Headlines

എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുന്നത് തടയാൻ മാധ്യമങ്ങൾ ശ്രമിച്ചുവെന്ന് കോടിയേരി

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വരുന്നത് തടയാൻ മാധ്യമങ്ങൾ ശ്രമിച്ചെന്ന് കോടിയേരി ബാലകൃഷ്ണൻ. ഭരണ നേട്ടങ്ങളെ ഇകഴ്ത്താൻ മാധ്യമങ്ങൾ ശ്രമിച്ചു. സർക്കാരിനെതിരെ കള്ളക്കഥകൾ പടച്ചുവിട്ടെന്നും കോടിയേരി ആരോപിച്ചു നയതന്ത്ര സ്വർണക്കടത്ത് അലക്കി വെളുപ്പിക്കാൻ നോക്കി കീറിപ്പോയ പഴന്തുണിയായി മാറി. മാധ്യമങ്ങൾ വിശ്വാസ്യത തിരിച്ചുപിടിക്കാൻ അന്ധമായ ഇടതുപക്ഷ വിമർശനം അവസാനിപ്പിക്കണം. ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വന്നിട്ടും മാധ്യമങ്ങൾ മാറുന്നില്ല. സ്വാതന്ത്ര്യ സമരത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വഹിച്ച പങ്ക് മറച്ചുവെക്കാൻ ശ്രമം നടന്നുവെന്നും സ്വാതന്ത്ര്യ ദിനം സിപിഎം ആഘോഷിച്ചത് മാധ്യമങ്ങൾ…

Read More

കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകാൻ കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്

  കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകാൻ കേരളം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സർക്കാർ മേഖലയിൽ പോസ്റ്റ് കൊവിഡ് ചികിത്സക്ക് പണം ഈടാക്കാനുള്ള തീരുമാനത്തിൽ അവ്യക്തതകളുണ്ടെങ്കിൽ നീക്കും. ഇതര ചികിത്സകൾക്ക് നേരത്തെ തന്നെ സർക്കാർ മേഖലയിൽ പണം ഈടാക്കുന്നുണ്ടായിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തെ പ്രശംസിച്ചില്ല എന്ന രാഷ്ട്രീയ ആരോപണത്തോട് മറുപടി പറയാനില്ല. കേന്ദ്രമന്ത്രിയുടെ സന്ദർശനം കേരളത്തിന് 100 ശതമാനം പോസിറ്റീവായിരുന്നുവെന്നും വീണ ജോർജ് പറഞ്ഞു.

Read More

റെയിൽവേ ജീവനക്കാരിയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം മാല കവർന്നു; സംഭവം ട്രെയിന് സിഗ്നൽ നൽകുന്നതിനിടെ

  കോട്ടയം മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ നൽകാൻ നിൽക്കുകയായിരുന്ന റെയിൽവേ ജീവനക്കാരിയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം മാല കവർന്നു. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ പന്തുവിള സ്വദേശി ജലജകുമാരിക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. 11.53ന് കടന്നുപോകുന്ന ഗുരുവായൂർ എക്‌സ്പ്രസിന് സിഗ്നൽ നൽകാനായി സ്റ്റേഷന് മറുവശത്ത് നിൽക്കുമ്പോഴാണ് ജലജകുമാരിയെ ആക്രമിച്ചത്. രക്ഷപ്പെടാനായി ജലജകുമാരി ട്രാക്കിലേക്ക് എടുത്തുചാടി. പിന്നാലെ ചാടിയ അക്രമി മാല വലിച്ചുപൊട്ടിച്ചു. വീഴ്ചയിൽ ജലജകുമാരിയുടെ തലയ്ക്കും പരുക്കേറ്റു. ട്രെയിൻ കടന്നുപോയതിന് ശേഷമാണ് സ്‌റ്റേഷൻ മാസ്റ്റർ നിലവിളി കേട്ട് ഓടിയെത്തിയതും…

Read More

കാനഡയിൽ നയാഗ്ര വെള്ളച്ചാട്ടത്തിൽകാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം ലഭിച്ചു

  കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിൽ കാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കോൺസ്റ്റഗോ സർവകലാശാല എൻജിനീയറിംഗ് വിദ്യാർഥിയായ അനന്തുകൃഷ്ണഷാജിയെന്ന 26കാരന്റെ മൃതദേഹമാണ് ലഭിച്ചത്. സഹപാഠിയായ വിദ്യാർഥിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത് അപകടത്തിൽപ്പെട്ട സഹപാഠിയായ തമിഴ്‌നാട് സ്വദേശിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചിരുന്നു. മലയിടുക്കിലെ ചെറിയ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം ഞായറാഴ്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും.

Read More

തെരുവുനായയെ വെട്ടിക്കൊന്നു; കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

  കണ്ണൂരിൽ തെരുവുനായയെ ഒാടിച്ചിട്ട് വെട്ടിക്കൊന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ചേപ്പറമ്പിൽ കോഴിക്കടയിൽ ജോലി ചെയ്യുന്ന അസം സ്വദേശിയാണ് തെരുവുനായയെ വെട്ടിക്കൊന്നത്. വെട്ടേറ്റ നായ ചോരയൊലിപ്പിച്ച് റോഡിലൂടെ ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അധികം വൈകാതെ നായ ചത്തു ഇയാളെ നാട്ടുകാരാണ് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിലാണ്.

Read More

കണ്ണൂർ പേരാവൂരിലെ അഗതി മന്ദിരത്തിൽ നൂറിലേറെ പേർക്ക് കൊവിഡ്; ഒരാഴ്ചക്കിടെ അഞ്ച് പേർ മരിച്ചു

  കണ്ണൂർ പേരാവൂരിലെ കൃപാലയം അഗതി മന്ദിരത്തിലെ നൂറിലേറെ അന്തേവാസികൾക്ക് കൊവിഡ്. ഒരാഴ്ചക്കിടെ അഞ്ച് പേരാണ് ഇവിടെ മരിച്ചത്. രോഗികളുടെ അവസ്ഥ കൂടുതൽ ദയനീയമാകുകയാണ്. ഭക്ഷണമടക്കം ലഭിക്കാനില്ലാത്ത അവസ്ഥയാണ്. തെരുവിൽ അലയന്നുവർ, പ്രായമായവർ, മാനസിക വെല്ലുവിളി നേരിടുന്നവർ, രോഗികൾ തുടങ്ങിയവരെ പാർപ്പിക്കുന്നയിടമാണ് പേരാവൂർ തെറ്റുവഴിയിലെ കൃപാലയം. 234 അന്തേവാസികളാണ് ഇവിടെയുള്ളത്. ഈ മാസം നാലിനാണ് ഇവിടെ ഒരാൾക്ക് കൊവിഡ് കണ്ടെത്തിയത്. തുടർന്ന് നടന്ന പരിശോധനയിൽ കൂടുതൽ പേർക്ക് രോഗബാധ കണ്ടെത്തുകയായിരുന്നു.

Read More

കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട; സ്ത്രീകളടക്കം ഏഴ് പേർ പിടിയിൽ

  കൊച്ചിയിൽ ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘം പിടിയിൽ. എക്‌സൈസിന്റെയും കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെയും സംയുക്ത പരിശോധനയിലാണ് ഇവർ പിടിയിലായത്. രണ്ട് സ്ത്രീകളടക്കം ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തത് എംഡിഎംഎ, എൽ എസ് ഡി, ലഹരിഗുളികകൾ എന്നിവ ഇവരിൽ നിന്ന് പിടികൂടി. ഇതിനെല്ലാം കൂടി ഒരു കോടി രൂപ വില വരും. കോഴിക്കോട് സ്വദേശികളായ ശ്രീമോൻ, മുഹമ്മദ് ഫാബാസ്, ഷംന, കാസർകോട് സ്വദേശികളായ അജു, മുഹമ്മദ് ഫൈസൽ, എറണാകുളം സ്വദേശികളായ മുഹമ്മദ്…

Read More

പുതിയ സംരംഭങ്ങൾ ഓണക്കാലത്ത് വനിതകൾക്കുള്ള സമ്മാനം: മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തെ വനിതകൾക്ക് സംസ്ഥാന സർക്കാരിന് വേണ്ടി സഹകരണ വകുപ്പ് നൽകുന്ന ഓണസമ്മാനമാണ് വനിതാ സഹകരണ സംഘങ്ങളിലെ പുതിയ സംരംഭകത്വമെന്ന് മന്ത്രി വി എൻ വാസവൻ. നൂറു ദിന കർമ്മപദ്ധതിയുടെ ഭാഗമായി തീരുമാനിച്ച വനിതാ സംരംഭകത്വം സഹകരണ ബാങ്കുകളിൽ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പത്ത് സഹകരണ സംഘങ്ങൾക്കായി പുതിയ നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കുന്നതിന് 50 ലക്ഷം രൂപ കൈമാറുകയും ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമഗ്രികൾ നിർമ്മിക്കുന്നതിനുള്ള പുതിയ സംരംഭകത്വങ്ങളാണ് പത്ത്…

Read More

കോവിഡ് മരണം ബന്ധുക്കളെ അറിയിച്ചില്ല: ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ മാറ്റി

ആലപ്പുഴ: കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ മെഡിക്കല്‍ കോളേജിനെതിരെ പരാതി. രോഗികള്‍ മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് ബന്ധുക്കളെ അറിയിക്കുന്നതെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ആര്‍.വി രാംലാലിനെ മാറ്റി. പുതിയ സൂപ്രണ്ടായി ഡോ. സജീവ് ജോര്‍ജ് പുളിക്കലിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രണ്ട് രോഗികള്‍ മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കള്‍ ആശുപത്രിയില്‍ തന്നെയുണ്ടായിരുന്നിട്ടും മരണം അറിയിച്ചില്ലെന്ന പരാതിയാണ് ഉയര്‍ന്നത്. ഇതിനെതിരെ വലിയ പ്രതിഷേധവും…

Read More

തൃശൂരിന്‌ പുറമെ പാലക്കാട് ജില്ലയിലും ഭൂചലനം; അഞ്ചു സെക്കന്‍ഡ് നേരം നീണ്ടുനിന്നു: വീടുകൾക്ക് കേടുപാട്

പാലക്കാട്: തൃശൂരിന്‌ പുറമെ പാലക്കാട് ജില്ലയിലും നേരിയ ഭൂചലനം. തൃശൂരില്‍ പീച്ചി അണക്കെട്ടിന്റെ പരിസരങ്ങളിലായാണ് ആദ്യം ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് കിഴക്കഞ്ചേരിയിലെ മലയോര മേഖലയില്‍ വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. തൃശൂര്‍ പീച്ചി, പൊടിപ്പാറ, അമ്പലക്കുന്ന്, വിലങ്ങൂര്‍ എന്നിവിടങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. അപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തി. ഭൂമിക്കടിയില്‍ നിന്ന് വലിയ ശബ്ദം ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. ചില വീടുകളിലെ കട്ടിലുകള്‍ ചലിച്ചതോടെയാണ് ഭൂചലമാണെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. എന്നാൽ പാലക്കാടും ഏകദേശം…

Read More