Headlines

പീച്ചി ഡാമിന്റെ പരിസരത്ത് ഭൂചലനം

  തൃശൂർ: പീച്ചി ഡാമിന്റെ പരിസരത്ത് നേരിയ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. പീച്ചി, പൊടിപ്പാറ, അമ്പലക്കുന്ന് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് വിവരം. ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. റിക്ടർ സ്‌കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂമിക്കടിയിൽ നിന്ന് വലിയ ശബ്ദം ഉണ്ടായതായും ചില വീടുകളിലെ കട്ടിലുകൾ ചലിച്ചതായും നാട്ടുകാർ പറയുന്നു. തൃശൂരിന് പുറമേ പാലക്കാടും ഏകദേശം ഇതേ സമയത്ത് തന്നെ ഭൂചലനം അനുഭവപ്പെട്ടു. പീച്ചി ഡാമിന്റെ മറുവശമായ പാലക്കാട് കിഴക്കഞ്ചേരിയിലെ പാലക്കുഴിയിലും ഭൂചലനം ഉണ്ടായി….

Read More

സംസ്ഥാനത്ത് ഇന്ന് 21,427 പേർക്ക് കൊവിഡ്, 179 മരണം; 18,731 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 21,427 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3089, കോഴിക്കോട് 2821, എറണാകുളം 2636, തൃശൂർ 2307, പാലക്കാട് 1924, കണ്ണൂർ 1326, കൊല്ലം 1311, തിരുവനന്തപുരം 1163, കോട്ടയം 1133, ആലപ്പുഴ 1005, ഇടുക്കി 773, പത്തനംതിട്ട 773, കാസർഗോഡ് 607, വയനാട് 559 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

തിരുവനന്തപുരം ലോ അക്കാദമി അധ്യാപകൻ കോളജ് ഗ്രൗണ്ടിൽ തീ കൊളുത്തി മരിച്ചു

  തിരുവനന്തപുരത്ത് ലോ അക്കാദമി അധ്യാപകൻ കോളജ് ഗ്രൗണ്ടിൽ തീ കൊളുത്തി ആത്മഹത്യചെയ്തു. സുനിൽകുമാർ എന്ന അധ്യാപകനാണ് മരിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഇന്ന് രാവിലെയും കോളജ് പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്നു. ഉച്ചയോടെയാണ് ഗ്രൗണ്ടിൽ തീ കൊളുത്തിയ നിലയിൽ കണ്ടെത്തിയത്. സമീപത്ത് നിന്ന് പെട്രോൾ കുപ്പിയും കണ്ടെത്തി. കോളജിൽ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് വിവരം അധികൃതരെ അറിയിച്ചത് തിരുവനന്തപുരം വഴയില സ്വദേശിയാണ് സുനിൽകുമാർ. പത്ത് വർഷമായി ലോ അക്കാദമി…

Read More

പിതാവിന്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടി; മലപ്പുറത്ത് 15കാരന് പരുക്ക്

മങ്കടയിൽ പതിനഞ്ച് വയസ്സുകാരന് വെടിയേറ്റു. അബദ്ധത്തിലാണ് പിതാവിന്റെ പക്കലുള്ള തോക്കിൽ നിന്ന് കുട്ടിക്ക് വെടിയേറ്റത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പിതാവിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു കടന്നമണ്ണ പങ്ങിണിക്കാടൻ ജാഫറലി(49), ഉസ്മാൻ(47) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് വെള്ളില കുരങ്ങൻചോലയിൽ സംഭവം നടന്നത്. പരുക്കേറ്റ കുട്ടി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്

Read More

കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടർ പിടിയിൽ

  കട്ടപ്പന: കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടറിനെ വിജിലൻസ് പിടികൂടി. കട്ടപ്പന നഗരസഭാ ഇൻസ്പെക്ടർ ഷിജു അസീസ് ആണ് വിജിലൻസിന്റെ പിടിയിലായത്. നഗരസഭയുടെ പരിധിയിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥത മാറ്റുന്നതിനു വേണ്ടി ഇയാൾ 13000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. നേരത്തെ വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതിനിടയിൽ തന്നെ ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.

Read More

അന്തരിച്ച കോൺഗ്രസ് നേതാവ് വി വി പ്രകാശിന്റെ വീട് രാഹുൽ ഗാന്ധി സന്ദർശിച്ചു

  മലപ്പുറം: അന്തരിച്ച കോൺഗ്രസ് നേതാവ് വി വി പ്രകാശിന്റെ വീട് വയനാട് എംപി കൂടിയായ രാഹുൽ ഗാന്ധി സന്ദർശിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് വി വി പ്രകാശിന്റെ എടക്കരയിലെ വസതിയിൽ രാഹുൽ ഗാന്ധി എത്തിയത്. 15 മിനിറ്റ് നേരം രാഹുൽ ഗാന്ധി ഇവിടെ ചെലവഴിച്ചു കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമാണ് രാഹുൽ ഗാന്ധി മടങ്ങിയത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, മുൻ മന്ത്രി ആര്യാടൻ…

Read More

റംബൂട്ടാൻ പഴത്തിന്റെ കുരു തൊണ്ടയിൽ കുടുങ്ങി വടകരയിൽ ഒന്നര വയസ്സുകാരൻ മരിച്ചു

റംബൂട്ടാൻ പഴത്തിന്റെ കുരു തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു. കോഴിക്കോട് വടകര കൊള്ളിയോട് സായീദിൻരെയും അൽസബയുടെയും മകൻ മസിൻ അമനാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.  

Read More

കൊട്ടിയത്തെ യുവതിയുടെ മരണം കൊലപാതകം; ഭർത്താവ് പിടിയിൽ

  കൊല്ലം കൊട്ടിയത്ത് യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉമയനല്ലൂർ മൈലാപൂർ തൊടിയിൽ പുത്തൻവീട്ടിൽ നിഷാന എന്ന 27കാരിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ ഇവരെ വീടിനുള്ളിൽ അബോധാവസ്ഥയിൽ കാണുകയായിരുന്നു ചികിത്സക്കിടെയാണ് നിഷാന മരിച്ചത്. ഭാര്യ തൂങ്ങിമരിക്കാൻ ശ്രമിച്ചുവെന്നാണ് ഭർത്താവ് നിസാം(39) ആദ്യം പറഞ്ഞിരുന്നത്. എന്നാൽ നിഷാനയുടെ കഴുത്തിൽ പാടുകൾ കണ്ടതിനെ തുടർന്ന് പോലീസ് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. കാമുകിയെ വിവാഹം ചെയ്യുന്നതിനായി…

Read More

മുൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ കൊച്ചി മെട്രോ എംഡിയായി നിയമിക്കും: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

കൊച്ചി: മുൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ കൊച്ചി മെട്രോ എംഡിയായി നിയമിക്കും. ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. മൂന്ന് വർഷത്തേക്കാണ് നിയമനം. സംസ്ഥാനത്ത് ആദ്യമായാണ് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ കൊച്ചി മെട്രോയുടെ എംഡിയാകുന്നത്. ജൂൺ 29 നാണ് ബെഹ്റ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്നും വിരമിച്ചത്.

Read More

കൊവിഡ് മൂന്നാം തരംഗം നേരിടാന്‍ സംസ്ഥാനത്ത് വന്‍ മുന്നൊരുക്കം

തിരുവനന്തപുരം; മൂന്നാം തരംഗം നേരിടാന്‍ സംസ്ഥാനത്ത് വന്‍ സജ്ജീകരണങ്ങളൊരുങ്ങി. ഇതിന് മുന്നോടിയായി 48 ആശുപത്രികളില്‍ പീഡിയാട്രിക് വാര്‍ഡുകളും ഐ.സി.യുകളും 60 ശതമാനവും 3 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 490 ഓക്സിജന്‍ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകള്‍, 158 എച്ച്ഡിയു കിടക്കകള്‍, 96 ഐസിയു കിടക്കകള്‍ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് സജ്ജമാക്കുകയെന്നും മന്ത്രി അറിയിച്ചു.സ്റ്റേറ്റ് കോവിഡ് 19 കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ച്, കോവിഡ് അവലോകന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡ് മൂന്നാം തരംഗം…

Read More