Headlines

പ്രശസ്ത നടി ചിത്ര അന്തരിച്ചു

  പ്രശസ്ത സിനിമാ നടി ചിത്ര അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 56 വയസ്സായിരുന്നു. നിരവധി ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആട്ടക്കലാശം, പൊന്നുചാമ, ആറാം തമ്പുരാൻ, ദേവാസുരം, അമരം, പാഥേയം, സാദരം, ഏകലവ്യൻ, കളിക്കളം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 2001ൽ പുറത്തിറങ്ങിയ സൂത്രധാരനാണ് അവസാന ചിത്രം

Read More

എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയത്തിൽ അപാകതയെന്ന് പരാതി

എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതയി പരാതി. പാലക്കാട് ഒറ്റപ്പാലം പനമണ്ണ സ്വദേശി ശശികുമാറാണ് മകൻ വിഷ്ണുവിന്റെ ഉത്തരക്കടലാസ് മൂല്യനിർണയത്തിൽ അപാകത സംഭവിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഫലം വന്നപ്പോൾ മലയാളം ഒന്നാം പേപ്പറിൽ 28 മാർക്ക് ലഭിച്ച വിഷ്ണുവിന് പുനർമൂല്യനിർണയത്തിൽ മുഴുവൻ മാർക്കും ലഭിക്കുകയായിരുന്നു. പഠിക്കാൻ മിടുക്കനായ വിഷ്ണുവിന് മുഴുവൻ വിഷയത്തിലും എ പ്ലസ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ മലയാളം ഒന്നാം പേപ്പറിന് ബി പ്ലസും മറ്റ് വിഷയങ്ങളിലെല്ലാം എ പ്ലസും ലഭിച്ചു. മലയാളത്തിൽ 40ൽ 28…

Read More

വൈദ്യുതി മീറ്ററുകളില്‍ മാറ്റം വരുത്താൻ തീരുമാനം: മീറ്ററുകൾ മാറ്റി ഘടിപ്പിക്കാനുള്ള സമയക്രമം പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ വൈദ്യുതി മീറ്ററുകളില്‍ മാറ്റം വരുത്തുന്നതിന് തീരുമാനം. മുന്‍കൂറായി പണമടച്ച്‌ വൈദ്യുതി ഉപയോഗിക്കാവുന്ന സംവിധാനമാണ് വരുന്നത്. പ്രീപെയ്ഡ് സ്മാര്‍ട് മീറ്റര്‍ ഘട്ടംഘട്ടമായി എല്ലായിടത്തും എത്തിക്കുന്നതിനാണ് തീരുമാനമെന്ന് സർക്കാർ വ്യക്ത്യമാക്കി. ഇതിനായി നിലവിലുള്ള മീറ്ററുകള്‍ മാറ്റി സ്മാർട് മീറ്ററുകള്‍ ഘടിപ്പിക്കാനുള്ള സമയക്രമം പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. കാര്‍ഷിക ഉപഭോക്താക്കള്‍ ഒഴികെ കമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകള്‍ ഉള്ള പ്രദേശങ്ങളിൽ എല്ലാ ഉപഭോക്താക്കള്‍ക്കും സ്മാര്‍ട് മീറ്ററുകള്‍ ഉപയോഗിച്ച്‌ വൈദ്യുതി നല്‍കുമെന്ന് വൈദ്യുതി മന്ത്രാലയം വിജ്ഞാപനത്തില്‍ വ്യക്തമാക്കി. 2023 ഡിസംബര്‍ –…

Read More

​ കൊവിഡ് മഹാമാരിക്കിടയിലും മല​യാ​ളി​യു​ടെ ദേ​ശീ​യ ഉ​ത്സ​​വം ആ​ഘോ​ഷി​ക്കാ​ൻ നാ​ടും ന​ഗ​ര​വും ഒ​രു​ങ്ങി; എല്ലാ മാന്യ വായനക്കാർക്കും മെട്രോ മലയാളം വെബ് പോർട്ടലിന്റെ ഓണാശംസകൾ

ദുരിതകാലത്തെത്തിയ തിരുവോണത്തെ ആകാവുന്നത്ര മനോഹരമായി വരവേൽക്കുകയാണ് മലയാളികൾ. മ​ല​യാ​ളി​യു​ടെ ദേ​ശീ​യ ഉ​ത്സ​​വം ആ​ഘോ​ഷി​ക്കാ​ൻ നാ​ടും ന​ഗ​ര​വും ഒ​രു​ങ്ങി. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് കോവിഡ് മഹാമാരി ആഘോഷത്തിന്‍റെ നിറപ്പകിട്ടു കുറയ്ക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ പൊ​തു ഇ​ട​ങ്ങ​ളി​ലെ ആ​ഘോ​ഷ​ങ്ങ​ളും ഒ​ത്തു​ചേ​ര​ലു​​ക​ളും ഇത്തവണയുമുണ്ടാകില്ല​. ഓണക്കാലം കുട്ടിക്കൂട്ടങ്ങളുടെ സന്തോഷത്തിന്‍റേതാണ്. പുറത്തിറങ്ങാൻ കഴിയാത്ത, കൂട്ടുകൂടാൻ കഴിയാത്ത കാലത്ത് കുഞ്ഞുങ്ങൾക്കിത് മനസ്സ് നിറച്ച ഓണം. പത്തു ദിവസം കൈനിറയെ പൂനുള്ളി വീട്ടുമുറ്റവും ഉമ്മറവുമലങ്കരിച്ച് അവരത് ആസ്വാദനത്തിന്‍റേതാക്കുന്നു. അത്തനാളിലെ ചെറിയ പൂക്കളത്തിന്‍റെ വലിപ്പും കൂടി. തിരുവോണത്തിന്…

Read More

കാസർകോട് വൻ മദ്യവേട്ട; കാറിൽ കടത്തിയ 345 ലിറ്റർ മദ്യം പിടികൂടി

കാസർകോട് കാഞ്ഞങ്ങാട് വൻ മദ്യവേട്ട. കാറിൽ കടത്താൻ ശ്രമിച്ച 345 ലിറ്റർ മദ്യം എക്‌സൈസ് പിടികൂടി. വ്യാഴാഴ്ച രാത്രി ഹോസ്ദുർഗ് ബല്ല കൊഴക്കുണ്ടിൽ കാറിൽ കടത്തിക്കൊണ്ടുവന്ന കർണാടക നിർമിത വിദേശമദ്യമാണ് പിടികൂടിയത്. ഓണത്തോടനുബന്ധിച്ചാണ് പരിശോധന കർശനമാക്കിയത്. ഹോസ്ദുർഗ് റെയ്ഞ്ച് ഇൻസ്‌പെക്ടർ വി വി പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യം പിടിച്ചത്. കാറിലുണ്ടായിരുന്ന ആൾ എക്‌സൈസ് സംഘത്തെ കണ്ടതോടെ ഇറങ്ങിയോടി.

Read More

കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ ആരോഗ്യവകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി വീണ ജോർജ്

സംസ്ഥാനത്ത് കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ ആരോഗ്യവകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. യുഡിഎഫ് എംഎൽഎമാരുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. സർക്കാർ കണക്കും ഇൻഫർമേഷൻ കേരളാ മിഷൻ കണക്കും തമ്മിൽ ഏഴായിരം മരണങ്ങളുടെ അന്തരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിന് വ്യക്തത വരുത്താതെയാണ് മന്ത്രിയുടെ മറുപടി സംസ്ഥാനതല ഡെത്ത് ഓഡിറ്റ് സമിതിയെ കുറിച്ച് മറുപടിയിൽ പരാമർശിക്കുന്നില്ല. കൊവിഡ് ബാധിതരുടെ മരണം സംബന്ധിച്ച വിവരം സർക്കാർ മറച്ചുവെക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. മുഖ്യമന്ത്രി പുറത്തുവിട്ട കണക്കും കേരളാ മിഷന്റെ കണക്കുകളും തമ്മിലുള്ള…

Read More

വിവാദ ഓണ സമ്മാനം: തൃക്കാക്കര നഗരസഭാ അധ്യക്ഷയോട് പ്രതിപക്ഷ നേതാവ് വിശദീകരണം തേടി

  തൃക്കാക്കരയിലെ ഓണ സമ്മാന വിവാദം അന്വേഷിക്കാൻ ഡിസിസിയോട് ആവശ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഡിസിസിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റം ചെയ്‌തെന്ന് കണ്ടെത്തിയാൽ നടപടിയുണ്ടാകുമെന്നും സതീശൻ പറഞ്ഞു. ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് ചെയർപേഴ്‌സൺ പതിനായിരം രൂപ കൂടി സമ്മാനം നൽകിയാണ് വിവാദത്തിലായത്. പണത്തിന്റെ ഉറവിടത്തിൽ സംശയം തോന്നിയ പ്രതിപക്ഷ കൗൺസിലർമാർ പണം തിരികെ നൽകി. അധ്യക്ഷയുടെ നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് കൗൺസിലർമാർ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. ഓരോ അംഗങ്ങൾക്കും 15 ഓണക്കോടിക്കൊപ്പമാണ് കവറിൽ പതിനായിരം…

Read More

യുവതിക്ക് നേരെ അതിക്രമം നടത്തിയയാളെ ചോദ്യം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്ത് കൊല്ലം പോലീസ്

  യുവതിക്ക് നേരെ അതിക്രമം നടത്തിയയാളെ ചോദ്യം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. കൊല്ലം ശക്തികുളങ്ങര പോലീസിന്റേതാണ് നടപടി. കൊല്ലം രാമൻകുളങ്ങര സ്വദേശി അനന്ദുവിനെയാണ് പൊലീസ് അറസ്റ്റ്ചെയ്തത്. തന്റെ സഹപ്രവർത്തകയായ യുവതിക്കെതിരെ അതിക്രമം നടത്തിയാളെ അനന്ദു തടയുകയും വാക്കേറ്റം ഉണ്ടാവുകയും ചെയ്തിരുന്നു. കേരള പ്രവാസി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഹരിധരനായിരുന്നു യുവതിക്കെതിരെ അതിക്രമം നടത്തിയത്. തുടർന്ന് തൊട്ടടുത്ത ദിവസം യുവതി ശക്തികുളങ്ങര പൊലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ ഹരിധരനെ അറസ്റ്റ് ചെയ്യാതെ അനന്ദുവിനെ പൊലീസ്…

Read More

സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ ആഘോഷിക്കാം: ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി

  കൊവിഡ് മഹാമാരി തീർത്ത പ്രതിസന്ധികളിലും പകിട്ട് കുറയാതെ ഓണം ആഘോഷിക്കാൻ തയ്യാറെടുക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്രാട ദിനത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറപ്പിലാണ് മുഖ്യമന്ത്രി ഓണാശംസകൾ നേരുന്നത്. തിരുവോണനാളിനെ വരവേൽക്കാനായി ഉത്രാടം പിറന്നിരിക്കുന്നു. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധികളിൽ പകിട്ടു കുറയാതെ ഓണം ആഘോഷിക്കാൻ നമുക്ക് തയ്യാറെടുക്കാം. ഓണക്കാലം വറുതിയില്ലാതെ കടന്നുപോകാൻ സർക്കാർ നിരവധി സഹായപദ്ധതികളാണ് ആവിഷ്‌കരിച്ചത്. ലോക്ഡൗൺ കാരണം കടുത്ത പ്രതിസന്ധി നേരിട്ട ചെറുകിട മേഖലയ്ക്കായി 5650 കോടി രൂപയുടെ പ്രത്യേക സാമ്പത്തികാശ്വാസ…

Read More

ജോലി തേടിയെത്തിയ സ്ത്രീയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കടയുടമ അറസ്റ്റിൽ

എറണാകുളത്ത് ജോലി തേടിയെത്തിയ സ്ത്രീയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുകയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കടയുടമ അറസ്റ്റിൽ. തൊടുപുഴ കാരിക്കോട് മുതലക്കുടം വിസ്മയ വീട്ടിൽ സനീഷിനെയാണ്(43) അറസ്റ്റ് ചെയ്തത്. വൈറ്റിലയിൽ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന പ്രതി ജോലിക്കെത്തിയ സ്ത്രീയെ വിവാഹം ചെയ്യാമെന്ന് പറഞ്ഞാണ് പീഡിപ്പിച്ചത് പരാതിക്കാരുടെ പക്കൽ നിന്ന് അമ്പതിനായിരം രൂപയും മോതിരവും ഭീഷണിപ്പെടുത്തി ഇയാൾ വാങ്ങിയിരുന്നു. പണം തിരികെ ചോദിച്ചപ്പോൾ ഇയാൾ മുമ്പ് ചിത്രീകരിച്ച ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു

Read More