Headlines

ESPANSHE MEN’S ന്റെ പതിമൂന്നാമത്തെ ഷോറൂം മഞ്ചേരിയിൽ ഈ മാസം 7 ന് സയ്യിദ് അഹമ്മദ് റജീഹ് അലി ഷിഹാബ് ഉദ്ഘാടനം നിർവഹിക്കും

ESPANSHE MEN’S ന്റെ പതിമൂന്നാമത്തെ ഷോറൂം മഞ്ചേരിയിൽ ഈ മാസം 7 ന് സയ്യിദ് അഹമ്മദ് റജീഹ് അലി ഷിഹാബ് ഉദ്ഘാടനം നിർവഹിക്കുമെന്ന് മാനേജ്മെന്റ് പത്രകുറിപ്പിൽ അറിയിച്ചു. മഞ്ചേരിയിൽ പാണ്ടിക്കാട് ബൈപാസിൽ കച്ചേരിപ്പടിയിലാണ് ESPANSHE MEN’S ഉദ്ഘാടത്തിനൊരുങ്ങുന്നത്. ബ്രാൻഡഡ് വസ്ത്രങ്ങൾക്ക് വലിയ വില കൊടുക്കേണ്ടതില്ലെന്ന ടാഗ് ലൈൻ ക്യാപ്ഷനുമായാണ് ESPANSHE MEN’S മഞ്ചേരിയിൽ എത്തുന്നത്. ESPANSHE MEN’S നെ ജനങ്ങൾ ഏറ്റെടുത്തതാണ് ഇത്രയും ഷോറൂമുകൾ കുറഞ്ഞ കാലയളവിൽ തുറക്കാൻ സാധിച്ചത്. ഈ വർഷം തന്നെ കേരളത്തിലെ മിക്ക…

Read More

ഫോൺ വിളി ആസൂത്രിതം, രാഷ്ട്രീയമുള്ള സംഭവമാണിത്: പ്രതികരണവുമായി മുകേഷ്

വിദ്യാർഥിയോട് ഫോണിൽ അപമര്യാദയായി സംസാരിച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി കൊല്ലം എംഎൽഎ മുകേഷ്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ വഴിയാണ് എംഎൽഎയുടെ പ്രതികരണം. ആരോ പ്ലാൻ ചെയ്തു വിളിക്കുന്നത് പോലെയാണ് ഫോൺ വരുന്നത്. എന്നെ പ്രകോപിപ്പിക്കുകയാണ് ലക്ഷ്യം. പക്ഷേ ഇന്നുവരെ അവർക്ക് വിജയിക്കാൻ സാധിച്ചിട്ടില്ല വരുന്ന എല്ലാ കോളുകളും എടുക്കുന്ന ആളാണ് താൻ. എടുക്കാൻ പറ്റിയില്ലെങ്കിൽ തിരിച്ചു വിളിക്കുന്നയാളുമാണ്. വലിയ ആസൂത്രണത്തിന്റെ ഭാഗമായാണ് ഇന്നത്തെ ഫോൺ വന്നതും. ആദ്യ കോൾ വന്നപ്പോൾ സൂം മീറ്റിംഗിലാണെന്നും തിരിച്ചു വിളിക്കാമെന്നും പറഞ്ഞിരുന്നു….

Read More

ബി സന്ധ്യയെ ഡിജിപിയാക്കാൻ ശുപാർശ നൽകി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്

  തിരുവനന്തപുരം: എഡിജിപി ഡോ. ബി സന്ധ്യയെ ഡിജിപിയാക്കാൻ ശുപാർശ നൽകി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. താത്കാലികമായി ഒരു ഡിജിപി തസ്തിക കൂടി സൃഷ്ടിച്ച് സ്ഥാനക്കയറ്റം നൽകണമെന്നാണ് ആഭ്യന്തര സെക്രട്ടറിയ്ക്ക് നൽകിയിരിക്കുന്ന ശുപാർശയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പദവി തനിക്ക് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം സന്ധ്യ സർക്കാരിന് കത്ത് നൽകിയിരുന്നു. സീനിയോറിറ്റിയിൽ അനിൽ കാന്തിനെക്കാൾ മുൻപിലാണ് സന്ധ്യ. എന്നാൽ അനിൽ കാന്ത് ഡിജിപി കേഡർ പദവിയിൽ പോലീസ് മേധാവിയായതോടെ സന്ധ്യയ്ക്ക് ആ പദവിയിലെ മുൻതൂക്കം ഒരു…

Read More

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും അതിതീവ്ര ഇടിമിന്നലിനും സാദ്ധ്യത: ജനങ്ങള്‍ക്ക് മുന്നറിയിപ്പ്

  തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും അതിതീവ്ര ഇടിമിന്നലിനും സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെയാണ് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ആലപ്പുഴ,എറണാകുളം,ഇടുക്കി എന്നി ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച എറണാകുളം,…

Read More

ഫോൺ വിളി ആസൂത്രിതം, രാഷ്ട്രീയമുള്ള സംഭവമാണിത്: പ്രതികരണവുമായി മുകേഷ്

  വിദ്യാർഥിയോട് ഫോണിൽ അപമര്യാദയായി സംസാരിച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി കൊല്ലം എംഎൽഎ മുകേഷ്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ വഴിയാണ് എംഎൽഎയുടെ പ്രതികരണം. ആരോ പ്ലാൻ ചെയ്തു വിളിക്കുന്നത് പോലെയാണ് ഫോൺ വരുന്നത്. എന്നെ പ്രകോപിപ്പിക്കുകയാണ് ലക്ഷ്യം. പക്ഷേ ഇന്നുവരെ അവർക്ക് വിജയിക്കാൻ സാധിച്ചിട്ടില്ല വരുന്ന എല്ലാ കോളുകളും എടുക്കുന്ന ആളാണ് താൻ. എടുക്കാൻ പറ്റിയില്ലെങ്കിൽ തിരിച്ചു വിളിക്കുന്നയാളുമാണ്. വലിയ ആസൂത്രണത്തിന്റെ ഭാഗമായാണ് ഇന്നത്തെ ഫോൺ വന്നതും. ആദ്യ കോൾ വന്നപ്പോൾ സൂം മീറ്റിംഗിലാണെന്നും തിരിച്ചു വിളിക്കാമെന്നും…

Read More

കിളിക്കൊഞ്ചല്‍ എല്ലാ വീട്ടിലും; 14,102 കുട്ടികള്‍ക്ക് പ്രീ സ്‌കൂള്‍ കിറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സൗകര്യമോ ടിവി സൗകര്യമോ ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് പ്രീ സ്‌കൂള്‍ കിറ്റ് നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ, വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ഇത്തരത്തിലുള്ള 14,102 കുട്ടികളുടെ പ്രീ സ്‌കൂള്‍ പഠനം ഉറപ്പ് വരുത്തുന്നതിനാണ് പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നത്. അങ്കണവാടികളിലെ ആക്ടിവിറ്റി ബുക്ക്, ചാര്‍ട്ട് പേപ്പറുകള്‍, ക്രയോണ്‍ എന്നിവയാണ് കിറ്റിലുള്ളത്. പത്തനംതിട്ട കുലശേഖരപതിയിലെ 92ാം നമ്പര്‍ അങ്കണവാടിയിലെ കുട്ടിയ്ക്കുള്ള പ്രീ സ്‌കൂള്‍ കിറ്റ് നല്‍കി കൊണ്ടാണ് മന്ത്രി…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.18 ലക്ഷം സാമ്പിളുകൾ; ടിപിആർ 10.25

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,551 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1254, കൊല്ലം 1289, പത്തനംതിട്ട 413, ആലപ്പുഴ 685, കോട്ടയം 438, ഇടുക്കി 285, എറണാകുളം 1082, തൃശൂർ 1528, പാലക്കാട് 1037, മലപ്പുറം 1295, കോഴിക്കോട് 897, വയനാട് 300, കണ്ണൂർ 538, കാസർഗോഡ് 510 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,04,039 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,55,460 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ…

Read More

ഇന്ധന, പാചക വാതക വില വർധനവിനെതിരെ ജൂലൈ പത്തിന് യുഡിഎഫിന്റെ കുടുംബ സത്യാഗ്രഹം

ഇന്ധന, പാചകവാതക വിലവർധനവിനെതിരെ യുഡിഎഫ് കുടുംബ സത്യാഗ്രഹം ജൂലൈ പത്തിന്. രാവിലെ 10 മുതൽ 11 മണി വരെ വീടുകൾക്ക് മുന്നിലാണ് സത്യാഗ്രഹം. കേരളത്തിലും തുടർച്ചയായ വിലവർധനവിനെ തുടർന്ന് പെട്രോൾ വില 101 ൽ എത്തി നിൽക്കുകയാണ് പാചകവാതകത്തിന് ഗാർഹിക സിലിണ്ടറിന് 25.50 രൂപയും വാണിജ്യ സിലിണ്ടറിന് 80 രൂപയും കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നു. പെട്രോളിന്റെ ഉത്പന്ന വില 44.39 രൂപയാണ്. ബാക്കി 55.61 രൂപയും കേന്ദ്ര-സംസ്ഥാന നികുതികളാണ്

Read More

സംസ്ഥാനത്ത് ഇന്ന് 12,100 പേർക്ക് കൊവിഡ്, 76 മരണം; 11,551 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 12,100 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂർ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം 1099, കണ്ണൂർ 782, ആലപ്പുഴ 683, കാസർഗോഡ് 593, കോട്ടയം 568, പത്തനംതിട്ട 299, വയനാട് 276, ഇടുക്കി 261 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,18,047 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

കിറ്റെക്‌സ് വിവാദം; പ്രതികരിക്കേണ്ടത് സംസ്ഥാന സര്‍ക്കാർ: സീതാറാം യെച്ചൂരി

  കിറ്റെക്‌സ് വിഷയത്തില്‍ പ്രതികരിക്കേണ്ടത് സംസ്ഥാന സര്‍ക്കാറെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും യെച്ചൂരി വ്യക്തമാക്കി. റഫാല്‍ ഇടപാടില്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്നുള്ള മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പുറത്തുവന്ന പുതിയ തെളിവുകള്‍ മുന്‍ ആരോപണങ്ങളെ ശരി വയ്ക്കുന്നതാണെന്നും യെച്ചൂരി പറഞ്ഞു. ഓഡ്‌നന്‍സ് ഫാക്ടറികളില്‍ സമരം നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പിന്‍വലിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. അതേസമയം…

Read More