Headlines

കടുത്ത നിയന്ത്രണങ്ങളിലേക്ക് സർക്കാർ നീങ്ങുമോ; നിർണായക യോഗം ഇന്ന് ചേരും

സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം നിയന്ത്രണാതീതമായി ഉയരുന്ന സാഹചര്യത്തിൽ സർക്കാർ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നേക്കുമെന്ന് സൂചന. തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കൊവിഡ് അവലോകന യോഗം ചേരുന്നുണ്ട്. നിർണായക തീരുമാനങ്ങൾ യോഗത്തിലുണ്ടാകുമെന്നാണ് അറിയുന്നത് രോഗവ്യാപന തോത് ഉയർന്നുനിൽക്കുന്ന സാഹചര്യങ്ങൾ കൂടുതൽ ഇളവുകൾക്ക് സാധ്യതയില്ല. വ്യാപനം കൂടുതലുള്ള മലപ്പുറം, തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിയന്ത്രണം ശക്തമാക്കിയേക്കും. ഓണാഘോഷങ്ങൾക്ക് ശേഷം കൊവിഡ് കേസുകൾ ഇനിയുമുയർന്നേക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.  ഒരാഴ്ചക്കുള്ളിൽ പ്രതിദിന വർധനവ് 25,000…

Read More

ഉത്രാടത്തിന് മലയാളിയുടെ റെക്കോർഡ് കുടി; ബാറിലും ബീവറേജസിലുമായി വിൽപ്പന നടന്നത് 105 കോടിയുടെ മദ്യം

ഓണാഘോഷത്തിന് റെക്കോർഡ് കുടിയുമായി മലയാളികൾ. ഉത്രാട ദിനത്തിലാണ് കൂടുതൽ വിൽപ്പന. ബീവറേജസ് ഔട്ട്‌ലെറ്റുകൾ വഴി 78 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ബീവറേജസിലും ബാറുകളിലുമായി വിറ്റഴിച്ചത് 105 കോടി രൂപയുടെ മദ്യമാണ്. തിരുവനന്തപുരത്തെ പവർ ഹൗസ് റോഡിലുള്ള ഔട്ട്‌ലെറ്റിൽ നിന്നാണ് ഉത്രാട ദിനത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. 1.04 കോടി രൂപയുടെ മദ്യമാണ് ഈ ഔട്ട്‌ലെറ്റിൽ നിന്നും വിറ്റത്. ഇരിങ്ങാലക്കുട ഔട്ട് ലെറ്റിൽ നിന്ന് 96 ലക്ഷത്തിന്റെ മദ്യവും വിൽപ്പന നടന്നു ഇത്തവണ മൂന്ന് നഗരങ്ങളിൽ…

Read More

കൊച്ചി- ലണ്ടൻ വിമാനം റദ്ദാക്കി; യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി

നെടുമ്പാശേരിയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം റദ്ദാക്കിയതെന്നാണ് വിശദീകരണം. ഇന്ന് ഉച്ചയ്ക്ക് 1.20ന് പുറപ്പടേണ്ട വിമാനം മണിക്കൂറുകളോളം വൈകിയതിനെ തുടർന്ന് യാത്രക്കാരുടെ വലിയ പ്രതിഷേധമുണ്ടായിരുന്നു. പിന്നാലെയാണ് വിമാനം റ​ദ്ദാക്കിയത്. വിമാനം വൈകിയതിനെ തുടർന്ന് 120 ഓളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്.കുട്ടികളും രോഗികളും പ്രായമായവരും യാത്രക്കാരുടെ കൂട്ടത്തിലുണ്ട്. വിമാനം വൈകുന്നതിനെ കുറിച്ച് ഔദ്യോഗികമായ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. വിമാനം വൈകിയത് സംബന്ധിച്ച് എയർ ഇന്ത്യയും ഔദ്യോഗികമായി വിശദീകരണം…

Read More

കോട്ടയത്ത്‌ ഗര്‍ഭിണി മരിച്ച സംഭവം; വാക്സിനേഷൻ മൂലമാകാമെന്ന് പാലായിലെ സ്വകാര്യ ആശുപത്രി അധികൃതർ

കോട്ടയം: ഗർഭിണിയുടെ മരണത്തിന് കാരണം കോവിഡ് വാക്സീനേഷൻ ആകാമെന്ന് പാലായിലെ സ്വകാര്യ ആശുപത്രിയുടെ മരണ റിപ്പോർട്ട്. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമാ മാത്യുവിന്റെ മരണത്തിലാണ് ആശുപത്രിയുടെ റിപ്പോർട്ട്. തലച്ചോറിൽ രക്തസ്രാവം ഉണ്ടായിരുന്നതായും ആശുപത്രിയുടെ റിപ്പോർട്ടിൽ ഉണ്ട്.

Read More

രോഗവ്യാപനം രൂക്ഷമായി തുടരുന്നു; സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കർശനമാക്കിയേക്കും; തീരുമാനം തിങ്കളാഴ്ച

  തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായി തുടരുന്നതിനാൽ കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കിയേക്കും. തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും. പെരുന്നാള്‍ തിരക്കിന്റെ ആഘാതം കുറയും മുൻപെത്തിയ ഓണാഘോഷത്തില്‍ കോവിഡ് നിരക്ക് കുതിച്ചുയരുകയാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17 ശതമാനത്തിലേറെയാണ്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് രോഗവ്യാപനം കൂടുതല്‍. കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതോടെ ബെഡുകളും ഐസിയുകളും അതിവേഗം നിറയുകയാണ്. ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയില്‍ കഴിയുന്ന…

Read More

ഓണക്കാലത്ത് കണ്‍സ്യൂമര്‍ ഫെഡിന് റെക്കോര്‍ഡ് വില്‍പ്പന; 10 ദിവസത്തെ വില്‍പ്പന 150 കോടി

കോഴിക്കോട്: ഓണ വിപണിയില്‍ കണ്‍സ്യൂമര്‍ ഫെഡിന് ഇക്കുറി റെക്കോര്‍ഡ് കച്ചവടം. 150 കോടി രൂപയുടെ വില്‍പ്പനയാണ് ഈ ഓണക്കാലത്തെ കണ്‍സ്യൂമര്‍ ഫെഡ് നടത്തിയത്. ഓണ വിപണികള്‍, ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴി ഉത്രാടം വരെയുള്ള പത്തു ദിവസം 90 കോടിയുടെ വില്‍പ്പനയും മദ്യ ഷോപ്പുകള്‍ വഴി 60 കോടിയുടെ വിദേശ മദ്യവില്‍പ്പനയുമാണ് നടത്തിത്. വിദേശ മദ്യ വില്‍പ്പനയില്‍ വന്‍ വര്‍ധനവാണ് ഇക്കുറിയുണ്ടായത്. 36 കോടിയുടെ വില്‍പ്പനയായിരുന്നു കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നത്. സംസ്ഥാന സഹകരണ വകുപ്പ് മുഖേന…

Read More

സംസ്ഥാനത്ത് ഇന്ന് 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂര്‍ 1007, കണ്ണൂര്‍ 778, കൊല്ലം 766, ആലപ്പുഴ 644, തിരുവനന്തപുരം 484, കോട്ടയം 415, പത്തനംതിട്ട 338, ഇടുക്കി 275, വയനാട് 265, കാസര്‍ഗോഡ് 243 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,406 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

സഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ അൻവർ ആഫ്രിക്കയിൽ; ഗുരുതര ചട്ടലംഘനമെന്ന് കെ മുരളീധരൻ

നിലമ്പൂർ എംഎൽഎ പിവി അൻവർ സഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ ആഫ്രിക്കയിൽ സ്വർണഖനനത്തിന് പോയത് ഗുരുതര ചട്ടലംഘനമെന്ന് കെ മുരളീധരൻ എംപി. അൻവറിന്റെ മോശം പ്രതികരണത്തിൽ മുഖ്യമന്ത്രി മറുപടി പറയണം. ജനങ്ങളോട് എംഎൽഎയെ കൊണ്ട് മാപ്പ് പറയിപ്പിക്കണമെന്നും മുരളീധരൻ പറഞ്ഞു. എല്ലാവരെയും തൃപ്തിപ്പെടുത്തി ഡിസിസി പുനഃസംഘടന സാധ്യമാകില്ലെന്നും മുരളീധരൻ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പുനഃസംഘടനാ പട്ടിക ഏത് നിമിഷവും പുറത്തിറങ്ങും. തന്റെ നിർദേശങ്ങൾ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ തള്ളിക്കൊണ്ടുള്ള നടപടി വേണ്ടെന്നാണ്…

Read More

ഒരാൾ പോലും ഓണക്കിറ്റ് കിട്ടാതെ മടങ്ങിപ്പോകേണ്ടി വന്നിട്ടില്ലെന്ന് മന്ത്രി ജി ആർ അനിൽ

  ഓണക്കിറ്റ് വാങ്ങാനെത്തിയ ഒരാൾക്ക് പോലും കിറ്റ് കിട്ടാതെ മടങ്ങിപ്പോകേണ്ടി വന്നിട്ടില്ലെന്ന് ഭക്ഷ്യ സിവിൽ വകുപ്പ് മന്ത്രി ജി ആർ അനിൽ. 71 ലക്ഷം പേർ കിറ്റുകൾ വാങ്ങി. നേരിട്ട് കൊണ്ടുപോയി കൊടുത്തിട്ടുള്ള കിറ്റുകളുടെ കണക്ക് കൂടി ഉൾപ്പെടുത്താനുണ്ടെന്നും മന്ത്രി അറിയിച്ചു. ഓണക്കിറ്റിലെ ഏലത്തിന്റെ ഗുണനിലവാരം സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണ്. ഇ ടെൻഡർ വഴിയാണ് ഏലം സംഭരിച്ചത്. ഇതുവഴി കർഷകർക്ക് നേരിട്ട് പ്രയോജനം ലഭിച്ചു. പ്രതിപക്ഷ ആരോപണത്തിൽ ഒരു അടിസ്ഥാനവുമില്ലെ്‌നും മന്ത്രി പറഞ്ഞു.

Read More

ആലപ്പുഴയിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു

  ആലപ്പുഴയിൽ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് യുവാക്കൾ മരിച്ചു. ആലപ്പുഴ വെൺമണിയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട സ്‌കൂട്ടർ വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. ഗോപൻ, അനീഷ്, ബാലു എന്നിവരാണ് മരിച്ചത്. ഒരാൾ സംഭവസ്ഥലത്തും രണ്ട് പേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.

Read More