സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ തുടർ തീരുമാനങ്ങൾക്കായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും. ടിപിആർ പത്തിന് മുകളിൽ തന്നെ നിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ അനുവദിക്കേണ്ടതില്ലെന്ന തീരുമാനമാണ് സർക്കാരിന്
ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലൂടെ ടിപിആർ അഞ്ചിൽ താഴെ എത്തിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ കഴിഞ്ഞ ഒരു മാസത്തോളമായി ടിപിആർ പത്തിന് മുകളിൽ തന്നെ തുടരുകയാണ്.
രാവിലെ പത്തരയ്ക്കാണ് ഉന്നതതല യോഗം ചേരുന്നത്. കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തുന്നത് സംബന്ധിച്ചും യോഗത്തിൽ ചർച്ചയാകും. വർഷകാല പാർലമെന്റ് സമ്മേളനത്തിന് മുമ്പായി മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗവും ഇന്ന് ചേരും.