Headlines

സത്യപ്രതിജ്ഞക്ക് മുമ്പായി രക്തസാക്ഷികൾക്ക് ആദരമർപ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

  സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പായി ആലപ്പുഴ പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിലെത്തി മുഖ്യമന്ത്രിയും മന്ത്രിമാരും. രാവിലെ ഒമ്പത് മണിയോടെയാണ് നേതാക്കൾ വയലാറിലെത്തിയത്. രക്തസാക്ഷികൾക്ക് ആദരമർപ്പിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സിപിഎം, സിപിഐ നേതാക്കൾ എന്നിവർ വലിയ ചുടുകാട്ടിലേക്ക് പോയി രക്തസാക്ഷികൾക്ക് ആദരമർപ്പിച്ച ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരത്തേക്ക് പോകും. വൈകുന്നേരം മൂന്ന് മണിക്ക് സെൻട്രൽ സ്‌റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

Read More

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മുന്‍ഗണനാ വിഭാഗം; വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നാളെ ആരംഭിക്കും

  തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ജീവനക്കാരെ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നാളെ ആരംഭിക്കും. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിയിലെ 18നും 44നും ഇടയില്‍ പ്രായമുള്ള അര്‍ഹരായ ജീവനക്കാര്‍ക്ക് ഉടന്‍ തന്നെ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസ് അറിയിച്ചു. യൂണിറ്റ് അടിസ്ഥാനത്തിലാണ് വാക്‌സിനേഷന്‍ നടക്കുക. കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്കല്‍, മിനിസ്റ്റിരിയല്‍ സ്റ്റാഫ് എന്ന മുന്‍ഗണന ക്രമത്തിലണ് വാക്‌സിന്‍ ലഭ്യമാകുക. യൂണിറ്റുകളിലും…

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു; നിയന്ത്രണങ്ങൾ ഫലം കാണുന്നതായി മുഖ്യമന്ത്രി

  സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കൊവിഡ് വ്യാപനം കുറച്ചു കൊണ്ടുവരുന്നതിൽ ഫലം കാണുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ നിലവിലെ നിയന്ത്രണങ്ങൾക്ക് അയവുവരുത്താൻ സമയമായിട്ടില്ല. ഇപ്പോൾ പുലർത്തിവരുന്ന ജാഗ്രത ഇതുപോലെ തുടരുക തന്നെ വേണം. ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ജില്ലകളിൽ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് കഴിഞ്ഞ മൂന്ന് ദിവസമായി 26.03 ശതമാനമാണ് ടിപിആർ. എറണാകുളത്ത് ഇത് 23.02 ശതമാനവും തൃശ്ശൂരിൽ 26.04, മലപ്പുറത്ത് 33.03 ശതമാനവുമാണ്. സംസ്ഥാന ശരാശരി കഴിഞ്ഞ മൂന്ന് ദിവസമായി…

Read More

ഉടുതുണിക്ക് മറുതുണിയില്ലാത്ത പാവങ്ങളുടെ കൂടി പണമെടുത്താണ് സത്യപ്രതിജ്ഞക്കുള്ള പന്തലിടുന്നതെന്ന് മറക്കരുത്; വി.മുരളീധരന്‍

  തിരുവനന്തപുരം: ഇരുപതാം തീയതി രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുകയാണ്. ഈ ചടങ്ങിലേക്കുള്ള ക്ഷണം ജനവിധിയെ ആദരിച്ചുകൊണ്ടു തന്നെ നിരസിക്കുകയാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. സത്യപ്രതിജ്ഞാദിവസവും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പം ചിലവിടാനാണ് തന്റെ തീരുമാനമെന്നും ഭരണതലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണപിന്തുണ മുൻമ്പത്തെപ്പോലെ ഈ സര്‍ക്കാരിനുമുണ്ടാവുമെന്ന് ഉറപ്പ് നല്‍കുന്നെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള ക്ഷണം ജനവിധിയെ ആദരിച്ചുകൊണ്ടു തന്നെ നിരസിക്കുകയാണ്…കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്ന സംസ്ഥാനത്ത് അഞ്ഞൂറു പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങ്…

Read More

സംസ്ഥാനത്ത് 15 പേര്‍ക്ക് ബ്ലാക്ക് ഫംഗസ്; പ്രമേഹ രോഗികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം

  സംസ്ഥാനത്ത് 15 ബ്ലാക്ക് ഫംഗസ് ബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്താണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. പ്രത്യേക ഇനം പൂപ്പലുകളില്‍ നിന്നാണ് ബ്ലാക്ക് ഫംഗസ് രോഗബാധയുണ്ടാകുന്നത്. ചുറ്റുപാടുകളില്‍ പൊതുവെ കാണുന്ന ഒരുതരം പൂപ്പലാണിത്. ബ്ലാക്ക് ഫംഗസ് പുതിയ രോഗമല്ല. നേരത്തെ തന്നെ ലോകത്ത് ഈ രോഗത്തിന്റെ 40 ശതമാനം റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലാണ്. ഒരു ലക്ഷം പേരില്‍ 14 പേര്‍ക്കായിരുന്നു രാജ്യത്ത് രോഗബാധ കണ്ടുവന്നിരുന്നത്. പ്രമേഹ രോഗികളില്‍ രോഗബാധ അപകടകാരിയാകാറുണ്ട്. അവയവമാറ്റ…

Read More

പുതുമുഖങ്ങള്‍ വരണമെന്നത് പാര്‍ട്ടിയുടെ പൊതുതീരുമാനം; ആരെയും ഒഴിവാക്കിയതല്ലെന്ന് മുഖ്യമന്ത്രി

  രണ്ടാം പിണറായി സര്‍ക്കാരില്‍ കെ കെ ശൈലജ ടീച്ചറെ ഒഴിവാക്കിയതുമായുള്ള ചോദ്യങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുമുഖങ്ങള്‍ വരണമെന്നത് പാര്‍ട്ടിയുടെ പൊതു തീരുമാനമായിരുന്നു. അത് ദുരുദ്ദേശ്യമല്ല, സദുദ്ദേശ്യമായിരുന്നു. ഞങ്ങളെടുത്ത സമീപനം പുതിയ ആളുകള്‍ വരികയെന്നുള്ളതാണ്. ആര്‍ക്കും പ്രത്യേക ഇളവ് വേണ്ടെന്നതായിരുന്നു പാര്‍ട്ടി നിലപാട്. സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് തന്നെ രാജ്യാന്തര പ്രശസ്തി നേടിയവര്‍ പോലും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇളവ് നല്‍കുകയാണെങ്കില്‍ പലരും അര്‍ഹരാണ്. എല്ലാവരും ഒന്നിനൊന്ന് മികവ് കാണിച്ചവരാണ് കൊവിഡ് മഹാമാരിയുടെ കാലത്ത് ശൈലജ ടീച്ചറെ…

Read More

പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുന്നത് ഉചിതമായില്ല; നിർബന്ധിപ്പിച്ച് പങ്കെടുപ്പിക്കാനാകില്ലല്ലോയെന്ന് മുഖ്യമന്ത്രി

നാളെ നടക്കുന്ന സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നത് ഉചിതമായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബഹിഷ്‌കരണം വേണമോയെന്ന് അവർ തന്നെ തീരുമാനിക്കണം. ഇങ്ങനെയാണോ നിലപാട് സ്വീകരിക്കേണ്ടത്. ജനാധിപത്യ പ്രക്രിയയിൽ പ്രതിപക്ഷത്തിന് മാന്യമായ സ്ഥാനമുണ്ട്. ഇതുപലപ്പോഴും കാത്തുസൂക്ഷിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. ഒരു പുതിയ തുടക്കമാകുമ്പോൾ അവർ കൂടി ഉണ്ടാകേണ്ടതാണ്. പക്ഷേ നിർബന്ധിപ്പിച്ച് പങ്കെടുപ്പിക്കാൻ ആകില്ലല്ലോ. വേണമെങ്കിൽ ഒന്നോ രണ്ടോ ആളുകൾ പോകാലോ എന്നുവേണമെങ്കിലും അവർക്ക് തീരുമാനിക്കാം. എന്നാൽ ്പ്രതിപക്ഷ സാന്നിധ്യമേ വേണ്ടെന്ന തീരുമാനം ഔചിത്യമായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

Read More

പുതുമുഖങ്ങള്‍ വരണമെന്നത് പാര്‍ട്ടിയുടെ പൊതുതീരുമാനം; ആരെയും ഒഴിവാക്കിയതല്ലെന്ന് മുഖ്യമന്ത്രി

രണ്ടാം പിണറായി സര്‍ക്കാരില്‍ കെ കെ ശൈലജ ടീച്ചറെ ഒഴിവാക്കിയതുമായുള്ള ചോദ്യങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുമുഖങ്ങള്‍ വരണമെന്നത് പാര്‍ട്ടിയുടെ പൊതു തീരുമാനമായിരുന്നു. അത് ദുരുദ്ദേശ്യമല്ല, സദുദ്ദേശ്യമായിരുന്നു. ഞങ്ങളെടുത്ത സമീപനം പുതിയ ആളുകള്‍ വരികയെന്നുള്ളതാണ്. ആര്‍ക്കും പ്രത്യേക ഇളവ് വേണ്ടെന്നതായിരുന്നു പാര്‍ട്ടി നിലപാട്. സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് തന്നെ രാജ്യാന്തര പ്രശസ്തി നേടിയവര്‍ പോലും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇളവ് നല്‍കുകയാണെങ്കില്‍ പലരും അര്‍ഹരാണ്. എല്ലാവരും ഒന്നിനൊന്ന് മികവ് കാണിച്ചവരാണ് കൊവിഡ് മഹാമാരിയുടെ കാലത്ത് ശൈലജ ടീച്ചറെ പോലെ…

Read More

സംസ്ഥാനത്ത് ഇന്ന് 32,762 പേർക്ക് കൊവിഡ്, 112 മരണം; 48,413 പേർക്ക് രോഗമുക്തി

  കേരളത്തിൽ ബുധനാഴ്ച 32,762 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂർ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂർ 1789, ഇടുക്കി 1281, പത്തനംതിട്ട 1108, കാസർഗോഡ് 677, വയനാട് 497 എന്നിങ്ങനേയാണ് ജില്ലകളിൽ ബുധനാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,545 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.31 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

ഇനി ധനകാര്യം കൈകാര്യം ചെയ്യുന്നത് മുൻ ബാങ്ക് ഉദ്യോഗസ്ഥനായ ബാലഗോപാൽ; ഐസക്കുമായുള്ള അടുപ്പം പി രാജീവിന് വിനയായി

  തിരുവനന്തപുരം: കെഎന്‍ ബാലഗോപാല്‍ സാമ്പത്തിക വിദഗ്ധനല്ലെങ്കിലും സാമ്പത്തികത്തിലെ സാധാരണക്കാരന്റെ ചിന്തകള്‍ അറിയാവുന്ന വിദഗ്ധന്‍ ആണ് . വിദ്യാഭ്യാസ ശേഷം ലഭിച്ച പൊതുമേഖലാ ബാങ്കിലെ ജോലി ഉപേക്ഷിച്ച്‌ മുഴുവന്‍സമയ പൊതുപ്രവര്‍ത്തകനായ കെ എന്‍ ബാലഗോപാല്‍ ഇനി ധനമന്ത്രി. എം. കോം, എല്‍ എല്‍ എം ബിരുദധാരിയാണ് ബാലഗോപാല്‍.പി രാജീവിനേയും ധനവകുപ്പിലേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ തന്റെ പിന്‍ഗാമി രാജീവനായിരിക്കുമെന്ന് പരോക്ഷ സൂചനകളുമായി ധനമന്ത്രിയായിരുന്ന തോമസ് ഐസക് തന്നെ സംസാരിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് വ്യവസായത്തിലേക്ക് രാജീവിനെ മാറ്റുന്നതെന്നാണ് സൂചന….

Read More