Headlines

എസ്എസ്എല്‍സി ഫലപ്രഖ്യാപനം 15ന്

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം 15ന് പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മൂല്യനിര്‍ണയം അവസാനഘട്ടത്തിലാണ്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കൊവിഡ് കാരണം സ്‌കൂള്‍ മേളകളൊന്നും നടക്കാത്തതിനാലാമാണ് ഇത്തവണ ഗ്രേസ് മാര്‍ക്ക് കൊടുക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയത്. സാധാരണഗതിയില്‍ പാഠ്യേതരപ്രവര്‍ത്തനങ്ങളുടെ മികവിനെ അടിസ്ഥാനമാക്കി നല്‍കുന്ന ഗ്രേസ് മാര്‍ക്ക് കൊണ്ടുള്ള ഗുണം വിവിധ മേഖലകളിലായി രണ്ട് ലക്ഷത്തോളം കുട്ടികള്‍ക്ക് ലഭിക്കുമായിരുന്നു.ഈ മാസം ഏഴിന് ആരംഭിച്ച പത്താം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയം…

Read More

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; കസ്റ്റംസിന് തിരിച്ചടി: അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കോടതി തള്ളി

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന് തിരിച്ചടി. അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയെ ഏഴു ദിവസം കൂടി കസ്റ്റഡിയില്‍ വേണമന്ന ആവശ്യം കോടതി തള്ളി. കസ്റ്റഡി അപേക്ഷ കോടതി തള്ളിയതോടെ അര്‍ജുനെ ജയിലില്‍ അയച്ചു. കേസില്‍ വിശദ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഇതിനായി അര്‍ജുന്‍ ആയങ്കിയെ ഏഴു ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു കസ്റ്റംസിന്റെ ആവശ്യം. ‘ടിപി ചന്ദ്രശേഖരനെ വധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, ഷാഫി എന്നിവരുടെ സംരക്ഷണം അര്‍ജുന് ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടിയെ മറയാക്കിയാണ് കള്ളക്കടത്തു നടത്തിയത്….

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.31 ലക്ഷം സാമ്പിളുകൾ; ടിപിആർ 10.9

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,751 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1011, കൊല്ലം 831, പത്തനംതിട്ട 455, ആലപ്പുഴ 682, കോട്ടയം 275, ഇടുക്കി 257, എറണാകുളം 868, തൃശൂർ 1452, പാലക്കാട് 1066, മലപ്പുറം 1334, കോഴിക്കോട് 1002, വയനാട് 231, കണ്ണൂർ 616, കാസർഗോഡ് 671 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,04,105 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,77,557 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി കഴിഞ്ഞ…

Read More

ടിപിആർ 15ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ; നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പുനക്രമീകരണം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ടിപിആർ 15ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തും ടിപിആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ച് മുതൽ 10 വരെയുള്ള പ്രദേശങ്ങൾ ബിയിലും 10 മുതൽ 15 വരെയുള്ളവ സി വിഭാഗത്തിലും ഉൾപ്പെടുത്തി. 15ന് മുകളിലുള്ള പ്രദേശങ്ങൾ ഡി കാറ്റഗറിയിലായിരിക്കും. ജൂലൈ ഏഴ് മുതൽ…

Read More

സംസ്ഥാനത്ത് ഇന്ന് 14,373 പേർക്ക് കൊവിഡ്, 142 മരണം; 10,751 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 14,373 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2110, കൊല്ലം 1508, എറണാകുളം 1468, കോഴിക്കോട് 1425, തൃശൂർ 1363, പാലക്കാട് 1221, തിരുവനന്തപുരം 1115, കണ്ണൂർ 947, ആലപ്പുഴ 793, കോട്ടയം 662, കാസർഗോഡ് 613, പത്തനംതിട്ട 511, വയനാട് 362, ഇടുക്കി 275 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,820 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.9 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More

സംസ്ഥാനത്ത് ഇന്ന് 14,373 പേർക്ക് കൊവിഡ്, 142 മരണം; 10,751 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 14,373 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2110, കൊല്ലം 1508, എറണാകുളം 1468, കോഴിക്കോട് 1425, തൃശൂർ 1363, പാലക്കാട് 1221, തിരുവനന്തപുരം 1115, കണ്ണൂർ 947, ആലപ്പുഴ 793, കോട്ടയം 662, കാസർഗോഡ് 613, പത്തനംതിട്ട 511, വയനാട് 362, ഇടുക്കി 275 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,820 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.9 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

സുരേന്ദ്രന്‍ രാജിവെക്കണമെന്ന് നേതാക്കള്‍; അച്ചടക്കം പാലിക്കണമെന്ന് സുരേന്ദ്രന്‍

  തെരഞ്ഞെടുപ്പിലെ പരാജയവും ഇതിന് ശേഷമുണ്ടായ സീറ്റ് കച്ചവടക്കമുള്ള ആരോപണങ്ങളും കണക്കിലെടുത്ത് കെ സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് പി കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ പക്ഷം നേതാക്കള്‍. കാസര്‍കോട് നടക്കുന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് സുരേന്ദ്രനെതിരെ വിമര്‍ശനമുയര്‍ന്നത്. പാലക്കാട് നിന്നും എറണാകുളത്ത് നിന്നുമുള്ള നേതാക്കളാണ് സുരേന്ദ്രന്റെ രാജി ആവശ്യമുന്നയിച്ചത്. പ്രവര്‍ത്തകരില്‍ പലര്‍ക്കും നേതൃത്വത്തില്‍ വിശ്വാസമില്ല. അതിനാലാണ് സുരേന്ദ്രനെതിരായ ആരോപണങ്ങള്‍ക്ക് എതിരായ സമരങ്ങള്‍ക്ക് പോലും പിന്തുണയില്ലാത്തതെന്നും യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. എന്നാല്‍ പാര്‍ട്ടിയില്‍ അച്ചടക്കം വേണമെന്ന മുന്നറിയിപ്പാണ്…

Read More

കൊച്ചിയിൽ ഓട്ടോ ഡ്രൈവറെ പോലീസുകാരനും സുഹൃത്തുക്കളും ചേർന്ന് അടിച്ചു കൊന്നു

കൊച്ചി കുന്നുംപുറത്ത് ഓട്ടോ റിക്ഷ ഡ്രൈവറെ പോലീസുകാരനും സുഹൃത്തുക്കളുമടക്കം അടിച്ചു കൊന്നു. കേസിൽ പോലീസുകാരൻ അടക്കം രണ്ട് പേർ അറസ്റ്റിലായി. ഓട്ടോ ഡ്രൈവർ കൃഷ്ണകുമാറിനെ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് കൊലപ്പെടുത്തിയത്. കൊച്ചി എ ആർ ക്യാമ്പിലെ പോലീസുകാരൻ ബിജോയ് സുഹൃത്ത് ഫൈസൽ എന്നിവരാണ് അറസ്റ്റിലായത്. കുന്നുംപുറും പീലിയോടിന് സമീപത്ത് പുഴക്കരയിൽ ഇരുന്ന് മദ്യപിക്കുന്നതിനിടെ കൃഷ്ണകുമാറിനെ വിളിച്ചു വരുത്തുകയും കമ്പി വടി ഉപയോഗിച്ച് അടിച്ചു കൊല്ലുകയുമായിരുന്നു സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പുഴക്കരയിൽ ബഹളം കേട്ടതിനെ തുടർന്ന്…

Read More

കോളജ് വിദ്യാർഥികൾക്ക് അടക്കം വാക്‌സിനേഷന് മുൻഗണന; സർക്കാർ ഉത്തരവ് പുറത്തിറക്കി

സംസ്ഥാനത്ത് കോളജ് വിദ്യാർഥികൾക്ക് കൊവിഡ് വാക്‌സിനേഷന് മുൻഗണന. 18 മുതൽ 23 വയസ്സ് വരെ പ്രായമുള്ള വിദ്യാർഥികൾക്ക് വാക്‌സിന് മുൻഗണന നൽകാൻ നിർദേശിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. വിദേശത്ത് പഠിക്കാൻ പോകുന്ന കോളജ് വിദ്യാർഥികൾക്ക് അടക്കം മുൻഗണന ലഭിക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അതിഥി തൊഴിലാളികൾക്കും സ്വകാര്യ ബസ് ജീവനക്കാർക്കും മാനസിക വൈകല്യമുള്ളവർക്കും സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും ജീവനക്കാർക്കും മുൻഗണന നൽകുമെന്ന് സർക്കാർ ഉത്തരവ് വ്യക്തമാക്കുന്നു നേരത്തെ 56 വിഭാഗങ്ങൾക്ക് കൊവിഡ് വാക്‌സിനേഷന് മുൻഗണന നൽകിയിരുന്നു. ഇതിന് പുറമെയാണ് മുൻഗണനാ…

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല: ആറ് ജില്ലകളില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് ടിപിആർ കൂടുതലുള്ള ആറ് ജില്ലകളിൽ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം. പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കാനും വീടുകളിൽ ക്വാറന്റീൻ സൗകര്യമില്ലാത്തവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റാനും തീരുമാനിച്ചു.ക്വാറന്റീൻ സൗകര്യമില്ലാത്തവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റാനും തീരുമാനിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് നിയന്ത്രണം. വടക്കൻ കേരളത്തിലെ ഉദ്യോഗസ്ഥരുമായി ആരോഗ്യമന്ത്രി വീണ ജോർജ് നടത്തിയ അവലോകന യോഗത്തിലാണ് നിർദ്ദേശം. കേന്ദ്രസംഘത്തിന്റെ സന്ദർശനത്തിന് പിന്നാലെയാണ് തീരുമാനം. കേരളത്തിൽ സ്ഥിതി സങ്കീർണമായി തുടരുകയാണെന്ന് യോഗം വിലയിരുത്തി….

Read More