Headlines

തുടർ ഭരണം കേരളാ ചരിത്രത്തിലെ സമുജ്ജ്വലമായ തുടക്കം; ചെയ്തതും ചെയ്യാനുള്ളതും വിശദീകരിച്ച് മുഖ്യമന്ത്രി

  തുടർ ഭരണം കേരളാ ചരിത്രത്തിലെ സമുജ്ജ്വലമായ പുതിയ തുടക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുന്നോട്ടുള്ള യാത്രയിൽ ദീർഘദൃഷ്ടിയുള്ള ഇടപെടലാണ് കഴിഞ്ഞ അഞ്ച് വർഷം എല്ലാ പ്രതിസന്ധികളെയും നരേിട്ട് സർക്കാർ നടത്തിയത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴുണ്ടാകുന്നത്. ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ ബില്ലും അധികാര വികേന്ദ്രീകരണത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളും സാമൂഹ്യ നീതി ഉറപ്പാക്കാനുള്ള ഇടപെടലും ഇടതുപക്ഷം നയിച്ച സർക്കാരുകളാണ് നടത്തിയത്. ആ അടിത്തറയിൽ നിന്ന് കേരള വികസനത്തിന്റെ പുതിയ പ്രശ്‌നങ്ങളെ…

Read More

അതിദാരിദ്ര്യം ലഘൂകരിക്കും, സർക്കാർ സേവനങ്ങൾ വീട്ടുപടിക്കലെത്തും; സുപ്രധാന തീരുമാനങ്ങളുമായി ആദ്യ മന്ത്രിസഭാ യോഗം

  അതിദാരിദ്ര്യ ലഘൂകരണം പ്രവർത്തികമാക്കാൻ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഇതിനായി വിശദമായ സർവേ നടത്തുക, ക്ലേശ ഘടകങ്ങളെ നിർണയിക്കുക. അതിനായി തദ്ദേശ സ്വയം ഭരണ വകുപ്പിലെ രണ്ട് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. പാർപ്പിടമെന്നത് മനുഷ്യന്റെ അവകാശമായി അംഗീകരിച്ച സർക്കാരാണ്. എല്ലാവർക്കും ഭവനം എന്ന വിശാലമായ ലക്ഷ്യം പൂർത്തീകരിക്കാൻ വിവിധ പദ്ധതികൾ. മറുഭാഗത്ത് ജപ്തി നടപടികളൂടെയും മറ്റും ആളുകൾക്ക് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ. ഇതൊഴിവാക്കാൻ…

Read More

ഹോം ഡെലിവറിക്കായി ജ്വല്ലറികൾക്കും ടെക്‌സ്‌റ്റൈൽസുകൾക്കും തുറക്കാം; ലോക്ക് ഡൗണിൽ ഇളവുകൾ

  സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ചെറിയ ഇളവുകൾ. ടെക്‌സ്‌റ്റൈൽസുകൾക്കും ജ്വല്ലറികൾക്കുമാണ് ഇളവുകൾ പ്രഖ്യാപിച്ചത്. ആഭരണങ്ങളും വസ്ത്രങ്ങളും ഓൺലൈൻ, ഹോം ഡെലിവറികൾ നടത്തുന്നതിന് നിശ്ചിത ജീവനക്കാരെ വെച്ച് തുറക്കാം. വിവാഹ പാർട്ടിക്കാർക്ക് ഒരു മണിക്കൂർ വരെ ഷോപ്പിൽ ചെലവഴിക്കാനും അനുമതിയുണ്ട് നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് മത്സ്യത്തൊഴിലാളികൾക്ക് കിറ്റുകൾ വിതരണം ചെയ്യാം. പൈനാപ്പിൾ തോട്ടങ്ങളിലേക്ക് പോകാൻ തൊഴിലാളികൾക്ക് അനുമതിയുണ്ട്. ടെലികോം സേവനവുമായി ബന്ധപ്പെട്ട അവശ്യ സേവനങ്ങൾക്കും ടവറുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും അനുമതിയുണ്ട്.

Read More

സംസ്ഥാനത്ത് കോവിഡ് രൂക്ഷമായി തുടരുന്നു ഇന്ന് സ്ഥിരികരിച്ചത് 30,491 പേര്‍ക്ക്,മരണം 128

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4746, തിരുവനന്തപുരം 3969, എറണാകുളം 3336, കൊല്ലം 2639, പാലക്കാട് 2560, ആലപ്പുഴ 2462, തൃശൂര്‍ 2231, കോഴിക്കോട് 2207, കോട്ടയം 1826, കണ്ണൂര്‍ 1433, പത്തനംതിട്ട 991, ഇടുക്കി 846, കാസര്‍ഗോഡ് 728, വയനാട് 517 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,525 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.18 ആണ്. റുട്ടീന്‍ സാമ്പിള്‍,…

Read More

വിവാഹത്തിന് 500 പേരെ അനുവദിക്കണം; വലിപ്പമുള്ള വേദിയാണ് സാർ: പുലിവാലു പിടിച്ചു പൊലീസ്

  അഴൂർ ഗ്രാമപഞ്ചായത്തംഗം കൂടിയായ യൂത്ത് കോൺഗ്രസ് ജില്ലാ നേതാവിന്റെ വിവാഹച്ചടങ്ങുകളിൽ 500 പേരെ പങ്കെടുപ്പിക്കാൻ അനുമതി ആവശ്യപ്പെട്ടു ചിറയിൻകീഴ് പൊലീസ് അധികൃതർക്കു മുന്നിലെത്തിയ മുൻകൂർ അപേക്ഷയിൽ എന്തു തീരുമാനം കൈക്കൊള്ളാനാവുമെന്ന അവസ്ഥയിൽ പുലിവാലു പിടിച്ച അവസ്ഥയിലാണു പൊലീസ് അധികൃതർ. ഇന്നലെ രാവിലെയാണു യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിനോയ് എസ്.ചന്ദ്രൻ, യൂത്ത്കോൺഗ്രസ് മുട്ടപ്പലം യൂണിറ്റ് കൺവീനർ പ്രേംസിത്താർ എന്നിവരോടൊപ്പം യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റു കൂടിയായ മുട്ടപ്പലം സജിത്ത് തന്റെ വിവാഹച്ചടങ്ങുകളിൽ 500 ക്ഷണിതാക്കളെ…

Read More

ക്യാപ്റ്റന്റെ രണ്ടാമൂഴം: പിണറായി വിജയൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. വൈകുന്നേരം മൂന്നരയ്ക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിമാരും ക്രമമായി സത്യവാചകം ചൊല്ലി. സഗൗരവത്തിലാണ് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തത്. മൂന്ന് മണിയോടെ തന്നെ മുഖ്യമന്ത്രി സെൻട്രൽ സ്‌റ്റേഡിയത്തിലെത്തി. ക്ഷണിക്കപ്പെട്ട അതിഥികളുടെ ഓരോരുത്തരുടെയും അടുത്തുപോയി മുഖ്യമന്ത്രി അഭിവാദ്യം അർപ്പിച്ചു. രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും മതമേലധ്യക്ഷൻമാരും ചടങ്ങിനെത്തിയിരുന്നു.

Read More

തലമുറ മാറ്റം കോൺഗ്രസിലും: വി ഡി സതീശൻ പ്രതിപക്ഷ നേതാവാകുമെന്ന് സൂചന

  വി ഡി സതീശൻ പ്രതിപക്ഷ നേതാവാകുമെന്ന് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. കോൺഗ്രസ് പാർലമെന്ററി യോഗം സതീശനെ പാർട്ടി നേതാവായി കണ്ടെത്തിയെന്നാണ് റിപ്പോർട്ട് ഹൈക്കമാൻഡ് നിരീക്ഷകരായ മല്ലികാർജുന ഖാർഗെയുടെയും വൈദ്യലിംഗത്തിന്റെയും റിപ്പോർട്ട് വി ഡി സതീശന് അനുകൂലമായിരുന്നു. കോൺഗ്രസിന്റെ 21 എംഎൽഎമാരോടും ഹൈക്കമാൻഡ് നിരീക്ഷകർ അഭിപ്രായം തേടിയിരുന്നു. മുതിർന്ന നേതാക്കൾ ചെന്നിത്തല തുടരട്ടെയെന്ന നിലപാട് എടുത്തപ്പോൾ യുവ എംഎൽഎമാർ നേതൃമാറ്റം വേണമെന്ന നിലപാടിലുറച്ചു നിന്നു. ഭൂരിപക്ഷ അഭിപ്രായവും സതീശനൊപ്പമായിരുന്നു. രാഹുൽ ഗാന്ധിയുടെ താത്പര്യവും…

Read More

ചരിത്ര മൂഹൂർത്തമെത്തുന്നു; പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞ അൽപ്പ സമയത്തിനകം

  ചരിത്രം കുറിച്ച് തുടർഭരണം നേടിയ പിണറായി വിജയൻ സർക്കാർ അൽപ്പ സമയത്തിനകം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. 3.30ന് മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും വൈകുന്നേരം അഞ്ചരക്ക് ആദ്യ മന്ത്രിസഭാ യോഗം ചേരും. അഞ്ഞൂറിൽ താഴെ ആളുകൾ മാത്രമാകും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുക. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് പ്രവേശനം. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഇവരുടെ പക്കൽ വേണം. സത്യപ്രതിജ്ഞക്ക് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും…

Read More

സ്പീക്കർ തെരഞ്ഞെടുപ്പ് മെയ് 25ന്; എം ബി രാജേഷ് 15ാം നിയമസഭയുടെ നാഥനാകും

  പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കർ തെരഞ്ഞെടുപ്പ് മെയ് 25ന് നടക്കും. എം ബി രാജേഷാണ് എൽഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥി. തെരഞ്ഞെടുപ്പ് നടത്തി ഔദ്യോഗിക പ്രഖ്യാപനം വരുന്നതുവരെ സഭാ നടപടികൾ നിയന്ത്രിക്കുന്നതിനായി പ്രോടെം സ്പീക്കറെ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തെരഞ്ഞെടുക്കും എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പ്രോടെം സ്പീക്കറുടെ നേതൃത്വത്തിലായിരിക്കും. അതേസമയം പിണറായി വിജയൻ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയാണ്. വൈകുന്നേരം മൂന്നരയ്ക്ക് സെൻട്രൽ സ്റ്റേഡിയത്തിലാണ് ചടങ്ങുകൾ

Read More

തൃശ്ശൂരിൽ എട്ട് മാസം ഗർഭിണിയായ യുവതി കൊവിഡ് ബാധിച്ച് മരിച്ചു

  തൃശ്ശൂരിൽ കൊവിഡ് ബാധിച്ച് ഗർഭിണി മരിച്ചു. പാലാ കൊഴുവനാൽ സ്വദേശി ജെസ്മിയാണ് മരിച്ചത്. 38 വയസ്സായിരുന്നു. മാതൃഭൂമി തൃശ്ശൂർ ബ്യൂറോ സ്റ്റാഫ് റിപ്പോർട്ടർ ഹോർമിസ് ജോർജിന്റെ ഭാര്യയാണ്. എട്ട് മാസം ഗർഭിണിയായിരുന്നു ജെസ്മി കൊവിഡ് ബാധിതയായി തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നില ഗുരുതരമായതിനെ തുടർന്ന് കുട്ടിയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു. ജെസ്മിക്കൊപ്പം ഭർത്താവ് ഹോർമിസും മകനും കൊവിഡ് പോസിറ്റീവാണ്.

Read More