Headlines

സ്വാതന്ത്ര്യം എന്ന വാക്കിനെ അർത്ഥപൂർണ്ണമാക്കാം: സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാതന്ത്ര്യദിന സന്ദേശം നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യമെന്ന വാക്കിനെ അർത്ഥ പൂർണ്ണമാക്കാമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യത്വ ശൂന്യവും മതാത്മകവുമായ ഫാസിസ്റ്റ് ദേശീയ ബോധത്തെ നിഷ്‌കാസനം ചെയ്യേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾക്ക് അദ്ദേഹം സ്വാതന്ത്ര്യ ദിനാശംസകൾ നേരുകയും ചെയ്തു. ‘വിമോചനത്തിന്റേയും സാമ്രാജ്യത്വ വിരുദ്ധതയുടേയും തുല്യതയുടേയും ദർശനങ്ങളാൽ സമ്പന്നമായിരുന്ന നമ്മുടെ ദേശീയതയെ തിരിച്ചു പിടിച്ചുകൊണ്ട്, വിഭാഗീയവും വർഗീയവും മനുഷ്യത്വ ശൂന്യവും മതാത്മകവുമായ ഫാസിസ്റ്റ് ദേശീയബോധത്തെ നിഷ്‌കാസനം ചെയ്യേണ്ട സന്ദർഭമാണിത്. അതിനാവശ്യമായ ഇച്ഛാശക്തിയോടെ മുന്നോട്ടു പോകുമെന്ന് നമുക്ക്…

Read More

കോവിഡ് രോഗി മരിച്ചിട്ട് രണ്ടു ദിവസം കഴിഞ്ഞിട്ടും ബന്ധുക്കളെ അറിയിച്ചില്ല; ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെ ആരോപണം

കോവിഡ് രോഗി മരിച്ച് രണ്ടുദിവസം കഴിഞ്ഞിട്ടും ബന്ധുക്കളെ വിവരം അറിയിച്ചില്ലെന്ന ആരോപണം. ആലപ്പുഴ മെഡിക്കൽ വണ്ടാനം മെഡിക്കല്‍ കോളജിനെതിരെയാണ് ആരോപണം. ഹരിപ്പാട് സ്വദേശി ദേവദാസിന്റെ മരണത്തിലാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ മാസം അവസാനമാണ് ദേവദാസ് മെഡിക്കൽ കോളേജിൽ ചികിത്സ തേടുന്നത്. ആശുപത്രിയിൽ വച്ച് കോവിഡ് ബാധിതനായതോടെ ഈ മാസം ഒമ്പതിന് ഐസിയുവിലേക്ക് മാറ്റി. 12-ാം തീയതി മരിച്ചു. എന്നാൽ ഇക്കാര്യം ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ വിജയമ്മയെ പോലും അറിയിച്ചില്ല എന്നാണ് കുടുംബത്തിന്റെ പരാതി. ഇന്ന് ഐസിയുവിൽ എത്തി…

Read More

സ്വാതന്ത്ര്യ ദിനാഘോഷം ബഹിഷ്‌കരിക്കണമെന്ന് വയനാട്ടിൽ മാവോയിസ്റ്റുകളുടെ ബാനർ

  രാജ്യം 75ാം സ്വാതന്ത്ര്യ ദിനം നാളെ ആഘോഷിക്കാനിരിക്കെ ബഹിഷ്‌കരണ ആഹ്വാനവുമായി മാവോവാദികൾ. സ്വാതന്ത്ര ദിനാഘോഷം ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് വയനാട്ടിലെ കമ്പമല എസ്റ്റേറ്റിൽ മാവോയിസ്റ്റുകൾ പോസ്റ്ററുകളും ബാനറുകളും പതിച്ചു. രാജ്യത്തിന് ലഭിച്ചത് യഥാർഥ സ്വാതന്ത്ര്യമല്ലെന്നാണ് ഇവർ പറയുന്നത്. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും പോസ്റ്ററുകളിൽ പറയുന്നു.

Read More

സ്‌ഫോടക വസ്തു കെട്ടിവെച്ച് വീട്ടിലെത്തി; അബദ്ധത്തിൽ മറിഞ്ഞുവീണുണ്ടായ സ്‌ഫോടനത്തിൽ യുവാവ് മരിച്ചു

  തിരുവനന്തപുരം വെഞ്ഞാറുമ്മൂട്ടിൽ സ്‌ഫോടനത്തിൽ യുവാവ് മരിച്ചു. വെഞ്ഞാറുമ്മൂട് പുല്ലമ്പാറ പഞ്ചായത്തിലെ വാലുപാറ കിഴക്കുംകര പുത്തൻവീട്ടിൽ മുരളീധരൻ(45)ആണ് മരിച്ചത്. സ്‌ഫോടക വസ്തു ശരീരത്തിൽ കെട്ടിവെച്ച് വീടിനുള്ളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് സംഭവം ഭാര്യയുമായി പിണക്കത്തിലായിരുന്ന മുരളീധരൻ വീട്ടുകാരെ ഭീഷണിപ്പെടുത്താനാണ് സ്‌ഫോടക വസ്തു കയ്യിൽ സൂക്ഷിച്ചത്. വീട്ടിലേക്ക് കയറുന്നതിനിടെ കാൽ തെറ്റി വീഴുകയും ശരീരത്തിലുണ്ടായിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയുമായിരുന്നു. പാറമടയിലാണ് മുരളീധരൻ ജോലി ചെയ്തിരുന്നത്.

Read More

ദൃശ്യയുടെ കൊലപാതകം: പോലീസ് കുറ്റപത്രം സമർപ്പിച്ചു

  മലപ്പുറം ഏലംകുളം കൂഴന്തറയിൽ ദൃശ്യയെന്ന വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. 518 പേജുകളിലായുള്ള കുറ്റപത്രമാണ് പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ സമർപ്പിച്ചത്. കൃത്യം നടന്ന് 57ാമത്തെ ദിവസമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത് മഞ്ചേരി നറുകര സ്വദേശി വിനീഷാണ്(21) കേസിലെ പ്രതി. മൂന്ന് രഹസ്യമൊഴിയടക്കം 81 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. 80 തൊണ്ടിമുതലുകളും സമർപ്പിച്ചു. ജൂൺ 17നാണ് ചെമ്മാട്ടുവീട്ടിൽ ബാലചന്ദ്രന്റെ മകൾ ദൃശ്യ കിടപ്പുമുറിയിൽ കുത്തേറ്റ് മരിച്ചത്.    

Read More

പാലക്കാട് ആലത്തൂരിൽ ദമ്പതികൾ ഷോക്കേറ്റ് മരിച്ചു; അപകടമുണ്ടായത് അഴ കെട്ടുന്നതിനിടെ

പാലക്കാട് ആലത്തൂരിൽ ദമ്പതികൾ ഷോക്കേറ്റ് മരിച്ചു. പഴമ്പാലക്കോട് സ്വദേശി സുരേഷ്, ഭാര്യ സുഭദ്ര എന്നിവരാണ് മരിച്ചത്. വീട്ടിൽ അഴ കെട്ടുന്നതിനിടെയാണ് അപകടം. അലുമിനിയം കമ്പി ഉപയോഗിച്ച് അഴ കെട്ടുന്നതിനിടെ ഇലക്ട്രിക് വയറിൽ തട്ടി ഇരുവർക്കും ഷോക്കേൽക്കുകയായിരുന്നു ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ബന്ധുക്കളും നാട്ടുകാരും ചേർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട് പൊളിഞ്ഞു കിടക്കുന്നതിനാൽ താത്കാലികമായി കെട്ടിയ ഷെഡ്ഡിലാണ് ഇവർ താമസിക്കുന്നത്. ഷെഡ്ഡിലേക്ക് വൈദ്യുതി എത്തിച്ച വയറിൽ നിന്നാണ് ഷോക്കേറ്റതെന്ന് കരുതുന്നു.  

Read More

സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3038, തൃശൂര്‍ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട് 1836, കൊല്ലം 1234, ആലപ്പുഴ 1150, കണ്ണൂര്‍ 1009, തിരുവനന്തപുരം 945, കോട്ടയം 900, വയനാട് 603, പത്തനംതിട്ട 584, കാസര്‍ഗോഡ് 520, ഇടുക്കി 474 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,223 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

ആലുവ എടത്തലയിൽ ഡോക്ടറെ മർദിച്ച കേസിലെ പ്രതി പോലീസിൽ കീഴടങ്ങി

ആലുവ എടത്തലയിൽ ഡോക്ടറെ മർദിച്ച കേസിലെ പ്രതി അറസ്റ്റിൽ. എടത്തല സ്വദേശി മുഹമ്മദ് കബീറാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെയോടെ കബീർ പോലീസിൽ കീഴടങ്ങുകയായിരുന്നു. ഓഗസ്റ്റ് മൂന്നിനാണ് തഖ്ദീസ് ആശുപത്രിയിലെ ഡോക്ടറായ ജീസൺ ജോണിയെ മുഹമ്മദ് കബീർ മർദിച്ചത്. കൊവിഡ് ബാധിച്ച ഭാര്യയുമായാണ് ഇയാൾ ആശുപത്രിയിലെത്തിയത്. നഴ്‌സിന്റെ സാന്നിധ്യത്തിൽ ഭാര്യയെ ഡോക്ടർ പരിശോധിച്ചത് ഇയാൾക്ക് ഇഷ്ടപ്പെട്ടില്ല. ഭാര്യയുടെ ശരീരത്തിൽ സ്പർശിച്ചു എന്നുപറഞ്ഞായിരുന്നു കബീറിന്റെ മർദനം. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും പ്രതിയെ പിടികുടാൻ സാധിച്ചിരുന്നില്ല.

Read More

സംസ്ഥാനത്ത് സിക്ക വൈറസ് ബാധ നിയന്ത്രണ വിധേയം: ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സിക്ക വൈറസ് രോഗം നിയന്ത്രണവിധേയമായെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒരാഴ്ചയിലേറെയായി പുതിയ കേസുകളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 66 സിക്ക വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിൽ 62 കേസുകളും തിരുവനന്തപുരത്തായിരുന്നു. എറണാകുളത്ത് രണ്ട് കേസും കൊല്ലം, കോട്ടയം ജില്ലകളിൽ ഒരു കേസുമാണ് റിപ്പോർട്ട് ചെയ്തത്. ഇവരാരും തന്നെ ചികിത്സയിലില്ല. ഒരാൾക്ക് പോലും ഗുരുതരമായി സിക്ക വൈറസ് ബാധിച്ചില്ല. ഇവരെല്ലാം തന്നെ തിരുവനന്തപുരവുമായി ബന്ധമുള്ളവരായിരുന്നു. മറ്റ് ജില്ലകളിലേക്ക്…

Read More

വീട്ടമ്മയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ച സംഭവം; കർശന നടപടിയെന്ന് മുഖ്യമന്ത്രി

കോട്ടയത്ത് വീട്ടമ്മയുടെ മൊബൈൽ നമ്പർ ലൈംഗിക തൊഴിലാളിയുടേതെന്ന രീതിയിൽ പ്രചരിപ്പിച്ച സംഭവത്തിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുസംബന്ധിച്ച് വാർത്തകൾ വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഫേസ്ബുക്ക് വഴിയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. കുറിപ്പിന്റെ പൂർണരൂപം ചില സാമൂഹ്യവിരുദ്ധർ ഫോൺ നമ്പർ മോശം രീതിയിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് അപമാനം നേരിടുകയും ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്ത വീട്ടമ്മയുടെ പരാതിയിൻ മേൽ എത്രയും പെട്ടെന്ന് ശക്തമായ നടപടികൾ സ്വീകരിക്കും. കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കും. ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകൾ സമൂഹത്തിന്റെ…

Read More