Headlines

കുട്ടികളുടെ ഡിജിറ്റൽ ഉപകരണ ഉപയോഗത്തിൽ നിരീക്ഷണവും ജാഗ്രതയും വേണം

അടച്ചിട്ട മുറികളിൽ കുട്ടികൾ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി. രക്ഷിതാക്കൾക്ക് കാണാൻ കഴിയുന്ന നിലയിലായിരിക്കണം കുട്ടികളുടെ പ്രവർത്തനങ്ങൾ. ഇത്തരം ഉപകരണങ്ങൾ കുട്ടികള്‍ ഉപയോഗിക്കുന്നതിൽ രക്ഷിതാക്കളുടെ നിരീക്ഷണവും ജാഗ്രതയും ഉറപ്പാക്കണം. രക്ഷകർത്താക്കളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഇ-കാലം എന്ന പേരിൽ സാമൂഹ്യമാധ്യമപ്രചാരണം ആരംഭിച്ചിട്ടുണ്ട്. സൈബർ സൗഹൃദങ്ങളിൽ പരിധി സൂക്ഷിക്കുന്നതിനുള്ള ജാഗ്രതപ്പെടുത്തലുമായി പോസ്റ്റർ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. സൈബർ ഇടങ്ങളിൽ അതിവിപുലമായ ചതിക്കുഴികളാണ് ഒരുക്കിയിട്ടുള്ളത്. നിശ്ചിത പ്രായത്തിലെത്തുന്ന കുട്ടികളെ ഈ ചതിക്കുഴിയിൽ വീഴ്‌ത്തുവാനുള്ള വിരുത് കാട്ടുന്നവർ വർധിക്കുകയാണ്. ഇത് സൈബർ കുറ്റകൃത്യമായി…

Read More

ഓണം വീട്ടിലിരുന്ന് ആഘോഷിക്കണം; കോവിഡ് ഗണ്യമായി കൂടും; രോഗം വരാത്ത അമ്പതു ശതമാനം പേര്‍ സംസ്ഥാനത്ത് ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഓണം വീട്ടിലിരുന്ന് ആഘോഷിക്കണമെന്നും കോവിഡ് ഗണ്യമായി കൂടാന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണക്കാലത്ത് ആള്‍ക്കൂട്ടം ഒഴിവാക്കണം. ഇനിയും രോഗം വരാത്ത 50 ശതമാനം പേര്‍ കേരളത്തിലുണ്ടെന്നും ഓണാഘോഷം കുടുംബങ്ങളില്‍ നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണക്കാലവും നിയന്ത്രണങ്ങളിലെ ഇളവും കണക്കിലെടുത്ത് കേരളത്തില്‍ വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ വന്‍തോതില്‍ കൂടുമെന്ന് കേന്ദ്രസംഘം മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തിലെ രോഗ ബാധയില്‍ പെട്ടെന്നുണ്ടായ വളര്‍ച്ച പരിശോധിക്കാന്‍ കേന്ദ്രം നിയോഗിച്ച എട്ടംഗ വിദഗ്ദ സമിതിയാണ് കേരളത്തിലെ ലോക്ഡൗണ്‍ ഇളവുകള്‍ ഉള്‍പ്പെടെ…

Read More

പി ആർ ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ; ജോലിയിൽ സ്ഥാനക്കയറ്റവും

  ടോക്യോ ഒളിമ്പിക്‌സിൽ പുരുഷ വിഭാഗം ഹോക്കിയിൽ വെങ്കലം നേടിയ ടീമിലെ അംഗം പി ആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം കായികമന്ത്രി വി അബ്ദുൽറഹ്മാനാണ് ഇക്കാര്യം അറിയിച്ചത്. പാരിതോഷികത്തിന് പുറമെ വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനത്ത് നിന്നും ശ്രീജേഷിന് ജോയന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒളിമ്പിക്‌സിൽ പങ്കെടുത്ത എല്ലാ മലയാളികൾക്കും പ്രോത്സാഹന സമ്മാനമായി അഞ്ച് ലക്ഷം രൂപയും നൽകും.

Read More

കൊവിഡ് വാക്‌സിനേഷനിൽ കേരളം ഏറെ മുന്നിൽ; ദേശീയ ശരാശരിയേക്കാൾ കൂടുതൽ

കൊവിഡ് വാക്‌സിനേഷനിൽ കേരളം ഏറെ മുന്നിലെന്ന് കേന്ദ്രസർക്കാർ. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ 55 ശതമാനം പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. ദേശീയ ശരാശരി 42 ശതമാനമാണ് കേരളത്തിൽ 22 ശതമാനം പേർ രണ്ടാം ഡോസ് സ്വീകരിച്ചപ്പോൾ ദേശീയ ശരാശരി 12 ശതമാനമാണ്. കേരളത്തിന് അധിക ഡോസ് വാക്‌സിൻ നൽകിയതായും കേന്ദ്രം അറിയിച്ചു. ജൂലൈ മാസത്തിൽ 60 ശതമാനം അധിക വാക്‌സിനാണ് കേരളത്തിൽ എത്തിച്ചത്. സംസ്ഥാനത്തിന് ആവശ്യമായ വാക്‌സിൻ കേന്ദ്രം നൽകുന്നില്ലെന്ന…

Read More

കോഴിക്കോട് വന്‍ ലഹരിമരുന്ന് ശേഖരവുമായി ഒരു സ്ത്രീയടക്കം എട്ട് പേര്‍ പിടിയില്‍

  വന്‍ ലഹരി മരുന്ന് ശേഖരവുമായി കോഴിക്കോട് ഒരു സ്ത്രീയടക്കം എട്ട് പേര്‍ പിടിയില്‍. മാവൂര്‍ റോഡിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. എട്ട് പേരും കോഴിക്കോട് സ്വദേശികളാണ്. കുറ്റിക്കാട്ടൂര്‍ സ്വദേശി പൂച്ച അര്‍ഷാദ് എന്നയാളുടെ സംഘമാണ് ഹോട്ടലില്‍ മുറിയെടുത്തിരുന്നത്. വാഗമണ്‍ അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മറ്റും പതിവായി ഡിജെ പാര്‍ട്ടി നടത്തി ലഹരി ഉപയോഗിക്കുന്നത് ഇവരുടെ പതിവാണ്. ദിവസങ്ങളായി ഇവര്‍ ഹോട്ടല്‍ മുറിയെടുത്ത് ഇവിടെ താമസിക്കുകയായിരുന്നു. അഞ്ഞൂറ് ഗ്രാം ഹാഷിഷ് ഓയിലും ആറ്…

Read More

ഇ ബുൾ ജെറ്റ് ട്രാവലര്‍ നെപ്പോളിയന്‍റെ രജിസ്ട്രേഷൻ റദ്ദാക്കൽ നടപടി തുടങ്ങി; നോട്ടീസ് പതിച്ചു

  ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ട്രാവലറിൻ്റെ രജിസ്ട്രേഷൻ റദ്ദാക്കൽ നടപടി തുടങ്ങി. ഇരിട്ടി ആർടിഒ ഇതു സംബന്ധിച്ച നോട്ടീസ് നൽകി. അങ്ങാടിക്കടവിലുള്ള ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ വീട്ടിലാണ് നോട്ടീസ് പതിച്ചത്. കണ്ണൂർ ആർടിഒ ഓഫീസിലെത്തി പൊതുമുതൽ നശിപ്പിച്ചെന്നും ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്നും കാട്ടി പൊലീസ് അറസ്റ്റ് ചെയ്ത വ്ലോ​ഗർമാരായ ലിബിനും എബിനും ഇന്നലെയാണ് ജാമ്യം ലഭിച്ചത്. അപകടരമായ രീതിയില്‍ വാഹനം ഓടിച്ചതിനും റോഡ് നിയമങ്ങള്‍ പാലിക്കാത്തതിനും ട്രാവലറിന്റെ രജിസ്ട്രേഷൻ മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു….

Read More

സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം 1227, കണ്ണൂര്‍ 1194, പത്തനംതിട്ട 696, ഇടുക്കി 637, വയനാട് 564, കാസര്‍ഗോഡ് 562 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: രണ്ടാം പ്രതി ബിജുവടക്കം രണ്ട് പേർ കൂടി പിടിയിൽ

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. കേസിലെ രണ്ടാം പ്രതി ബിജു കരീം, മൂന്നാം പ്രതി ജിൽസ് എന്നിവരാണ് പിടിയിലായത്. തൃശ്ശൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതി സുനിൽകുമാറിനെ നേരത്തെ പിടികൂടിയിരുന്നു. സുനിൽകുമാറിനെ ചോദ്യം ചെയ്തതിൽ നിന്നാണ് രണ്ടും മൂന്നും പ്രതികളിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസം മൂന്ന് പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ തൃശ്ശൂർ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ പിടികൂടിയത്.

Read More

വാക്‌സിന്‍ ഇനി സ്വന്തം വാര്‍ഡില്‍; മുന്‍ഗണന നല്‍കാന്‍ നിര്‍ദേശം, പുതിയ മാര്‍ഗരേഖ

  കോവിഡ് വാക്സിനെടുക്കാൻ ഇനി മുതൽ സ്വന്തം തദ്ദേശ സ്ഥാപനത്തിലെ വാക്സിൻ കേന്ദ്രത്തിൽ തന്നെ രജിസ്റ്റർ ചെയ്യണം. സംസ്ഥാനത്തെ പുതുക്കിയ വാക്സിൻ വിതരണ മാർ​ഗരേഖയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. സ്വന്തം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡിൽ തന്നെ വാക്സിൻ സ്വീകരിക്കുന്നുവെന്ന് എല്ലാവരും ഉറപ്പാക്കണം. മറ്റു സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്യുന്നവരോട് ഇക്കാര്യം അരോ​ഗ്യപ്രവർത്തകർ നിർദേശിക്കും. താമസിക്കുന്ന തദ്ദേശ സ്ഥാപനത്തിനു പുറത്തെ വാക്സിനേഷൻ കേന്ദ്രത്തിൽ സ്ലോട്ട് ബുക്ക് ചെയ്യുന്നതിനു തടസ്സമില്ല. എന്നാൽ അതതു തദ്ദേശ സ്ഥാപനങ്ങളിലുള്ളവർക്കാകും മുൻഗണന. വാക്സിൻ വിതരണത്തിനായി വാർഡ്…

Read More

എട്ട് വര്‍ഷം കൊണ്ട് കേരളത്തിലെ കടല്‍നിരപ്പ് 11 സെന്റിമീറ്റര്‍ ഉയരുമെന്ന് നാസ റിപ്പോര്‍ട്ട്

2030 ഓടെ കേരളത്തിന്റെ തീരത്തെ കടല്‍ നിരപ്പ് 11 സെന്റിമീറ്റര്‍ ഉയരുമെന്ന് ഐപിസിസിസിയും (ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ് ക്ലൈമറ്റ് ചെയ്ഞ്ച്) നാസയും ചേര്‍ന്ന് നടത്തിയ ശാസ്ത്രീയ പഠനം. നാസയുടെ സമുദ്രജലനിരപ്പ് പ്രവചന രീതിയെ അവലംബമാക്കി നടത്തിയ പഠനം പറയുന്നതനുസരിച്ച് സംസ്ഥാനത്ത് 2,100ഓടെ 71 സെന്റിമീറ്ററും 2,150ല്‍ ഇത് 1.24 മീറ്ററും കടല്‍ കയറും. നാസയുടെ പ്രവചനമനുസരിച്ച് 21-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ കൊച്ചി, പാരദീപ്, ഖിദിര്‍പുര്‍, വിശാഖപട്ടണം, ചെന്നൈ, തൂത്തുക്കുടി, ഓഖ, ഭാവ്‌നഗര്‍, മുംബൈ, മോര്‍മുഗാവ്, മംഗളൂരു …

Read More