Headlines

കണ്ടെയ്ന്‍മെന്റ് സോണില്‍ കോവിഡ് ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍; മുഖ്യമന്ത്രി

കണ്ടെയ്ന്‍മെന്റ് സോണില്‍ കോവിഡ് ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ എല്ലാവര്‍ക്കും പരിശോധന നടത്തും. നെഗറ്റീവ് റിസല്‍ട്ടുള്ള മുഴുവന്‍ പേരേയും മുന്‍ഗണന നല്‍കി വാക്‌സിനേറ്റ് ചെയ്യും. വാക്‌സിനേഷന്‍ യജ്ഞം ദ്രുതഗതിയില്‍ നടപ്പാക്കാന്‍ എല്ലാ ജില്ലകളിലും ഊര്‍ജ്ജിതമായ പ്രവര്‍ത്തനം നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നൽകി. ജില്ലകള്‍ക്ക് അനുവദിച്ചിരിക്കുന്ന വാക്‌സിന്‍ ഡോസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. വലിപ്പത്തിനനുസരിച്ച് 10 ജില്ലകള്‍ ഒരു ദിവസം 40,000 വാക്‌സിനേഷനും…

Read More

ടൂറിസ്റ്റ്, സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കി

കോവിഡ് പ്രതിസന്ധിക്കിടെ ബസ് മേഖലക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. ടൂറിസ്റ്റ്, സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി ഒഴിവാക്കാന്‍ തീരുമാനമായി. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. ഏപ്രിൽ, ജൂൺ, ജൂലൈ മാസങ്ങളിലെ നികുതിയാണ് ഒഴിവാക്കി നൽകിയത്. ഓട്ടോ, ടാക്സി എന്നിവയുടെ രണ്ടു ലക്ഷം വരെയുള്ള വായ്‍പാ പലിശയില്‍ നാല് ശതമാനം സർക്കാർ വഹിക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു

Read More

എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റ് തിരുവല്ലത്ത് അമ്മയും മകളും മരിച്ചു

തിരുവനന്തപുരം തിരുവല്ലത്ത് എർത്ത് കമ്പിയിൽ നിന്നും ഷോക്കേറ്റ് അമ്മയും മകളും മരിച്ചു. മടതുനടയിൽ ഹെനാ മോഹൻ(50), മകൾ നീതുമോഹൻ(28) എന്നിവരാണ് മരിച്ചത്. തിരുവല്ലം നെല്ലിയോട്ടെ വാടക വീട്ടിലാണ് അപകടമുണ്ടായത്. എർത്തി കമ്പിക്ക് സമീപത്ത് നിന്ന് കളിക്കുകയായിരുന്ന നീതുവിന്റെ കുഞ്ഞിനാണ് ആദ്യം ഷോക്കേറ്റത്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് നീതുവിനും ഹെനക്കും ഷോക്കേറ്റത്. പൊള്ളലേറ്റ കുട്ടി ചികിത്സയിലാണ്.

Read More

സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3010, കോഴിക്കോട് 2426, എറണാകുളം 2388, തൃശൂര്‍ 2384, പാലക്കാട് 1930, കണ്ണൂര്‍ 1472, കൊല്ലം 1378, തിരുവനന്തപുരം 1070, കോട്ടയം 1032, ആലപ്പുഴ 998, പത്തനംതിട്ട 719, കാസര്‍ഗോഡ് 600, വയനാട് 547, ഇടുക്കി 498 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,501 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

കണ്ണൂരിൽ ഭർതൃസുഹൃത്തിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിൽ

കണ്ണൂർ പരിയാരത്ത് ഭർത്താവിന്റെ സുഹൃത്തിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിൽ. പയ്യന്നൂർ സ്വദേശി എൻ വി സീമയെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയത്. പോലീസുദ്യോഗസ്ഥനായ ഭർത്താവിന് നിരന്തരം മദ്യം നൽകി തനിക്ക് എതിരാക്കിയെന്നായിരുന്നു സീമയുടെ ആരോപണം. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ആക്രമണം നടന്നത്.

Read More

തമിഴ്‌നാട്ടിൽ പെട്രോളിന് 3 രൂപ കുറയ്ക്കും; ബജറ്റിൽ വൻ പ്രഖ്യാപനവുമായി സ്റ്റാലിൻ സർക്കാർ

തമിഴ്‌നാട്ടിൽ പെട്രോൾ വില ലിറ്ററിന് 3 രൂപ കുറയ്ക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. സ്റ്റാലിൻ സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ ബജറ്റവതരണത്തിലാണ് പെട്രോളിന് മൂന്ന് രൂപ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. സംസ്ഥാന നികുതി ഇനത്തിലാണ് കുറവ് വരുത്തുന്നത്. നികുതി കുറയ്ക്കുന്നതുകൊണ്ട് 1160 കോടി രൂപ നഷ്ടമാണെന്നും എന്നാലിത് മുഖ്യമന്ത്രി സ്റ്റാലിന്റെ തീരുമാനമാണെന്നും ധനമന്ത്രി പളനിവേൽ ത്യാഗരാജൻ പറഞ്ഞു. ആരോഗ്യ കുടുംബക്ഷേമ മേഖലയ്ക്ക് ബജറ്റിൽ 18,933 കോടി രൂപ വകയിരുത്തി. കൊവിഡ് പ്രതിരോധത്തിന് 9370 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.  

Read More

അന്തിമ വിധി വരുന്നതുവരെ സിസ്റ്റർ ലൂസിക്ക് മഠത്തിൽ തുടരാമെന്ന് ഇടക്കാല ഉത്തരവ്

കേസിലെ അന്തിമ വിധി വരുന്നതുവരെ സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന് കാരക്കാമല എഫ് സി സി മഠത്തിൽ തുടരാമെന്ന് കോടതി ഉത്തരവ്. മാനന്തവാടി മുൻസിഫ് കോടതിയുടേതാണ് ഇടക്കാല ഉത്തരവ്. ഇത്രയും കാലം സേവനം നടത്തിയ മഠത്തിൽ തുടരാൻ അനുവദിക്കണെന്നും മറ്റൊടിത്തേക്ക് ഇറങ്ങിപ്പോകാനാകില്ലെന്നും കാണിച്ച് സിസ്റ്റർ ലൂസി നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ് മുൻസിഫ് കോടതിയിലെ നിയമനപടികൾ പൂർത്തിയാക്കാൻ നേരത്തെ ഹൈക്കോടതിയും നിർദേശിച്ചിരുന്നു. സഭാ നടപടിക്കെതിരെ ലൂസി നൽകിയ മൂന്ന് അപ്പീലുകളും വത്തിക്കാൻ തള്ളിയിരുന്നു. സഭാ ചട്ടങ്ങൾക്ക് വിരുദ്ധമായി…

Read More

കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയിലധികം രൂപയുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കെ ടി ജലീൽ

  മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയിലധികം രൂപയുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കെ ടി ജലീൽ. മലപ്പുറം എ ആർ നഗർ സഹകരണ ബാങ്കിൽ പലരുടെയും പേരിലാണ് ഈ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളത്. 600 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം എ ആർ നഗർ ബാങ്കിലുണ്ടെന്നാണ് നിഗമനം കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണമാണ് ഈ അക്കൗണ്ടുകളിലുള്ളത്. മന്ത്രിയായിരുന്ന സമയത്ത് അദ്ദേഹമുണ്ടാക്കിയ അഴിമതി പണമാണിത്. മലപ്പുറത്ത് ലീഗിന്റെ നിയന്ത്രണത്തിലുള്ള പല സഹകരണ ബാങ്കുകളും കേരളാ ബാങ്കിൽ ചേരാൻ വിസമ്മതിക്കുന്നതിന്റെ…

Read More

കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് എൻജിനീയറിംഗ് വിദ്യാർഥികൾ മരിച്ചു

  കൊല്ലം-ചെങ്കോട്ട ദേശീയപാതയിൽ വാഹനാപകടത്തിൽ രണ്ട് എൻജീനിയറിംഗ് വിദ്യാർഥികൾ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കുണ്ടറ കേരളപുരം വസന്തനിലയത്തിൽ വിജയന്റെ മകൻ ഗോവിന്ദ്(20), കാസർകോട് കാഞ്ഞങ്ങാട് സ്വദേശി അജയകുമാറിന്റെ മകൾ ചൈതന്യ(20) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്തെ എൻജിനീയറിംഗ് കോളജ് വിദ്യാർഥികളാണ് ഇവർ. തെന്മല ഭാഗത്തേക്ക് അഞ്ച് ബൈക്കുകളിലായി സംഘം വിനോദ സഞ്ചാരത്തിന് പോയി മടങ്ങി വരവെയാണ് അമിത വേഗതയിലെത്തിയ കാർ ഗോവിന്ദിന്റെ ബുള്ളറ്റിൽ ഇടിച്ചത്.

Read More

ഡോളർ കടത്ത് കേസ്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബഹളം; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

  ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേള ആരംഭിച്ചതു മുതൽ പ്രതിപക്ഷം മുദ്രവാക്യം വിളികളുമായി പ്രതിഷേധം ആരംഭിക്കുകയായിരുന്നു. ആരോപണങ്ങളിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു മുഖ്യമന്ത്രിയുടെ രാജി ആവശ്യമുയർത്തി പ്രതിപക്ഷം സഭയിൽ ബാനർ ഉയർത്തി. എന്നാൽ സഭയിൽ ബാനർ ഉയർത്തുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കർ പറഞ്ഞു. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. പ്രതിപക്ഷ നേതാവിന് ഡൽഹിയിൽ പോകാനുള്ളതു കൊണ്ടാണ് സഭ…

Read More