ഫേസ്ബുക്കില്‍ പരിചയമില്ലാത്തവരുടെ ഫ്രണ്ട് റിക്വസ്റ്റ്: കേരള പൊലീസിൻ്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: ഫേസ്ബുക്കില്‍ പരിചയമില്ലാത്ത പേരുകളില്‍ നിന്ന് ഫ്രണ്ട് റിക്ക്വസ്റ്റ് വരുമ്പോള്‍ സ്വീകരിക്കുന്നത് വളരെ ആലോചിച്ചുവേണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്ത്. ഇത്തരം ഫ്രണ്ട് റിക്ക്വസ്റ്റ് സ്വീകരിക്കുന്നവരെ ഹണിട്രാപ്പില്‍പ്പെടുത്തി ബുദ്ധിമുട്ടിക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനം അടുത്തിടെയായി വര്‍ദ്ധിച്ചുവരുകയാണെന്ന് കേരള പൊലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. പരിചയമില്ലാത്തവരുടെ പേരില്‍ വരുന്ന ഫ്രണ്ട് റിക്ക്വസ്റ്റുകള്‍ സ്വീകരിക്കാതിരിക്കുകയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. ഇത്തരം ഫ്രണ്ട് റിക്ക്വസ്റ്റുകള്‍ നിങ്ങള്‍ സ്വീകരിക്കുന്നതിലൂടെ അവര്‍ നിങ്ങളോട് മെസ്സെഞ്ചറിലൂടെ ചാറ്റ് ചെയ്യുവാന്‍ ശ്രമിക്കും. വളരെ മാന്യമായ സംഭാഷണത്തിലൂടെ നിങ്ങളുടെ…
