ഇമ്രാനെ പരിശോധിക്കാൻ മെഡിക്കൽ ബോർഡ്; ക്രൗഡ് ഫണ്ടിംഗ് തുടരാനും കോടതി നിർദേശം
സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ വെൻറിലേറ്ററിൽ കഴിയുന്ന ആറ് മാസം പ്രായമുള്ള ഇമ്രാനെ പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചു. ആറംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കുഞ്ഞിൻറെ ചികിത്സക്കായി ക്രൗഡ് ഫണ്ടിംഗ് തുടരാൻ കോടതി നിർദേശിച്ചു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ആരിഫിന്‍റെ മകനാണ് ഇമ്രാന്‍. ലോകത്തിലെ ഏറ്റവും വിലകൂടിയ ജീവൻരക്ഷാ മരുന്നാണ് ഇമ്രാന്‍റെ രോഗത്തിന് ആവശ്യമായി വരുന്നത്. ആറു മാസം മാത്രം പ്രായമുള്ള ഇമ്രാന്‍റെ മരുന്നിന് 18 കോടി…
