Headlines

കാസർകോട് 14കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മൂന്ന് പേർ പിടിയിൽ

  കാസർകോട് ഉളിയത്തടുക്കയിൽ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ പ്രദേശവാസികളായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് കേസുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. കുട്ടി നിലവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ്.

Read More

ഡിജിറ്റൽ /ഓൺലൈൻ പഠനം സംബന്ധിച്ച വീഡിയോ : ആറാം ക്ലാസുകാരനായ അഭയ് കൃഷ്ണയെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

  ഡിജിറ്റൽ/ ഓൺലൈൻ പഠനത്തെ സംബന്ധിച്ചും അധിക ഹോംവർക്കിന്റെ ഭാരം സംബന്ധിച്ചും വൈത്തിരി എച്ച് ഐ എം യു പി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി അഭയ് കൃഷ്ണ ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഈ വീഡിയോ കണ്ട പൊതു വിദ്യാഭ്യാസ -തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭയ് കൃഷ്ണയെ ഫോണിൽ വിളിച്ച് നേരിട്ട് വിവരങ്ങൾ അന്വേഷിക്കുകയായിരുന്നു. മന്ത്രി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി…

Read More

കരിപ്പൂർ സ്വർണക്കടത്ത്: അർജുൻ ആയങ്കിയുടെ ഭാര്യ കസ്റ്റംസ് ഓഫീസിൽ ഹാജരായി

  കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമല കസ്റ്റംസിന് മുന്നിൽ ഹാജരായി. അഭിഭാഷകനൊപ്പമാണ് അമല കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായത്. അർജുന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് കസ്റ്റംസ് അമലക്ക് നോട്ടീസ് നൽകിയത് ആർഭാട ജീവിതമാണ് അർജുൻ ആയങ്കി നയിച്ചിരുന്നത്. എന്നാൽ ഇയാൾക്ക് ജോലിയൊന്നുമില്ലായിരുന്നു. കസ്റ്റംസ് ചോദ്യം ചെയ്യലിൽ ഭാര്യയുടെ അമ്മ നൽകിയ പണം കൊണ്ടാണ് വീട് വെച്ചതെന്നായിരുന്നു അർജുന്റെ മൊഴി. ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. തുടർന്നാണ് സാമ്പത്തിക സ്രോതസ്സുകളെ…

Read More

മുകേഷിനെ വിളിച്ചത് ബാലസംഘം പ്രവർത്തകനായ വിദ്യാർഥി: എംഎല്‍എ വഴക്കുപറഞ്ഞതില്‍ കുഴപ്പമില്ലെന്നും വിഷ്ണു

  കൊല്ലം എംഎൽഎ മുകേഷിനെ ഫോണിൽ വിളിച്ച വിദ്യാർഥിയെ തിരിച്ചറിഞ്ഞു. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശി വിഷ്ണുവെന്ന പത്താം ക്ലാസുകാരനാണ് മുകേഷിനെ വിളിച്ചത്. ബാലസംഘം പ്രവർത്തകനാണ് വിഷ്ണു. കുട്ടിയുടെ കുടുംബം സിപിഎം അനുഭാവികളുമാണ് കൂട്ടുകാരന് മൊബൈൽ തേടിയാണ് വിളിച്ചത്. സിനിമാ നടനെ വിളിക്കുകയല്ലേ എന്റെ കാര്യം നടക്കുമെന്നാണ് കരുതിയത്. ആറ് തവണ വിളിച്ചു. ആറ് തവണ വിളിച്ചതിനാലാകും ദേഷ്യപ്പെട്ടത്. സാർ എല്ലാവർക്കും ഫോൺ കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്നു. അതാണ് വിളിക്കാൻ കാരണം. ഫോണില്ലാത്ത കുട്ടികൾ പഠിക്കാൻ കഷ്ടപ്പെടുന്നതു കണ്ട് വിഷമം…

Read More

കാസർകോട് വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേരുടെയും മൃതദേഹം ലഭിച്ചു

കാസർകോട് കീഴൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കസബ സ്വദേശികളായ സന്ദീപ്, രതീഷ്, കാർത്തിക്ക് എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെയാണ് ആഞ്ജനേയ എന്ന ഫൈബർ ബോട്ടിൽ ഇവർ മത്സ്യബന്ധനത്തിന് പോയത്. ഏഴ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതിൽ രവി, ഷിബിൻ, മണികണ്ഠൻ, ശശി എന്നിവരെ നിസാര പരുക്കുകളോടെ രക്ഷപ്പെടുത്തി.

Read More

വണ്ടിപ്പെരിയാറിലെ ആറു വയസ്സുകാരിയുടെ മരണം കൊലപാതകം; കൊന്ന് കെട്ടിത്തൂക്കിയ 21കാരൻ പിടിയിൽ

ഇടുക്കി വണ്ടിപ്പെരിയാറിൽ കഴുത്തിൽ ഷാൾ കുരുങ്ങി ആറ് വയസ്സുകാരി മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയുടെ അയൽവാസിയായ ചുരക്കുളം എസ്റ്റേറ്റിൽ അർജുനെന്ന 21കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചുരക്കുളം എസ്‌റ്റേറ്റിലെ ചെലത്ത് ലയത്തിൽ താമസിക്കുന്ന കുട്ടിയെ ജൂൺ 30നാണ് ലയത്തിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കളിക്കുന്നതിനിടെ കഴുത്തിലുള്ള ഷാൾ കുരുങ്ങി മരിച്ചതെന്നായിരുന്നു ആദ്യ സംശയം. കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്തായിരുന്നു അപകടം. സഹോദരനും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല. പോസ്റ്റുമോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായതായി ഡോക്ടർക്ക് സംശയം…

Read More

നിയന്ത്രണങ്ങളിൽ ഇളവുണ്ടാകുമോ; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം

സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ തുടർ തീരുമാനങ്ങൾക്കായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും. ടിപിആർ പത്തിന് മുകളിൽ തന്നെ നിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ അനുവദിക്കേണ്ടതില്ലെന്ന തീരുമാനമാണ് സർക്കാരിന് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലൂടെ ടിപിആർ അഞ്ചിൽ താഴെ എത്തിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ കഴിഞ്ഞ ഒരു മാസത്തോളമായി ടിപിആർ പത്തിന് മുകളിൽ തന്നെ തുടരുകയാണ്. രാവിലെ പത്തരയ്ക്കാണ് ഉന്നതതല യോഗം ചേരുന്നത്. കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തുന്നത് സംബന്ധിച്ചും യോഗത്തിൽ ചർച്ചയാകും. വർഷകാല പാർലമെന്റ് സമ്മേളനത്തിന്…

Read More

കരിപ്പൂർ സ്വർണക്കടത്ത്: അർജുൻ ആയങ്കിയുടെ ഭാര്യയെ ഇന്ന് ചോദ്യം ചെയ്യും

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ ഭാര്യയെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ പതിനൊന്ന് മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ എത്താനാണ് ഇവർക്ക് നിർദേശം നൽകിയിരിക്കുന്നത്. അർജുൻ ആയങ്കിയുടെ സാമ്പത്തിക ഇടപാടുകൾ അടക്കം ഭാര്യയോട് ചോദിച്ചറിയും അതേസമയം പ്രധാന പ്രതി മുഹമ്മദ് ഷഫീഖിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഏഴ് ദിവസത്തേക്കാണ് ഇയാളെ കസ്റ്റഡിയിൽ വിട്ടിരുന്നത്. നടപടികൾ പൂർത്തിയാക്കി ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും ടിപി കേസിലെ പ്രതികൾക്ക് സ്വർണക്കടത്തിലുള്ള പങ്ക് സംബന്ധിച്ചും മുഹമ്മദ് ഷഫീഖ് മൊഴി…

Read More

ഇന്ധന വില ഇന്നും വർധിപ്പിച്ചു; സംസ്ഥാനത്തെ 14 ജില്ലകളിലും പെട്രോൾ വില 100 കടന്നു

രാജ്യത്ത് ഇന്ധന വില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയാണ് വർധിപ്പിച്ചത്. ഇതോടെ കേരളത്തിലെ എല്ലാ ജില്ലകളിലും പെട്രോൾ വില നൂറ് കടന്നു തിരുവനന്തപുരത്ത് പെട്രോൾ വില 101.91 രൂപയായി. കൊച്ചിയിൽ 100.6 രൂപയാണ് പെട്രോൾ വില. കോഴിക്കോട് പെട്രോളിന് 101.66 രൂപയായി. അതേസമയം ഡീസൽ വിലയിൽ മാറ്റമില്ല. വരും ദിവസങ്ങളിലും പെട്രോൾ വില ഉയരാനാണ് സാധ്യത.

Read More

മലയാള നോവലിസ്റ്റും കഥാകൃത്തുംസ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലുംഅറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ; ജൂലൈ 05- ബഷീർ ഓർമ ദിനം

ജൂലൈ 05- ബഷീർ ഓർമ ദിനം മലയാള നോവലിസ്റ്റും കഥാകൃത്തുംസ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലുംഅറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ. ഏറ്റവും അധികം{ വായിക്കപ്പെട്ട എഴുത്തുകാരിൽ ഒരാൾ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ. സാമാന്യം മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു,…

Read More