അക്കൗണ്ടിലെത്തിയ പണത്തിന്റെ വിശദീകരണം നൽകിയില്ല; ബിനീഷ് കോടിയേരിയുടെ ജാമ്യ ഹർജി 24 ലേക്ക് മാറ്റി

  ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ തുടർവാദം കേട്ട് കർണാടക ഹൈക്കോടതി. അഞ്ച് കോടിയോളം രൂപ ബിനീഷിന്റെ അക്കൗണ്ടിലുണ്ട്. ഈ പണത്തിന് വ്യക്തത വരുത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പണത്തിന്റെ കൃത്യമായ രേഖകൾ ഹാജരാക്കണമെന്ന് കോടതി ബിനീഷിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. എന്നാൽ കേസിൽ ആദ്യം അറസ്‌റ്റിലായ അനൂപ് മുഹമ്മദ് നൽകിയ പണമല്ല ഇതെന്നും രേഖകൾ മുൻപ് സമർപ്പിച്ചിട്ടുണ്ടെന്നും ബിനീഷിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ അക്കൗണ്ടിലെ പണത്തിന്റെ രേഖ സംബന്ധിച്ച് കൃത്യമായൊരു വിശദീകരണം…

Read More

ആന്റണി രാജു ഗതാഗത വകുപ്പ് മന്ത്രിയാകും; ശശീന്ദ്രന് വനം വകുപ്പ്

  ജനാധിപത്യ കേരളാ കോൺഗ്രസിൽ നിന്നുള്ള മന്ത്രിയായ ആന്റണി രാജുവിന് ഗതാഗത വകുപ്പ്. ഇന്ന് എ കെ ജി സെന്ററിൽ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചത്. നേരത്തെ എൻസിപിയുടെ എ കെ ശശീന്ദ്രൻ കൈകാര്യം ചെയ്തിരുന്ന വകുപ്പാണിത് ആദ്യമായി മന്ത്രിയാകുന്ന ആന്റണി രാജുവിന് പ്രധാനപ്പെട്ട വകുപ്പ് തന്നെയാണ് മുന്നണി നൽകിയിരിക്കുന്നത്. എ കെ ശശീന്ദ്രന് വനംവകുപ്പാണ് നൽകിയത്. സിപിഐയിൽ നിന്ന് വനം വകുപ്പ് ഏറ്റെടുത്ത സിപിഎം ഇത് എൻസിപിക്ക് നൽകുകയായിരുന്നു കേരളാ…

Read More

സത്യപ്രതിജ്ഞാ ചടങ്ങിനെതിരായ ഹർജി: ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി

  സത്യപ്രതിജ്ഞാ ചടങ്ങിനെതിരായ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ 500 പേരെ പങ്കെടുപ്പിച്ചു കൊണ്ട് സത്യപ്രതിജ്ഞ നടത്തുന്നതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ നാളെയാണ് രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുക. വൈകുന്നേരം മൂന്നരക്ക് സെൻട്രൽ സ്റ്റേഡിയത്തിലാണ് ചടങ്ങുകൾ.

Read More

വീണ ജോർജ് ആരോഗ്യമന്ത്രി, വി ശിവൻകുട്ടി വിദ്യാഭ്യാസം; എംവി ഗോവിന്ദൻ മാസ്റ്റർക്ക് തദ്ദേശ സ്വയം ഭരണം

രണ്ടാം പിണറായി സർക്കാരിൽ സിപിഎം മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ആരോഗ്യവകുപ്പ് വീണ ജോർജ് കൈകാര്യം ചെയ്യും തദ്ദേശ സ്വയം ഭരണം എം വി ഗോവിന്ദൻ മാസ്റ്റർ വഹിക്കും. വി ശിവൻകുട്ടിയാണ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുക. കെ എൻ ബാലഗോപാൽ ധനകാര്യമന്ത്രിയാകും. സജി ചെറിയാന് ഫിഷറീസ്, സാസ്‌കാരിക വകുപ്പുകൾ ലഭിച്ചു. ആർ ബിന്ദു ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യും പൊതുമരാമത്ത്,…

Read More

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നു; സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകും

ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപമെടുക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ മഴ ശക്തമാക്കാനും കാലവർഷത്തിന്റെ വരവ് നേരത്തെയാക്കാനും ഇത് ഇടയാക്കും. ന്യൂനമർദ്ദം ചുഴലിക്കാറ്റായാൽ യാസ് എന്ന പേരാവും നൽകുക. കേരളത്തിൽ കാലവർഷം മെയ് 31ന് എത്തുമെന്നാണ് പ്രവചനം. നാല് ദിവസം മുന്നോട്ടോ പിന്നോട്ടേക്കോ ഇതാകാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Read More

പാലക്കാട് മാനസിക വെല്ലുവിളി നേരിടുന്ന ഗൃഹനാഥന്റെ മരണം കൊലപാതകം; ഭാര്യ അറസ്റ്റിൽ

  പാലക്കാട് മലമൽക്കാവിൽ മാനസിക വെല്ലുവിളി നേരിടുന്ന 58കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പുളിക്കൽ സിദ്ധിഖാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയാണ് സിദ്ധിഖ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് സിദ്ധിഖ് മരിച്ച വിവരം നാട്ടുകാർ അറിയുന്നത്. ഇതിനിടെ ഖബറടക്കം നടത്താനുള്ള ശ്രമം വീട്ടുകാർ നടത്തി. എന്നാൽ സംശയം തോന്നിയ നാട്ടുകാർ ഇത് തടയുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പോസ്റ്റുമോർട്ടത്തിൽ കഴുത്തുമുറുകി ശ്വാസം മുട്ടിയാണ് സിദ്ധിഖ് മരിച്ചതെന്ന് വ്യക്തമായി. തുടർന്ന് ഫാത്തിമയെ…

Read More

ശൈലജ ടീച്ചറെ മാറ്റിനിർത്തിയതിൽ പുനഃപരിശോധനയുണ്ടാകില്ല; പാർട്ടിയുടെ സംഘടനാപരമായ തീരുമാനമെന്ന് വിജയരാഘവൻ

  കെ കെ ശൈലജയെ രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത് പാർട്ടിയുടെ സംഘടനാപരവും രാഷ്ട്രീയവുമായ തീരുമാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. മന്ത്രിമാർ ആരാകണമെന്നത് പാർട്ടിയെടുത്ത തീരുമാനമാണ്. ഇക്കാര്യത്തിൽ പുന:പരിശോധനയുണ്ടാകില്ല സർക്കാരിനെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുകയെന്നത് പാർട്ടിയുടെ ഉത്തരവാദിത്വമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയവും സംഘടനയും പ്രധാനമാണ്. അതിന് പ്രാധാന്യം നൽകിയുള്ള തീരുമാനമാണ് മുന്നിലുള്ളത്. ശൈലജ ടീച്ചറെ മാറ്റി നിർത്തുന്നതിനെതിരായ സോഷ്യൽ മീഡിയ ക്യാമ്പയിനുകൾ ശ്രദ്ധിച്ചിട്ടില്ലെന്നും വിജയരാഘവൻ പറഞ്ഞു.

Read More

കോട്ടത്തറയിൽ സ്റ്റാഫ് നഴ്‌സ് ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു മരിച്ചു

  കോട്ടത്തറയിൽ നഴ്‌സ് ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു മരിച്ചു. ട്രൈബർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ പ്രസവ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്‌സ് രമ്യ ഷിബു(35)വാണ് മരിച്ചത്. അഗളി ദോണിഗുണ്ട് സ്വദേശിനിയാണ് രാത്രിയിൽ ഭക്ഷണം കഴിച്ച് ഡ്യൂട്ടിയിൽ പ്രവേശിച്ച രമ്യക്ക് ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് വാർഡിലെ കസേരയിൽ ഇരിക്കുകയും പെട്ടെന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണം. കൊവിഡ് ടെസ്റ്റിൽ നെഗറ്റീവാണ്.

Read More

വിൽപത്രം അച്ഛൻ സ്വന്തം ഇഷ്ടപ്രകാരം എഴുതിയത്: ഗണേഷിന് ഇളയ സഹോദരിയുടെ പിന്തുണ

  സ്വത്ത് ഭാഗം വെക്കൽ വിവാദത്തിൽ കെബി ഗണേഷ്‌കുമാറിന് പിന്തുണയുമായി ഇളയ സഹോദരി. വിൽപത്രം ബാലകൃഷ്ണ പിള്ള സ്വന്തം ഇഷ്ടപ്രകാരം എഴുതിയതാണെന്ന് ഗണേഷിന്റെ സഹോദരി ബിന്ദു പറഞ്ഞു. മരണശേഷം അച്ഛനെ വിവാദത്തിലേക്ക് വലിച്ചിഴച്ചതിൽ വിഷമമുണ്ട് സ്വന്തം മനസ്സോടെയാണ് അച്ഛൻ വിൽപത്രം എഴുതിയത്. ഗണേഷ് ഇതിൽ ഇടപെട്ടിട്ടില്ല. മരിക്കുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് അച്ഛന് ഓർമക്കുറവുണ്ടായത്. അതിന് മാസങ്ങൾക്ക് മുമ്പ് തന്നെ അച്ഛൻ വിൽപത്രം തയ്യാറാക്കിയിരുന്നു. മൂത്ത സഹോദരി ഉഷയുടെ ആരോപണത്തിൽ കഴമ്പില്ലെന്നും ബിന്ദു പറഞ്ഞു. നേരത്തെ വിൽപത്രവുമായി ബന്ധപ്പെട്ട്…

Read More

ഏറെ ഉയരങ്ങളിലേക്ക് എത്തട്ടെ: സഹപാഠിയായ നിയുക്ത മന്ത്രി മുഹമ്മദ് റിയാസിന് ഭാവുകങ്ങൾ നേർന്ന് മുനവ്വറലി തങ്ങൾ

  നിയുക്ത മന്ത്രി പി എ മുഹമ്മദ് റിയാസിന് ഭാവുകങ്ങൾ നേർന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. കോഴിക്കോട് ഫാറൂഖ് കോളേജിൽ ഇരുവരും സഹപാഠികളായിരുന്നു. റിയാസിന്റെ സ്ഥാനലബ്ധിയിൽ ഏറെ സന്തോഷമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയായ മുനവ്വറലി തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു സുഹൃത്തും സഹപാഠിയുമായ പ്രിയ സുഹൃത്ത് പിഎ മുഹമ്മദ് റിയാസിന്റെ സ്ഥാനലബ്ധിയിൽ ഏറെ സന്തോഷം.ഇടതു പക്ഷ രാഷ്ട്രീയത്തെ സ്വാംശീകരിച്ചു,മാന്യവും പക്വതയുമുള്ള പൊതുപ്രവർത്തനം വിദ്യാർത്ഥി കാലം തൊട്ടേ അനുധാവനം ചെയ്യുന്ന മികച്ച പൊതുപ്രവർത്തകനാണ് അദ്ദേഹം.നല്ല സംഘാടകനും…

Read More