ആന്റണി രാജു ഗതാഗത വകുപ്പ് മന്ത്രിയാകും; ശശീന്ദ്രന് വനം വകുപ്പ്

 

ജനാധിപത്യ കേരളാ കോൺഗ്രസിൽ നിന്നുള്ള മന്ത്രിയായ ആന്റണി രാജുവിന് ഗതാഗത വകുപ്പ്. ഇന്ന് എ കെ ജി സെന്ററിൽ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചത്. നേരത്തെ എൻസിപിയുടെ എ കെ ശശീന്ദ്രൻ കൈകാര്യം ചെയ്തിരുന്ന വകുപ്പാണിത്

ആദ്യമായി മന്ത്രിയാകുന്ന ആന്റണി രാജുവിന് പ്രധാനപ്പെട്ട വകുപ്പ് തന്നെയാണ് മുന്നണി നൽകിയിരിക്കുന്നത്. എ കെ ശശീന്ദ്രന് വനംവകുപ്പാണ് നൽകിയത്. സിപിഐയിൽ നിന്ന് വനം വകുപ്പ് ഏറ്റെടുത്ത സിപിഎം ഇത് എൻസിപിക്ക് നൽകുകയായിരുന്നു

കേരളാ കോൺഗ്രസിന്റെ റോഷി അഗസ്റ്റിന് ജലവിഭവ വകുപ്പാണ് നൽകിയിരിക്കുന്നത്. ഐഎൻഎല്ലിന്റെ അഹമ്മദ് ദേവർകോവിലിന് തുറമുഖ വകുപ്പും നൽകി.