Headlines

സംസ്ഥാനത്ത് മദ്യ ക്ഷാമം രൂക്ഷം: ഇഷ്ടപ്പെട്ട ബ്രാന്‍ഡുകള്‍ കിട്ടാനില്ല

  തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യക്ഷാമം രൂക്ഷമായി തുടരുന്നു. പലര്‍ക്കും ഇഷ്ടപ്പെട്ട ബ്രാന്‍ഡുകള്‍ കിട്ടാനില്ലെന്ന പരാതിയാണ് പലര്‍ക്കും. ഇടത്തരം വിലയ്ക്കുള്ള റമ്മുകളും വില്‍പ്പനശാലകളില്‍ കടുത്ത ക്ഷാമം നേരിടുകയാണ്. ഇഷ്ട ബ്രാന്‍ഡുകള്‍ തേടിയെത്തുന്നവര്‍ക്ക് കേട്ടുപരിചിതമല്ലാത്ത ബ്രാന്‍ഡുകള്‍ വാങ്ങി തൃപ്തിപ്പെടേണ്ട സ്ഥിതിയാണിപ്പോള്‍. എം എച്ച്, ഫ്രഞ്ച് ബ്രാണ്ടി, ബ്‌ളാക്ക് ആന്‍ഡ് ഗോള്‍ഡ്, സീസര്‍, എം സി പ്രീമിയം, നെപ്പോളിയന്‍, ഓള്‍ഡ് പേള്‍, ഒ സി തുടങ്ങിയവയൊന്നും പല ഷോപ്പുകളിലും കിട്ടാനില്ല. ലോക്ഡൗണ്‍ മൂലം ബാറുകളും ചില്ലറ വില്‍പ്പനശാലകളും അടച്ചതോടെ ബിവറേജസ്…

Read More

ബസിനകത്ത് നടന്നത് ക്രൂര പീഡനം,ഉപദ്രവിച്ചവരെ കണ്ടാൽ തിരിച്ചറിയാമെന്നും പെൺകുട്ടി

  കോഴിക്കോട്: ചേവായൂരിൽ മാനസിക വൈകല്യമുള്ള യുവതിയെ മൂന്ന് പേർ ചേർന്ന് ബസ്സിനകത്ത് വച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് വ്യക്തമാകുന്നത്.തന്നെ പീഡിപ്പിച്ചവരെ കണ്ടാൽ തിരിച്ചറിയാമെന്നും പെൺകുട്ടി പറയുന്നു. ക്രൂരമായ പീഡനത്തിനാണ് താൻ ഇരയായതെന്നാണ് പെൺകുട്ടി പറഞ്ഞത്. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയാണ് മൂന്ന് പേരുടെ ക്രൂരപീഡനത്തിന് ഇരയായത്. കേസിൽ പ്രതികളായ ഗോപീഷിനെയും മുഹമ്മദ് ഷമീറിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഇന്ദീഷ് ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മാനസിക വെല്ലുവിളി നേരിടുന്ന യുവതി വീട് വിട്ടിറങ്ങിയത്. അമ്മയുമായി വഴക്കിട്ടാണ്…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1,50,630 സാമ്പിളുകൾ; ടിപിആർ 10.36

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,630 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,39,18,742 സാമ്പിളുകളാണ് പരിശോധിച്ചത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂര്‍ 962,…

Read More

സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂര്‍ 962, ആലപ്പുഴ 863, കാസര്‍ഗോഡ് 786, കോട്ടയം 779, വയനാട് 453, പത്തനംതിട്ട 449, ഇടുക്കി 291 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.* കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,630 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

കിറ്റെക്‌സിന് നല്‍കിയ നോട്ടീസ് പിന്‍വലിച്ച് കേരള സംസ്ഥാന തൊഴില്‍ വകുപ്പ്

തിരുവനന്തപുരം: കിറ്റെക്‌സിന് കേരള സംസ്ഥാന തൊഴില്‍ വകുപ്പ് നല്‍കിയ നോട്ടീസ് പിന്‍വലിച്ചു. 2019 ലെ വേജ് ബോര്‍ഡ് നടപ്പാക്കണമെന്നായിരുന്നു തൊഴില്‍ വകുപ്പിന്റെ നോട്ടീസ്. ഇതിനെതിരെ കിറ്റക്‌സ് നല്‍കിയ വക്കീല്‍ നോട്ടീസിനെ തുടര്‍ന്നാണ് തൊഴില്‍ വകുപ്പിന്റെ പിന്‍മാറ്റം. അതേസമയം, കിറ്റെക്‌സിന് വ്യവസായം തുടങ്ങാന്‍ തെലങ്കാന സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചു. തെലങ്കാന വ്യവസായ വകുപ്പ് മന്ത്രി കെ. ടി രാമറാവുവാണ് ഇ-മെയിലിലൂടെ ഔദ്യോഗിക ക്ഷണക്കത്ത് നല്‍കിയത്. ടെക്സ്‌റ്റൈല്‍സ് ആന്റ് അപ്പാരല്‍ പോളിസി പ്രകാരം ആനുകൂല്യങ്ങളും കത്തില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്….

Read More

ഉത്തരവ് പാലിക്കുന്നതിൽ സർക്കാരിന് വീഴ്ച; മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടത്തിനെതിരെ ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം ആശങ്കയുണ്ടാക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ആൾക്കൂട്ടം ഒഴിവാക്കണമെന്ന കോടതി ഉത്തരവ് പാലിക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും കോടതി ചൂണ്ടിക്കാണിച്ചു. കോവിഡ് കാലത്തുള്ള ഇത്രയും വലിയ ആൾക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് നിരീക്ഷിച്ച കോടതി ആൾക്കൂട്ടം ഒഴിവാക്കണമെന്നും വ്യക്തമാക്കി.  

Read More

മലപ്പുറത്ത് കഞ്ചാവ് വേട്ട : എട്ടര കിലോ കഞ്ചാവ് പിടികൂടി

മലപ്പുറം: മലപ്പുറം തിരൂരിൽ വൻ കഞ്ചാവ് വേട്ട. ആളൊഴിഞ്ഞപറമ്പിൽ വില്പനയ്ക്കായി ഒളിപ്പിച്ചു സൂക്ഷിച്ച എട്ടരക്കിലോ കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്. പ്രതിയെ കണ്ടെത്താനായില്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വിപണയിൽ ഏകദേശം ഇതിന് രണ്ട് ലക്ഷത്തോളം രൂപ വിലവരുമെന്ന് എക്‌സൈസ് വ്യക്തമാക്കി.  

Read More

ഫസല്‍ വധക്കേസില്‍ സിബിഐയോട് തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

  കണ്ണൂരില്‍ തലശേരിയില്‍ ഏറെ കോളിളക്കം സൃഷ്‌ടിച്ച ഫസല്‍ വധക്കേസില്‍ സിബിഐയോട് തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മല്ല ആര്‍.എസ്.എസാണെന്ന് കൂത്തുപറമ്പില്‍ മോഹനന്‍ വധക്കേസില്‍ പിടിയിലായ മുൻ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സുബീഷ് കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ ഇത് പോലീസ് തടവിൽ വെച്ച് ഭീഷണിപ്പെടുത്തി പറയിച്ചതാണെന്ന് കുപ്പി സുബീഷ് തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഫസലിന്റെ സഹോദരൻ സിപിഎം പ്രവർത്തകനായ സത്താറിന്റെ ഹർജിയിലാണ് പുതിയ ഉത്തരവ്. എന്നാൽ ഫസലിന്റെ ഭാര്യയും മാതാവും സഹോദരിയും മുൻ നിലപാടിൽ തന്നെ ഉറച്ചു…

Read More

ആ’പത്ത്’ കുറയുന്നില്ല: കേരളം മൂന്നാം തരംഗത്തിലേയ്ക്കോ

  തിരുവനന്തപുരം: കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു തന്നെ നില്‍ക്കുന്നത് ശുഭസൂചനയല്ലെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍. രാജ്യത്ത് ടിപിആര്‍ 3.1 ശതമാനം മാത്രമാണെങ്കില്‍ കേരളത്തില്‍ ഇത് 10 ശതമാനത്തിന് മുകളിലാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയര്‍ന്ന് നില്‍ക്കുന്നത് മൂന്നാം തരംഗത്തിനുള്ള സൂചനയാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ആകെ നാലര ലക്ഷം ആളുകളാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ ഒരു ലക്ഷവും കേരളത്തിലാണെന്നതാണ് വസ്തുത. മറ്റ് സംസ്ഥാനങ്ങളുമായി ഒരാഴ്ചത്തെ ശരാശരി രോഗികളുടെ എണ്ണം താരതമ്യം ചെയ്താലും കേരളമാണ് നമ്പര്‍…

Read More

ക്രിക്കറ്റ് താരങ്ങൾ സഞ്ചരിച്ച വിമാനം അടിയന്തിരമായി തിരുവനന്തപുരത്ത് ഇറക്കി

  തിരുവനന്തപുരം: ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ സഞ്ചരിച്ച വിമാനം അടിയന്തിരമായി തിരുവനന്തപുരത്ത് ഇറക്കി. ശ്രീലങ്കൻ എയർവേയ്‌സിന്റെ കൊളംബോയിലേക്കുള്ള വിമാനമാണ് തിരുവനന്തപുരത്തിറക്കിയത്. ലണ്ടൻ പര്യടനം കഴിഞ്ഞശേഷം ക്രിക്കറ്റ് താരങ്ങൾ തിരികെ കൊളംബോയിലേക്കു മടങ്ങുകയായിരുന്നു. മതിയായ ഇന്ധനമില്ലാത്തതിനെത്തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ലണ്ടനിൽനിന്നു പുറപ്പെട്ട വിമാനത്തിന് യാത്രാമധ്യേ സാങ്കേതികപ്രശ്‌നങ്ങളുണ്ടായി. എന്നാൽ, കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ വിമാനത്തിന് ഇറങ്ങാനുള്ള അനുമതി ലഭിച്ചില്ല. തുടർന്ന് അനുമതി നേടി തിരുവനന്തപുരത്ത് ഇറങ്ങുകയായിരുന്നു.

Read More