൽ പരിശോധന നടത്താം. പരിശോധനയിൽ പോസിറ്റീവാകുന്നവരെ കൊവിഡ് പോസിറ്റീവായി കണക്കാക്കും. ഇവർക്ക് വീണ്ടും പരിശോധന നടത്തേണ്ട കാര്യമില്ല. പരിശോധനയിൽ നെഗറ്റീവാണെങ്കിൽ ഇവർ സ്ഥിരീകരണത്തിന് ആർടിപിസിആർ പരിശോധന കൂടി നടത്തണം. ആപ്പിൽ നിർദേശിച്ചതുപ്രകാരമായിരിക്കണം ടെസ്റ്റ് നടത്തേണ്ടത്. ആപ്പ് പ്ലേ സ്റ്റോറിൽ…

Read More

തിരുവനന്തപുരം എസ് പി ഫോർട്ട് ആശുപത്രി കാന്റീനിൽ തീപിടിത്തം; രോഗികളെ മാറ്റി

  തിരുവനന്തപുരം എസ് പി ഫോർട്ട് ആശുപത്രി കാന്റീനിൽ തീപിടിത്തം. ആശുപത്രിക്കുള്ളിൽ പുക പടർന്നതോടെ കാന്റീനോട് ചേർന്നുകിടക്കുന്ന വാർഡിലെ രോഗികളെ ഇവിടെ നിന്നൊഴിപ്പിച്ചു. പതിനൊന്ന് രോഗികളെയാണ് മറ്റ് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയുടെ പിൻഭാഗത്താണ് കാന്റീൻ. രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. പുക മുകൾ നിലയിലേക്ക് പടരുകയായിരുന്നു. ഫയർ ഫോഴ്‌സും പോലീസും സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. നിയുക്ത മന്ത്രി ആന്റണി രാജു ആശുപത്രിയിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി.  

Read More

ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചു; ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവായിരുന്നു

  പാലക്കാട്: ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സ്റ്റാഫ് നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചു. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് രമ്യ ഷിബുവാണ് കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞുവീണ് മരിച്ചത്. രമ്യയുടെ റാപ്പിഡ് ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. രാത്രിയിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂട്ടിയില്‍ പ്രവേശിച്ച രമ്യ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാര്‍ഡിലെ കസേരയില്‍ ഇരിക്കുകയായിരുന്നു. എന്നാല്‍, പെട്ടെന്നു തന്നെ കുഴഞ്ഞ് വീഴുകയായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഭര്‍ത്താവ്: ഷിബു. പത്തു…

Read More

സ്കൂൾ പരിസരത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെത്തി

  മലപ്പുറം: മലപ്പുറത്ത് സ്‌കൂൾ പരിസരത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. തിരൂരിലെ കൂട്ടായി മാസ്റ്റർപടി എംഎംഎൽപി സ്‌കൂൾ അങ്കണത്തിൽ നിന്നാണ് എക്‌സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെത്തിയത്. 70 സെന്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി സ്‌കൂൾ മുറ്റത്തുണ്ടായിരുന്നത്. ഇന്നലെ ഉച്ചയോടെയാണ് എക്‌സൈസ് സംഘം സ്‌കൂളിലെത്തി പരിശോധന നടത്തിയത്. സ്‌കൂളിൽ കഞ്ചാവ് ചെടിയുണ്ടെന്ന് എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. എക്സൈസ് ഇൻസ്പെക്ടർ ഒ സജിതയുടെ നേതൃത്വത്തിലുള്ള സ്പെഷൽ സ്‌ക്വാഡാണ് സ്‌കൂളിൽ പരിശോധന നടത്താനെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന്…

Read More

ബ്ലാക്ക് ഫംഗസ്; സംസ്ഥാനത്ത് ആദ്യ മരണം സ്ഥിരീകരിച്ചു: മരിച്ചത് അദ്ധ്യാപിക

  തിരുവനന്തപുരം: കോവിഡാനന്തരമുണ്ടായ ബ്ലാക്ക് ഫംഗസ് (മ്യൂക്കോര്‍ മൈക്കോസിസ്) ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 32 കാരി മരിച്ചു. മല്ലപ്പള്ളി മുക്കൂര്‍ പുന്നമണ്ണില്‍ പ്രദീപ് കുമാറിന്റെ ഭാര്യയും കന്യാകുമാരി സി.എം.ഐ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂള്‍ അധ്യാപികയുമായ അനീഷാ പ്രദീപ് കുമാര്‍ ആണ് മരിച്ചത്. ഇതേ സ്‌കൂളിലെ അക്കൗണ്ടന്റാണ് പ്രദീപ്. ഇരുവരും കന്യാകുമാരി അഞ്ച് ഗ്രാമത്തില്‍ വാടകയ്ക്കായിരുന്നു താമസം. മേയ് ഏഴിന് അനീഷക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് രണ്ടുപേരും ഹോം…

Read More