Headlines

ജ്വല്ലറികളുടെ പരസ്യത്തിൽ നിന്ന് വധുവിന്റെ ചിത്രങ്ങൾ ഒഴിവാക്കണമെന്ന് ഗവർണർ

ജ്വല്ലറികളുടെ പരസ്യത്തിൽ നിന്ന് വധുവിന്റെ ചിത്രങ്ങൾ ഒഴിവാക്കണമെന്ന അഭ്യർഥനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരസ്യങ്ങൾ പൊതുജനങ്ങളെ സ്വാധീനിക്കും. സ്വർണാഭരണങ്ങൾ വധുവുമായി മാത്രം ബന്ധപ്പെടുത്തരുത്. വധുവിന്റെ ചിത്രത്തിന് പകരം വീട്ടമ്മമാരുടെയും കുട്ടികളുടെയും ചിത്രങ്ങൾ ഉപയോഗിക്കാമെന്നും ഗവർണർ പറഞ്ഞു ചിത്രങ്ങളാണ് ഒട്ടുമിക്ക ജ്വല്ലറികളുടെയും പരസ്യങ്ങളിൽ ഉപയോഗിക്കുന്നത്. ഇതിന് മാറ്റമുണ്ടാകണം. സ്ത്രീധനത്തെ കുറിച്ച് അവബോധമുണ്ടാക്കാൻ ഈ മാറ്റത്തിലൂടെ സാധിക്കുമെന്നും കുഫോസിലെ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് ഗവർണർ പറഞ്ഞു

Read More

ഒളിമ്പിക് മെഡൽ ജേതാവിനെ അഭിനന്ദിക്കാനായി മമ്മൂട്ടി ശ്രീജേഷിന്റെ വീട്ടിലെത്തി

ഒളിമ്പിക്‌സ് ഹോക്കിയിൽ വെങ്കലം നേടിയ ഹോക്കി ടീം അംഗം പി ആർ ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച് നടൻ മമ്മൂട്ടി. വ്യാഴാഴ്ച രാവിലെയാണ് ശ്രീജേഷിന്റെ കിഴക്കമ്പലത്തുള്ള വീട്ടിൽ മമ്മൂട്ടി എത്തിയത്. ഒളിമ്പിക്‌സ് മെഡൽ ശ്രീജേഷ് മമ്മൂട്ടിയെ കാണിച്ചു. നിർമാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എന്നിവർക്കൊപ്പമാണ് മമ്മൂട്ടി ശ്രീജേഷിന്റെ വീട്ടിലെത്തയിത്.

Read More

ഡോളർ കടത്ത് ആരോപണം: മുഖ്യമന്ത്രി സഭയിൽ നിരപരാധിത്വം തെളിയിക്കണമായിരുന്നുവെന്ന് വി ഡി സതീശൻ

  ഡോളർ കടത്ത് കേസ് പ്രതികളായ സ്വപ്‌നയും സരിത്തും മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയ സംഭവത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ തന്റെ നിരപരാധിത്വം തെളിയിക്കണമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മറുപടി ഇല്ലാത്തതു കൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാതിരുന്നതെന്നും സതീശൻ പറഞ്ഞു പ്രതികൾ മജിസ്‌ട്രേറ്റിന് മുന്നിൽ നൽകിയ മൊഴി തെളിവായി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സോളാർ കേസിൽ പ്രതി സരിത എസ് നായരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുത്തതെങ്കിൽ പിണറായി വിജയനെതിരെയും കേസെടുക്കണമെന്നും സതീശൻ…

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞാൽ തീയറ്ററുകൾ തുറക്കുന്ന കാര്യം തീരുമാനിക്കാമെന്ന് മന്ത്രി സജി ചെറിയാൻ

  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞാൽ സിനിമാ തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് മന്ത്രി സജി ചെറിയാൻ. ടിപിആർ എട്ട് ശതമാനമെങ്കിലുമായാൽ തീയറ്ററുകൾ തുറക്കാം. വിനോദ നികുതി ഇളവ് നൽകുന്നത് സർക്കാർ പരിഗണിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. തീയറ്ററുകൾ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് തീയറ്ററുടമകളുടെ സംഘടനയായ ഫിയോക് കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളും വാണിജ്യ സ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകിയിട്ടും തീയറ്ററുകളെ മാത്രം ഒഴിവാക്കിയത് ശരിയല്ലെന്നും ഫിയോക് പറഞ്ഞിരുന്നു.

Read More

ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി

ഡോക്ടർമാർക്കെതിരെ അതിക്രമങ്ങൾ വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മാത്യു കുഴൽനാടൻ ഓഗസ്റ്റ് നാലിന് ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലമാണ് മന്ത്രി മറുപടി നൽകിയത്. നിലവിലെ നിയമസങ്ങൾ ഡോക്ടർമാർക്ക് എതിരായ അക്രമങ്ങൾ തടയുന്നതിന് പര്യാപ്തമാണെന്ന് മന്ത്രി പറഞ്ഞു പൊതുജനങ്ങൾക്കിടയിൽ ഇത് സംബന്ധിച്ച് ബോധവത്കരണം നടത്താനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. ഡോക്ടർമാർക്ക് എതിരായ അതിക്രമങ്ങളിൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഐഎംഎൽ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉറപ്പ്. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ മറുപടി കൗതുകകരമാകുന്നത്.

Read More

തകരാറായ കോക്കോണിക്സ് ലാപ് ടോപ്പുകള്‍ തിരിച്ചെടുക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാശ്രീ പദ്ധതിയിലൂടെ ആയിരുന്നു കൊകോണിക്സ് ലാപ്ടോപുകള്‍ വിതരണം ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത ഈ പദ്ധതി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ ലാപ്ടോപ്പുകള്‍ ആയിരുന്നു ഇത്. കെഎസ്‌എഫ്‌ഇ മുഖാന്തരം വായ്പയായി ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പക്ഷെ, തുടക്കത്തില്‍ തന്നെ നിരവധി വിദ്യാര്‍ത്ഥികള്‍ ലാപ്ടോപ് പ്രവര്‍ത്തനത്തില്‍ അപാകതകള്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. പലര്‍ക്കും തകരാറുകളെ തുടര്‍ന്ന് മാറ്റേണ്ട അവസ്ഥയുമുണ്ടായിരുന്നു. ഇതോടെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍…

Read More

വിദ്യാർഥിയോട് ലൈംഗിക അതിക്രമം; പ്രധാനാധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ സംഭവംവയനാട്ടിൽ

. വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്കൂളിലെ പത്താം തരം വിദ്യാർഥിയോട് ലൈംഗിക അതിക്രമം നടത്തിയ പ്രധാനാധ്യാപകൻ ഹൈദ്രോസ് ചോലയിൽ പോക്സോ കേസിൽ അറസ്റ്റിൽ. ഇദ്ദേഹം പട്ടാണിക്കൂപ്പ് സ്വദേശിയാണ്. നേരത്തേ നല്ല അദ്ധ്യാപകനുള്ള അവാർഡ് കരസ്ഥമാക്കിയ ആളും ആണ്. കഴിഞ്ഞ മാസത്തിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. തുടർന്ന് ചൈൽഡ് ലൈനിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പോക്സോ നിയമപ്രകാരം അധ്യാപകനെതിരെ കേസെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

Read More

നെടുമ്പാശേരിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി

നെടുമ്പാശേരിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. എയര്‍ അറേബ്യയുടെ വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് 10 മിനിറ്റിനുള്ളിലാണ് തകരാര്‍ സംഭവിച്ചത്. 212 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ ഹോട്ടലുകളിലേക്ക് മാറ്റി.

Read More

സംസ്ഥാനത്തിന് 8,86,960 ഡോസ് വാക്സിൻ കൂടി ലഭിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന് 8,86,960 ഡോസ് വാക്സിൻ കൂടി ലഭിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ‘8 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനും 86,960 ഡോസ് കോവാക്സിനുമാണ് എത്തിയത്. തിരുവനന്തപുരം 1,69,500, എറണാകുളം 1,96,500, കോഴിക്കോട് 1,34,000 എന്നിങ്ങനെ ഡോസ് കോവീഷീൽഡ് വാക്സിനും തിരുവനന്തപുരം 29,440, എറണാകുളം 34,240, കോഴിക്കോട് 23,280 എന്നിങ്ങനെ ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. ഇതിന് പുറമേ എറണാകുളത്ത് 3 ലക്ഷം കോവീഷീൽഡ് കൂടിയെത്തി. ചില കേന്ദ്രങ്ങളിൽ രാത്രിയോടെയാണ് വാക്സിൻ എത്തുകയെന്ന്’ മന്ത്രി വ്യക്തമാക്കി….

Read More

പൊന്നോണത്തിന്റെ വരവറിയിച്ച് അത്തദിനം വന്നെത്തുകയായി; ഇന്ന് അത്തം ഒന്ന്

മലനാടിന്റെ മണ്ണില്‍ മഴക്കാലം പെയ്തു തോര്‍ന്നാല്‍ പിന്നെ ചിങ്ങവെയിലിന്റെ പൂക്കാലമായി. പൊന്നോണത്തിന്റെ വരവറിയിച്ച് അത്തദിനം വന്നെത്തുകയായി. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പത്ത് നാളുകള്‍ക്കാണ് അത്തം മുതല്‍ തുടക്കമാവുന്നത്. മഹാബലി ചക്രവര്‍ത്തി നാടുകാണാനെത്തുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന തിരുവോണദിനത്തിന്റെ മുന്നോടിയായുള്ള  ഒരുക്കങ്ങളുടെ തുടക്കം എന്ന നിലയ്ക്കും ഈ ദിവസം അടയാളപ്പെടുത്തുന്നു. ആളുകള്‍ ഓണാഘോഷത്തിന്റെ ഭാഗമായി വീടുകളില്‍ പൂക്കളം കൊണ്ട് അലങ്കരിക്കാന്‍ തുടങ്ങുന്നത് ഈ ദിവസം മുതല്‍ക്കാണ്. അത്തം മുതല്‍ പത്താം ദിനം വരെ, ഓരോ നിറങ്ങളില്‍ ഓരോ പൂക്കളാല്‍ അത്തപ്പൂക്കളം ഒരുക്കുന്നു. ഓണത്തിന്റെ…

Read More