Headlines

കോവിഡ്​ രണ്ടാം തരംഗത്തില്‍ നിന്ന്​ പുറത്തു കടക്കുന്നതിൽ കേരളം ഏറ്റവും പിന്നിലെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: ​​ എസ്‌.ബി.‌ഐ റിസര്‍ച്ച്‌ പ്രസിദ്ധീകരിച്ച ‘കോവിഡ് -19: റേസ് ടു ഫിനിഷിംഗ് ലൈന്‍’ എന്ന റിപ്പോര്‍ട്ടിലാണ് കോവിഡ്​ രണ്ടാം തരംഗത്തില്‍ നിന്ന്​ പുറത്തു കടക്കുന്ന കാര്യത്തില്‍ ​ കേരളം ഏറ്റവും മന്ദഗതിയിലെന്ന് വെളിപ്പെടുത്തിയത്​. കോവിഡ്​ കേസുകളുടെ എണ്ണത്തില്‍ രാജ്യത്ത്​ 11 ശതമാനത്തിന്‍റെ കുറവ്​ രേഖപ്പെടുത്തിയപ്പോള്‍ കേരളത്തില്‍ അത്​ ഏഴ്​ ശതമാനം വര്‍ധിക്കുകയാണുണ്ടായത്​. മഹാരാഷ്​ട്രയില്‍ നാല്​ ശതമാനമാണ്​ കുറവ്​ രേഖപ്പെടുത്തിയത്​. മഹാരാഷ്​ട്രയും രണ്ടാം തരംഗത്തെ മറി കടക്കുന്നത്​ മന്ദഗതിയിലാണ്​. രാജ്യത്തെ പുതിയ കേസുകളില്‍ 48 ശതമാനവും കേരളത്തിലും…

Read More

കെ എം മാണി യുഡിഎഫിന്റെ അഭിമാനം; കയ്യാങ്കളി നടത്തിയവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കും: കെ മുരളീധരൻ

  നിയമസഭാ കയ്യാങ്കളി കേസിൽ സർക്കാർ സ്വീകരിച്ചത് നാണം കെട്ട സമീപനമാണെന്ന് കോൺഗ്രസ് എംപി കെ മുരളീധരൻ. കെ എം മാണിയെ ദേഹോപദ്രവം ഏൽപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. കയ്യാങ്കളി നടത്തിയവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ യുഡിഎഫ് ഒറ്റക്കെട്ടായി നിൽക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. കെ എം മാണി യുഡിഎഫിന്റെ അഭിമാനമാണ്. മാണി സാർ കള്ളനാണെന്ന് പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തിന്റെ അനുയായികൾക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കാൻ താത്പര്യമുണ്ട്. അവകാശങ്ങളല്ല, അവകാശധ്വംസനമാണ് നടന്നത്. മൗലികാവകാശം ലംഘിച്ചവർക്കെതിരെ കേസെടുക്കണം. യുഡിഎഫ് ശക്തമായ നിലപാട്…

Read More

ചാരപ്രവർത്തനം നടന്നുവെന്നത് സത്യമാണ്; മാലി വനിതകളെ അറസ്റ്റ് ചെയ്തത് ആർബി ശ്രീകുമാർ പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്

  ഐഎസ്ആർഒ ചാരക്കേസിൽ മറിയം റഷീദയുടെ അറസ്റ്റ് ആർ ബി ശ്രീകുമാർ പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്. നമ്പി നാരായണനെയും രമൺ ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യാൻ ഐ ബി നിരന്തരം ശ്രമം നടത്തിയതായും സിബി മാത്യൂസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു ഐബി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് തുടങ്ങിവെച്ചത്. ഐഎസ്ആർഒ ചാരക്കേസ് യാഥാർഥ്യമാണെന്നും മാലി വനിതകൾ നടത്തിയ പ്രവർത്തനങ്ങൾക്ക് ശാസ്ത്രജ്ഞർ കൂട്ടുനിന്നെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. ആർ ബി ശ്രീകുമാർ പറഞ്ഞിട്ടാണ് അന്നത്തെ പേട്ട സിഐ ആയിരുന്ന എസ്…

Read More

കൊച്ചി നാവികസേനാ ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരൻ വെടിയേറ്റ് മരിച്ച നിലയിൽ

  കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരൻ വെടിയേറ്റ് മരിച്ച നിലയിൽ വാത്തുരുത്തി ഭാഗത്ത് സുരക്ഷാ ജോലിയിലുണ്ടായിരുന്ന യുപി സ്വദേശി തുഷാർ അത്രി(19)യാണ് കൊല്ലപ്പെട്ടത്. ആത്മഹത്യയെന്നാണ് നിഗമനം ഇന്ന് പുലർച്ചെയാണ് തുഷാർ അത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 12 മണി മുതൽ 2 മണി വരെയുള്ള ഡ്യൂട്ടിയായിരുന്നു അത്രിക്ക്. ഇതിനിടയിൽ ഓരോ മണിക്കൂർ ഇടവേളയിൽ സുരക്ഷാ പോസ്റ്റുകളിലെത്തി ബാറ്ററികൾ മാറ്റി നൽകുമായിരുന്നു. ഇങ്ങനെ ബാറ്ററി മാറ്റി നൽകാനെത്തിയ ഉദ്യോഗസ്ഥനാണ് അത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുപി അലിഗഢ്…

Read More

മാണി അഴിമതിക്കാരനാണെന്ന സുപ്രീം കോടതിയിലെ സർക്കാർ നിലപാട്; പ്രതികരിക്കാനില്ലെന്ന് വിജയരാഘവൻ

  കെ എം മാണി അഴിമതിക്കാരനാണെന്ന സുപ്രീം കോടതിയിലെ സർക്കാർ നിലപാടിൽ പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ അഭിപ്രായം പറയാനാകില്ലെന്ന് വിജയരാഘവൻ പറഞ്ഞു വിഷയം ഇന്ന് ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യുമെന്നും വിജയരാഘവൻ വ്യക്തമാക്കി. അതേസമയം സുപ്രീം കോടതിയിൽ ഹാജരായ അഭിഭാഷകനോട് അടിയന്തരമായി വിശദീകരണം തേടണമെന്ന് കേരളാ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

നവജാത ശിശുവിനെ കരിയില കൂട്ടത്തിലിട്ട് കൊന്ന കേസ്: രേഷ്മയുടെ റിമാൻഡ് കാലാവധി ഇന്ന് പൂർത്തിയാകും

കൊല്ലം കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച് കൊലപ്പെടുത്തിയ കേസിൽ മാതാവ് രേഷ്മയുടെ റിമാൻഡ് കാലാവധി ഇന്ന് പൂർത്തിയാകും. കൊവിഡ് ബാധിച്ച രേഷ്മ നിലവിൽ ജയിലിൽ നിരീക്ഷണത്തിലാണ്. അന്വേഷണ സംഘത്തിന് ഒരു ദിവസം മാത്രമാണ് രേഷ്മയെ ചോദ്യം ചെയ്യാനായി ലഭിച്ചത്. രേഷ്മക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജയിലിലേക്ക് മാറ്റുകയായിരുന്നു. നിരീക്ഷണ കാലയളവ് കഴിഞ്ഞതിന് ശേഷം രേഷ്മയെ കസ്റ്റഡിയിൽ വാങ്ങും. റിമാൻഡിലായി പതിനാല് ദിവസത്തിനുള്ളിൽ കസ്റ്റഡിയിൽ വാങ്ങണമെന്നാണ് നിയമം. എന്നാൽ കൊവിഡ് ബാധിതയായതിനാൽ ഇതിന് സാധിക്കില്ല. ഹൈക്കോടതിയെ…

Read More

ആത്മാഭിമാനമുണ്ടെങ്കിൽ ജോസ് കെ മാണി ഇടതുമുന്നണി വിടണമെന്ന് പി സി ജോർജ്

ആത്മാഭിമാനമുണ്ടെങ്കിൽ കേരളാ കോൺഗ്രസ് മാണി വിഭാഗം എൽഡിഎഫിനുള്ള പിന്തുണ പിൻവലിക്കണമെന്ന് പി സി ജോർജ്. നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വാദം നടക്കവെ കെഎം മാണി അഴിമതിക്കാരനായിരുന്നുവെന്ന് സർക്കാർ അഭിഭാഷകൻ സുപ്രീം കോടതിയിൽ പറഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പി സി ജോർജിന്റെ പ്രതികരണംം കെ എം മാണി അഴിമതിക്കാരനാണെന്നാണ് ഇടതുമുന്നണിയുടെ നിലപാട്. പിതാവിനെ പറ്റി വൃത്തികേട് പറയുന്ന പാർട്ടിയിൽ പോയി ജോസ് കെ മാണി ചേർന്നത് അപമാനകരമാണ്. ഇനി സിപിഎമ്മിനൊപ്പം നിൽക്കില്ലെന്ന്…

Read More

പരിശോധനകളെ കുറിച്ച് ഒരു പരാതിയും നൽകാതെ കിറ്റെക്‌സ് ആരോപണങ്ങൾ ഉയർത്തിയത് ഗൗരവകരം: മന്ത്രി പി രാജീവ്

കിറ്റെക്‌സിലെ പരിശോധനകളുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. സംസ്ഥാന സർക്കാരോ ഏതെങ്കിലും വകുപ്പോ മുൻകൈയെടുത്ത് ഒരു പരിശോധനയും കിറ്റെക്‌സിൽ നടത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു   പരിശോധന നടത്തിയത് കോൺഗ്രസ് നേതാക്കളുടെ പരാതിയിലാണ്. ബെന്നി ബെഹന്നാന്റെ പരാതിയിലാണ് ആദ്യം പരിശോധന നടത്തിയത്. പിന്നീട് പി ടി തോമസ് എംഎൽഎ വിഷയം നിയമസഭയിൽ ഉന്നയിച്ചു. വനിതാ ജീവനക്കാരിയുടെ ശബ്ദസന്ദേശത്തെ തുടർന്നും പരിശോധന ഉണ്ടായി പരിശോധനകളെ സംബന്ധിച്ച് ഔദ്യോഗിക പരാതി നൽകാതെ കിറ്റെക്‌സ് മേധാവി സാബു…

Read More

കൂട്ടുകാരുമായി വഴക്കിട്ടു; വിഴിഞ്ഞത്ത് 12കാരൻ തൂങ്ങിമരിച്ച നിലയിൽ

വിഴിഞ്ഞത്ത് 12കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുടുപാറവിളയിലാണ് സംഭവം. മനോജ്-നിജി ദമ്പതികളുടെ മൂത്തമകൻ ആദിത്യനാണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാർഥിയാണ് കുട്ടി ആദിത്യനും സുഹൃത്തുക്കളും വീടിന് സമീപത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ കൂട്ടുകാരുമായി വഴക്കിട്ട് ആദിത്യൻ വീടിനുള്ളിലേക്ക് കയറുകയും റൂമിൽ കയറി വാതിലടക്കുകയുമായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാത്തതിനാൽ കൂട്ടുകാർ വീട്ടിലെത്തി വിളിക്കുകയായിരുന്നു തുടർന്ന് വീട്ടുകാരെ വിളിച്ച് കാര്യം പറഞ്ഞു. ഇവരെത്തി വാതിൽ തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരണത്തിൽ മറ്റ് ദുരൂഹതകളൊന്നുമില്ലെന്ന് പോലീസ് പറയുന്നു….

Read More

കേരളത്തിലെ കോവിഡ് മരണങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തതിന്റെ ഇരട്ടിയെന്ന് വെളിപ്പെടുത്തൽ

തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ, സംസ്ഥാനത്തെ കോവിഡ് കേസുകളുടെ പട്ടിക സർക്കാർ പുറത്തുവിട്ടിരുന്നു. പട്ടിക പുറത്തുവന്നതോടെ, ഇതിലെ കള്ളക്കളികളും പുറത്തുവന്നിരിക്കുകയാണെന്നാണ് ഉയരുന്ന ആരോപണം. ഏറ്റവും കുറഞ്ഞ മരണ നിരക്കിന്റെ പേരിലുള്ള അവകാശവാദമായിരുന്നു ഇത്രയും നാൾ കേരളം ഉയർത്തിപ്പിടിച്ചിരുന്നത്. സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്നലെ വരെ കേരളത്തിൽ കോവിഡ് ബാധിച്ച് മരണപ്പെവർ 13,716 പേരാണ്. എന്നാൽ, ഇത്രയും തന്നെ പേരുടെ ലിസ്റ്റ് മറച്ചുവെച്ചിരിക്കുകയാണെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. സർക്കാർ, മരണക്കണക്കിൽ വെള്ളം ചേർത്തിട്ടുണ്ടെന്ന ആരോപണം ഉന്നയിച്ചത് പ്രതിപക്ഷമാണ്….

Read More