Headlines

മണ്ണാർക്കാട് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു

പാലക്കാട് മണ്ണാർക്കാട് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുരുത്തിച്ചാലിൽ കുളിക്കാനിറങ്ങിയ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്ററോളം താഴെയാണ് മൃതദേഹം കണ്ടെത്തിയത്. വളാഞ്ചേരി സ്വദേശി ഹാരിസാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് അഞ്ചംഗ സംഘം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെ ഹാരിസ് ഒഴുക്കിൽപ്പെടുകയായിരുന്നു.

Read More

യുവതിക്ക് രണ്ട് ഡോസ് വാക്‌സിനും ഒന്നിച്ച് കുത്തിവെച്ചു; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത് വാക്‌സിനേഷന് എത്തിയ യുവതിക്ക് രണ്ട് ഡോസും ഒരുമിച്ച് കുത്തിവെച്ചതായി പരാതി. മണിയറയിലാണ് സംഭവം. 25കാരിക്കാണ് രണ്ട് ഡോസ് വാക്‌സിനും ഒന്നിച്ച് കുത്തിവെച്ചത്. യുവതിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ആദ്യ ഡോസ് വാക്‌സിൻ എടുക്കാനെത്തിയപ്പോഴാണ് യുവതിക്ക് രണ്ട് ഡോസ് വാക്‌സിനും ഒന്നിച്ച് കുത്തിവെച്ചതെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ യുവതിയോട് വാക്‌സിനെടുത്തോ എന്ന് ചോദിച്ചിരുന്നുവെന്നും ഇല്ലെന്ന് മറുപടി ലഭിച്ച ശേഷമാണ് രണ്ടാമത് കുത്തിയതെന്നുമാണ് ജീവനക്കാർ നൽകുന്ന വിശദീകരണം.

Read More

വണ്ടാനം മെഡിക്കൽ കോളേജിലേത് ഗുരുതര വീഴ്ച; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും: മന്ത്രി വീണാ ജോർജ്

  ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിനെതിരായ ആരോപണത്തിൽ അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമം തടയാൻ നടപടികൾ സ്വീകരിക്കും. മെഡിക്കൽ കോളേജിലെ സി.സി.ടി.വി. പൊലീസ് എയ്ഡ് പോസ്റ്റുമായി ബന്ധിപ്പിക്കും’, ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഗുരുതരമായാണ് ഈ വിഷയത്തെ കാണുന്നതെന്നും മന്ത്രി…

Read More

ദേശീയപാത ടാറിംഗ് വിവാദം: വിജിലൻസ് അന്വേഷണം ആവശ്യമില്ല, ആരിഫിനെ തള്ളി മന്ത്രി സജി ചെറിയാൻ

  ദേശീയപാത ടാറിംഗ് വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട എഎം ആരിഫ് എംപിയെ തള്ളി മന്ത്രി സജി ചെറിയാൻ. റോഡ് നിർമാണത്തിലെ പരാതിയിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് മന്ത്രി പറഞ്ഞു. ആരിഫ് ആവശ്യപ്പെട്ട വിഷയത്തിൽ വകുപ്പുതല അന്വേഷണം നടത്തിയതാണ്. വെള്ളക്കെട്ടാണ് പ്രശ്‌നമെന്ന് അന്വേഷണത്തിൽ വ്യക്തമായി. ആരിഫിന് വിഷയത്തിൽ പോരായ്മ ഉണ്ടായോയെന്ന് പരിശോധിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു ജില്ലാ കമ്മിറ്റിയിൽ പോലും ആലോചിക്കാതെയാണ് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകിയത്. നേരത്തെ അന്വേഷിച്ച് അവസാനിപ്പിച്ച ആരോപണം വീണ്ടുമുയർത്തിയതിൽ പാർട്ടി നേതൃത്വത്തിന്…

Read More

75ാം സ്വാതന്ത്ര്യ ദിനത്തിൽ കെ സുരേന്ദ്രൻ ബിജെപി ഓഫീസിൽ പതാക ഉയർത്തിയത് തല തിരിച്ച്

  75ാം സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക തലതിരിച്ചുയർത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തവെയാണ് സുരേന്ദ്രന് അബദ്ധം പിണഞ്ഞത്. ഭാരത് മാതാ കീ ജയ് വിളികളുമായി പതാക ഉയർന്നു തുടങ്ങിയതോടെയാണ് നേതാക്കൾക്ക് അബദ്ധം മനസ്സിലായത്. തുടർന്ന് പതാക തിരിച്ചിറക്കി ശരിയായ രീതിയിൽ ഉയർത്തുകയായിരുന്നു.

Read More

തിരുവനന്തപുരത്ത് വനിതാ ഡോക്ടര്‍ക്ക് നേരേ വീണ്ടും അതിക്രമം

  തിരുവനന്തപുരം: ജില്ലയിൽ വനിതാ ഡോക്ടർക്ക് നേരേ വീണ്ടും അതിക്രമം. ആറ്റിങ്ങൽ ഗോകുലം മെഡിക്കൽ സെന്ററിലെ വനിതാ ഡോക്ടറാണ് ശനിയാഴ്ച അർധരാത്രി അതിക്രമത്തിനിരയായത്. ചികിത്സയ്ക്കെത്തിയ രണ്ടുപേർ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നും ചെരിപ്പ് ഊരി എറിഞ്ഞെന്നുമാണ് പരാതി. അർധരാത്രി 12 മണിയോടെ കൈക്ക് പരിക്കേറ്റാണ് രണ്ടുപേർ മെഡിക്കൽ സെന്ററിലെത്തിയത്. ഇവർ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറോടും നഴ്സിനോടും അതിക്രമം കാട്ടിയെന്നാണ് ആരോപണം. ഇവരിലൊരാൾ മെഡിക്കൽ സെന്ററിന് സമീപത്ത് കട നടത്തുന്നയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ ഡിവൈ.എസ്.പി.ക്ക നേരിട്ട്…

Read More

ഐഎന്‍എല്‍ പുറത്തേക്ക്; അടുത്ത എല്‍ഡിഎഫ് യോഗത്തിലേക്ക് വിളിക്കില്ല

ഐഎൻഎല്ലിലെ തർക്കത്തിൽ നിലപാട് കടുപ്പിച്ച് എൽഡിഎഫ്. അടുത്ത യോഗത്തിലേക്ക് വിളിക്കില്ലെന്ന് ഐഎൻഎല്ലിനെ എൽഡിഎഫ് അറിയിച്ചു. പിളർപ്പിലേക്കെത്തിയ പാർട്ടിയിലെ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ മുന്നണിയില്‍ നിന്ന് പുറത്താക്കുമെന്നും മുന്നറിയിപ്പ് നൽകി. ഐഎൻഎല്ലിലെ പ്രശ്നം പരിഹരിക്കുന്നതിന് കാന്തപുരം വിഭാഗത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ മധ്യസ്ഥ നീക്കങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ തന്നെ സിപിഎം എകെജി സെന്‍ററിലേക്ക് വിളിച്ചുവരുത്തി ഐഎന്‍എല്‍ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കൊച്ചിയില്‍ ചേര്‍ന്നപ്പോള്‍ തെരുവില്‍ തമ്മില്‍ത്തല്ലുന്ന സ്ഥിതിയുണ്ടായി. തുടര്‍ന്നാണ് സിപിഎം നിലപാട്…

Read More

മലപ്പുറത്ത് സദാചാര ആക്രമണത്തിൽ മനംനൊന്ത് അധ്യാപകൻ ആത്മഹത്യ ചെയ്ത കേസ്: പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകും

മലപ്പുറത്ത് സദാചാരഗുണ്ടകളുടെ ആക്രമണത്തിൽ വിഷമിച്ച് അധ്യാപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകും. മലപ്പുറം വേങ്ങര സ്വദേശിയായ അധ്യാപൻ സുരേഷ് ചാലിയത്തിനെ മർദിച്ച കേസിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് കേസെടുത്തത്. ആക്രമിച്ചവരെല്ലാം തന്നെ സുരേഷ് ചാലിയത്തിന്റെ പരിസരവാസികളാണ്. മർദിച്ചതിന് അയൽവാസികളായ ചിലർ ദൃക്‌സാക്ഷികളുമാണ്. അമ്മയുടെയും മക്കളുടെയും മുന്നിൽ വെച്ച് അക്രമിസംഘം സുരേഷിനെ മർദിച്ച ശേഷം വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. ഇതിൽ മനം നൊന്താണ് അധ്യാപകൻ ആത്മഹത്യ ചെയ്തത് ചിത്രകാരനും സിനിമാ പ്രവർത്തകനും കൂടിയായിരുന്നു സുരേഷ് ചാലിയത്ത്. ഉടലാഴം…

Read More

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ ഇല്ല

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ ഇല്ല. വ്യാപാര സ്ഥാപനങ്ങൾക്കും പൊതു ഗതാഗതത്തിനും അനുമതി. മദ്യശാലകൾ തുറക്കില്ല. ആൾക്കൂട്ടം ഒഴിവാക്കാൻ പോലീസിന്റെ കർശന പരിശോധന. സ്വാതന്ത്ര്യ ദിനമായതിനാലാണ് ഇന്നത്തെ സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കിയത്. മാസങ്ങൾ നീണ്ട കടുത്ത നിയന്ത്രണങ്ങൾക്കും നിരോധനങ്ങൾക്കും ഒടുവിൽ അടുത്ത രണ്ടാഴ്ച കേരളത്തിൽ ലോക്ഡൗൺ ഉണ്ടാവില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റ് 15, മൂന്നാം ഓണം എന്നിവ വരുന്നതിനാൽ അടുത്ത രണ്ട് ഞായറാഴ്ചകളിൽ കേരളത്തിൽ സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാവില്ലെന്നും അറിയിച്ചിരുന്നു.

Read More

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. തന്ത്രി കണ്ഠരര്‌ മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി വി കെ ജയരാജ് പോറ്റിയാവും നട തുറക്കുക. നാളെ പുലര്‍ച്ചെ 5.55നും 6.20നും ഇടയിലാണ് നിറപുത്തരിപൂജ. ഈ മാസം 16 മുതല്‍ 23 വരെയാണ് ചിങ്ങമാസ പൂജകൾക്കായി ക്ഷേത്രത്തിലേക്ക് ഭക്തർക്ക് പ്രവേശനം. വെർച്വൽ ക്യൂ ബുക്കിങ്ങിലൂടെയെത്തുന്ന 15,000 പേർക്ക് ദിവസേന കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാക്കും ദർശനത്തിന് അനുമതി. രണ്ടു ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് ഉള്ളവർക്കോ 48…

Read More