Headlines

നിമിഷയെ താലിബാൻ മോചിപ്പിച്ചെന്ന വാർത്ത; ദൈവത്തിന് നന്ദി പറഞ്ഞ് ബിന്ദു

  ഐഎസിൽ ചേർന്ന മലയാളി തീവ്രവാദി നിമിഷ ഫാത്തിമയെ താലിബാൻ മോചിപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് നിമിഷയുടെ അമ്മ ബിന്ദു. അഫ്ഗാനിസ്ഥാനിലെ ജയിലിലായിരുന്ന നിമിഷ അടക്കം എട്ട് മലയാളികളെതാലിബാൻ മോചിപ്പിച്ചതായാണ് വാർത്ത. ഇതിന് പിന്നാലെയാണ് താലിബാന്റെ പ്രവൃത്തിയിൽ സന്തോഷം രേഖപ്പെടുത്തി ബിന്ദു രംഗത്തുവന്നത് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഇന്റലിജൻസ് റിപ്പോർട്ടെന്നാണ് അറിഞ്ഞത്. സത്യാവസ്ഥ അറിയില്ല. ദൈവത്തിന് നന്ദി എന്നായിരുന്നു ബിന്ദുവിന്റെ പ്രതികരണം. അഫ്ഗാൻ ജയിലുകളിലായിരുന്ന അയ്യായിരത്തോളം ഐഎസ്, അൽ ഖ്വയ്ദ തീവ്രവാദികളെ താലിബാൻ മോചിപ്പിച്ചെന്നാണ് റിപ്പോർട്ട്. ഇതിൽ നിമിഷ അടക്കം എട്ട്…

Read More

ജനസംഖ്യയുടെ പകുതിയിലധികം പേർക്ക് ആദ്യ ഡോസ് വാക്സിൻ സംസ്ഥാനത്ത് നൽകി: ആരോഗ്യ മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ വാക്സിനേഷൻ ചരിത്രത്തിലെ സുപ്രധാന ദിനം കൂടിയാണിതെന്ന് മന്ത്രി വ്യക്തമാക്കി. 2021 ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷനായ 3.54 കോടി അനുസരിച്ച് 50.25 ശതമാനം പേർക്കാണ് (1,77,88,931) ആദ്യ ഡോസ് വാക്സിൻ നൽകിയിരിക്കുന്നത്. ജനുവരി 16 ന് സംസ്ഥാനത്ത് വാക്സിനേഷൻ ആരംഭിച്ച് 213 ദിവസം കൊണ്ടാണ് ഈ ലക്ഷ്യം കൈവരിക്കാനായത്. സംസ്ഥാനത്തിന്റെ വാക്ക്സിനേഷൻആരംഭിച്ച് 213 ദിവസം കൊണ്ടാണ് ഈ…

Read More

രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിട്ടും അനാഥാലയത്തില്‍ കോവിഡ് വ്യാപനം: രോഗബാധിതരായത് ഇരുനൂറിലധികം അന്തേവാസികള്‍

പത്തനംതിട്ട: മല്ലപ്പള്ളിയിലെ അനാഥാലയത്തില്‍ കോവിഡ് വ്യാപനം. നെല്ലിമൂട് ശാലോം കാരുണ്യഭവന്‍ അനാഥാലയത്തില്‍ ഇരുനൂറിലധികം ആളുകള്‍ക്ക് കോവിഡ് ബാധിച്ചു. എല്ലാവര്‍ക്കും ഒരു മാസം മുന്‍പ് രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തിരുന്നു. മാനസിക അസ്വാസ്ഥ്യമുള്ള അന്തേവാസികളാണ് അനാഥാലയത്തില്‍ കഴിയുന്നത്. അനാഥാലയത്തിലെ ഒരു അന്തേവാസിയെ കഴിഞ്ഞ ദിവസം ചികിത്സയ്ക്കായി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇയാളില്‍ നിന്നാകാം മറ്റുള്ളവരിലേയ്ക്ക് രോഗം പകര്‍ന്നതെന്നാണ് വിലയിരുത്തല്‍. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിട്ടും കോവിഡ് പടരുന്നതാണ് ആശങ്കയാകുന്നത്. കോവിഡ് ബാധിച്ചതോടെ ജീവനക്കാര്‍ വീടുകളിലേയ്ക്ക് മടങ്ങിയിരുന്നു. ഇതോടെ…

Read More

കേരള സര്‍ക്കാറി​ന്റെ അധികാരത്തിൽ ഇടപെടേണ്ട: കേന്ദ്രത്തിന്റെ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി

  തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന വൈദ്യുതി നിയമ ഭേദഗതി ഫെഡറല്‍ മൂല്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. ‘സംസ്​ഥാന സര്‍ക്കാറി​ന്റെ അധികാര പരിധിയിലേക്ക്​ കടന്നുകയറുന്ന ​പ്രവണത ശക്തിപ്പെടുന്നു. കാര്‍ഷിക നിയമദേഭഗതിക്ക്​ സമാന സ്​ഥിതി വൈദ്യുതി മേഖലയില്‍ ഉണ്ടാകാതിരിക്കാനാണ്​ അതീവ ജാഗ്രതയോടെ സംസ്​ഥാനം ഇടപെടുന്നത്​. സ്വകാര്യവത്​കരണ പ്രവണത അവസാനിപ്പിക്കാന്‍ ശക്തമായ ഇടപെടല്‍ വേണ്ടിവരും’- കെ.എസ്​.ഇ.ബി ഓഫിസേഴ്​സ്​ അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്​ഘാടനം ചെയ്​ത്​ മുഖ്യമന്ത്രി പറഞ്ഞു. ഉപഭോക്​താക്കള്‍ക്ക്​ മികച്ച…

Read More

സംസ്ഥാനത്ത് ഇന്ന് 12,294 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12,294 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1693, കോഴിക്കോട് 1522, തൃശൂര്‍ 1394, എറണാകുളം 1353, പാലക്കാട് 1344, കണ്ണൂര്‍ 873, ആലപ്പുഴ 748, കൊല്ലം 743, കോട്ടയം 647, തിരുവനന്തപുരം 600, പത്തനംതിട്ട 545, കാസര്‍ഗോഡ് 317, ഇടുക്കി 313, വയനാട് 202 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,578 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

വിസ്മയമല്ല, നിരാശയാണ് തോന്നുന്നത്: നിസ്സഹായരായ അഫ്ഗാൻ ജനതക്കൊപ്പമെന്ന് വി ടി ബൽറാം

അഫ്ഗാനിസ്ഥാനിൽ സർക്കാരിനെ കീഴ്‌പ്പെടുത്തി അധികാരം പിടിച്ചെടുത്ത താലിബാനെ വിമർശിച്ച് വി ടി ബൽറാം. വിസ്മയമല്ല നിരാശയാണ് തോന്നുന്നതെന്നും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പ്രാകൃത ഗോത്ര നീതിയിലേക്കുള്ള തിരിച്ചുപോക്കിനെ നിസഹായരായി കണ്ടുനിൽക്കേണ്ടി വരുന്ന അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കൊപ്പമാണ് താനെന്നും വി ടി ബൽറാം പറഞ്ഞു കുറിപ്പിന്റെ പൂർണരൂപം വിസ്മയമല്ല, നിരാശയാണ് തോന്നുന്നത്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പ്രാകൃത ഗോത്ര നീതിയിലേക്കുള്ള തിരിച്ചുപോക്കിനെ നിസ്സഹായരായി കണ്ടുനിൽക്കേണ്ടി വരുന്ന അഫ്ഗാനിസ്ഥാനിലെ ജനതയ്‌ക്കൊപ്പം. അവിടത്തെ സ്ത്രീകൾക്കും കുട്ടികൾക്കുമൊപ്പം.

Read More

പ്ലസ് വൺ പ്രവേശനത്തിന് 10 ശതമാനം സാമ്പത്തിക സംവരണം ഏർ്‌പ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്

ഹയർ സെക്കൻഡറി പ്രവേശനത്തിന് സംവരണേതര വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കാണ് സംവരണം. സർക്കാർ അംഗീകരിച്ച പ്ലസ് വൺ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളിലാണ് സംവരണ രീതി വ്യക്തമാക്കുന്നത്. നിലവിലുള്ള സംവരണരീതിക്ക് പുറമെയായിരിക്കും സാമ്പത്തിക സംവരണമെന്ന് അധികൃതർ അറിയിച്ചു. എയ്ഡഡ് സ്‌കൂളുകളിലെ 30 ശതമാനം സംവരണത്തിൽ 20 ശതമാനം മാനേജ്മെന്റ് ക്വാട്ടയായിരിക്കും. സ്‌കൂൾ നടത്തുന്ന സമുദായത്തിലെ കുട്ടികൾക്ക് 10 ശതമാനം സംവരണത്തിന് അവകാശമുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

Read More

നിയമസഭാ സ്പീക്കർ എം ബി രാജേഷിന്റെ പരാതിയിൽ അഡ്വ. ജയശങ്കർക്കെതിരെ കേസെടുത്തു

നിയമസഭാ സ്പീക്കർ എം ബി രാജേഷിന്റെ പരാതിയിൽ അഡ്വ. ജയശങ്കറിനെതിരെ കേസെടുത്തു. ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്തത്. വാളയാർ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട പരാമർശത്തിനെതിരെയായിരുന്നു പരാതി എം ബി രാജേഷിനും ഭാര്യയുടെ സഹോദരൻ നിതിൻ കണിച്ചേരിക്കുമെതിരെയായിരുന്നു പരാമർശം. ചാനൽ ചർച്ചക്കിടെയാണ് ജയശങ്കർ അപകീർത്തികരമായ പരാമർശം നടത്തിയത്. നവംബർ 20ന് ജയശങ്കറോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

Read More

കൊയിലാണ്ടിയിൽ യുവാവിനെ ഒരു സംഘമാളുകൾ തട്ടിക്കൊണ്ടുപോയി; സ്വർണക്കടത്ത് സംഘമെന്ന് സംശയം

കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് ഒരു സംഘമാളുകൾ ഇന്നലെ രാത്രി വീട്ടിലെത്തി തട്ടിക്കൊണ്ടുപോയത്. സംഘത്തിൽ അഞ്ച് പേരുണ്ടെന്ന് വീട്ടുകാർ പറയുന്നു. സ്വർണക്കടത്ത് സംഘത്തിലെ തർക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് സംശയിക്കുന്നു. ഹനീഫ ഏതെങ്കിലും സ്വർണക്കടത്ത് സംഘത്തിന്റെ ക്യാരിയറായി പ്രവർത്തിച്ചിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ മാസം ഊരള്ളൂർ സ്വദേശി അഷ്‌റഫ് എന്നയാളെ സ്വർണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് തട്ടിക്കൊണ്ടുപോയിരുന്നു. ഈ കേസിൽ ഇതുവരെ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തിട്ടുമില്ല.

Read More

സമ്പൂർണ വാക്‌സിനേറ്റഡ് ജില്ലയായി വയനാട്; 18ന് മുകളിലുള്ള എല്ലാവരും വാക്‌സിൻ സ്വീകരിച്ചു ​​​​​​​

  സംസ്ഥാനത്ത് ആദ്യ സമ്പൂർണ വാക്‌സിനേറ്റഡ് ജില്ലയായി വയനാട്. 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകിയെന്ന് കലക്ടർ അദീല അബ്ദുള്ള അറിയിച്ചു. കൊവിഡ് പോസിറ്റീവായവർ, ക്വാറന്റൈനിലുള്ളവർ, വാക്‌സിൻ നിഷേധിച്ചവർ എന്നിവരെ ഈ വിഭാഗത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് കലക്ടർ അറിയിച്ചു വയനാട് ജില്ലയിൽ 18 വയസിന് മുകളിൽ പ്രായമുള്ളവരിൽ ലക്ഷ്യം വച്ച മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകി. വാക്സിനേഷൻ യജ്ഞത്തിൽ ഈ നേട്ടം കൈവരിച്ച ആദ്യ ജില്ലയായി വയനാട് മാറി….

Read More