Headlines

പെൺകുട്ടിയുമായി വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്തെന്ന് ആരോപിച്ച് തിരൂർ ചെറിയമുണ്ടത്ത് യുവാവിന് സദാചാര ഗുണ്ടകളുടെ ക്രൂരമർദ്ദനം

മലപ്പുറം: തിരൂർ ചെറിയമുണ്ടത്ത് യുവാവിന് സദാചാര ഗുണ്ടകളുടെ ക്രൂരമർദ്ദനം. 23 കാരനായ സൽമാനുൽ ഹാരിസിനെയാണ് ഒരു സംഘം യുവാക്കൾ വഴി തടഞ്ഞ് ആക്രമിച്ചത്. ഒരു പെൺകുട്ടിയുമായി വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്തെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. മർദ്ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈൽ ഫോണിൽ പകർത്തിയ അക്രമിസംഘം ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇന്നലെ വെെകിട്ട് നാല് മണിയോടെയായിരുന്നു ആക്രമണം. സംഭവത്തില്‍ സൽമാനുൽ ഹാരിസിന്റെ അമ്മ സുഹ്റ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന മകനെതിരെയാണ് ആക്രമണമുണ്ടായതെന്ന്…

Read More

‘ഓണകിറ്റിലെ ഏലയ്ക്ക ഗുണനിലവാരമുള്ളത് തന്നെ’; പ്രതിപക്ഷ ആരോപണം തള്ളി സപ്ലൈക്കോ

കൊച്ചി: ഓണകിറ്റിലെ ഏലയ്ക്ക ഗുണനിലവാരമില്ലെന്ന പ്രതിപക്ഷ ആരോപണം തള്ളി സപ്ലൈക്കോ. ഇടുക്കിയിലെ കർഷക സംഘങ്ങളടക്കം കേരളത്തിൽ നിന്നുള്ള നാല് കമ്പനികൾക്കാണ് ഏലം വിതരണത്തിനുള്ള ഓർഡർ നൽകിയത്. തമിഴ്നാട്ടിലെ ഇടനിലക്കാരുടെ ഇടപെടൽ ഏലയ്ക്ക വിതരണത്തിൽ ഉണ്ടായിട്ടില്ലെന്നും സപ്ലൈകോ എംഡി അലി അസ്കർ പാഷ ഒരു സ്വകാര്യ ചാനലിനോട്  പറഞ്ഞു. സർക്കാർ വിതരണത്തിന് തയ്യാറാക്കിയ 85 ലക്ഷം ഓണക്കിറ്റിലെ ഏലയ്ക്കയ്ക്ക് ഗുണനിലവാരമില്ലെന്നും ഇവ കൂടിയ വിലയ്ക്കാണ് വാങ്ങിയതെന്നുമാണ് പ്രതിപക്ഷ ആരോപണം. എന്നാൽ ഈ ആരോപണം തള്ളുകയാണ് സ്പ്ലൈകോ. കിറ്റ് ഒന്നിൽ…

Read More

ലോട്ടറി വില്‍പ്പന നടത്തി പഠിപ്പിച്ച അച്ഛന്റെ ആഗ്രഹം സഫലമാക്കി മകള്‍ രാഖി. ബങ്കളം ലക്ഷം വീട് കോളനിക്കാരുടെ പ്രിയപ്പെട്ട രാഖിമോള്‍ ഇനി മുതല്‍ ഡോക്ടറാണ്

ലോട്ടറി വില്‍പ്പന നടത്തി പഠിപ്പിച്ച അച്ഛന്റെ ആഗ്രഹം സഫലമാക്കി മകള്‍ രാഖി. ബങ്കളം ലക്ഷം വീട് കോളനിക്കാരുടെ പ്രിയപ്പെട്ട രാഖിമോള്‍ ഇനി മുതല്‍ ഡോ. രാഖിയാണ്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് ഈ വര്‍ഷം എം ബി ബി എസ് പാസായി അവിടെ തന്നെ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ് ഡോ. രാഖി. ബങ്കളം ലക്ഷം വീട് കോളനിയിലെ ടി വി രാഘവന്‍, വി എം ശോഭന ദമ്പതികള്‍ക്ക് ഇത് സ്വപ്ന സാക്ഷാത്കാരം കൂടിയാണ്. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി…

Read More

ഫാത്തിമ തഹ്ലിയക്കെതിരെ നടപടിക്ക് നീക്കം

ഫാത്തിമ തഹ്ലിയക്കെതിരെ നടപടിക്ക് നീക്കം. എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയക്കെതിരെ പാർട്ടി നടപടിക്ക് നീക്കം. ഹരിത വിഷയത്തില്‍ നടത്തിയ വാർത്താ സമ്മേളനം മുന്‍ നിർത്തിയാണ് മുസ്ലീം ലീഗ് നടപടിക്ക് നീക്കം നടക്കുന്നത്. ഹരിത മരവിപ്പിച്ചതിന് പിന്നാലെ ഫാത്തിക്കെതിരെ കൂടി നടപടിയെടുക്കുന്നത് പ്രതികൂലമാകുമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നുണ്ട്. പി കെ നവാസിനെതിരെ നടപടിയെടുക്കുന്നതിനൊപ്പം ഫാത്തിമക്കെതിരെയും നടപടി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. അതേസമയം പി കെ നവാസിനെതിരായ കേസില്‍ ഹരിത നേതാക്കളുടെയും ഫാത്തിമ തഹ്ലിയയുടെയും…

Read More

ആലപ്പുഴയിൽ കാമുകന്റെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

  ആലപ്പുഴ നെടുമുടിയിൽ കാമുകന്റെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചു. അമിത അളവിൽ ഗുളിക കഴിച്ചാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. ബംഗാളിൽ നഴ്‌സായിരുന്ന യുവതിയും ഒപ്പം ജോലി ചെയ്തിരുന്ന യുവാവും തമ്മിൽ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഒമ്പത് വർഷമായി ഭാര്യക്കൊപ്പം അകന്നുകഴിയുകയാണ് യുവതി. കഴിഞ്ഞ ദിവസം സഹോദരനുമൊപ്പം ഷോപ്പിംഗിനിറങ്ങിയ യുവതിയെ ഇടയ്ക്ക് വെച്ച് കാണാതാകുകയായിരുന്നു. തുടർന്നാണ് ഇവർ കാമുകന്റെ വീട്ടിലെത്തിയതും ഇവിടെ നിന്ന് അമിതമായ ഗുളികകൾ കഴിച്ച് ബോധരഹിതയായതും. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

സംസ്ഥാനത്ത് ഇന്ന് 17,106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 17,106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.മലപ്പുറം 2558,കോഴിക്കോട് 2236,തൃശൂര്‍ 2027,എറണാകുളം 1957,പാലക്കാട് 1624,കൊല്ലം 1126,കോട്ടയം 1040,കണ്ണൂര്‍ 919,ആലപ്പുഴ 870,തിരുവനന്തപുരം 844,വയനാട് 648,പത്തനംതിട്ട 511,ഇടുക്കി 460,കാസര്‍ഗോഡ് 283 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,481 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.73 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,01,70,011 ആകെ…

Read More

തിരുവനന്തപുരത്ത് യുവതിയെ അയൽവാസികൾ കല്ലെറിഞ്ഞു കൊന്നു

  തിരുവനന്തപുരത്ത് യുവതിയെ അയൽവാസി തലയ്ക്ക് കല്ലെറിഞ്ഞു കൊന്നു. തിരുവല്ലത്ത് ഇന്നലെ രാത്രിയാണ് സംഭവം. തിരുവല്ലം സ്വദേശി രാജി(40)യാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ ഗിരീഷാണ് കല്ലെറിഞ്ഞത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയി. ഇയാൾക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.  

Read More

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

  സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്.

Read More

സംസ്ഥാനത്ത് ഇന്ന് ബാറുകളും തുറക്കില്ല; ഇന്ന് പൂർണ മദ്യനിരോധനം

  സംസ്ഥാനത്ത് ഇന്ന് ബാറുകൾ തുറക്കില്ല. തിരുവോണ ദിനമായതിനാലാണ് മദ്യശാലകൾ തുറക്കാത്തത്. ബെവ്‌കോ ഔട്ട് ലെറ്റുകൾ ഇന്ന് തുറക്കില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ബാറുകളും പൂട്ടിക്കിടക്കുന്നതോടെ സംസ്ഥാനത്ത് ഇന്ന് മദ്യശാലകൾ ഒന്നും പ്രവർത്തിക്കില്ല ബെവ്‌കോ തുറക്കാത്തതിനാൽ ബാറുകളിൽ ഇന്ന് തിരക്ക് വർധിക്കാനും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെടാനും സാധ്യതയുണ്ട്. അതിനാലാണ് ബാറുകളും തുറക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്.

Read More

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്.

Read More